Author: News Desk

കണ്ണൂർ: യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർ നിയമനം നൽകിയതെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു.ജി.സി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ആദ്യം നിയമിച്ചത്. പുനർ നിയമനത്തിന് ഇതേ നടപടിക്രമങ്ങൾ വീണ്ടും പാലിക്കേണ്ടതില്ല. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല. ഒരു തവണ വൈസ് ചാൻസലർ ആയതിനാൽ പുനർ നിയമനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യമാണ് വക്കാലത്ത് സമർപ്പിച്ചത്.

Read More

കാലിഫോര്‍ണിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേരാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കൂണ്‍ ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഫാമിൽ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാമിലെ തൊഴിലാളിയായ ഷാവോ ചുൻലി (67) വെടിയുതിര്‍ത്ത ശേഷം കടന്ന് കളയുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പിന്നീട് അധികൃതർ അറിയിച്ചു. ഹാഫ് മൂൺ ബേ സബ്സ്റ്റേഷന്‍റെ പാർക്കിംഗ് സ്ഥലത്ത് സ്വന്തം വാഹനത്തിൽ ഇരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറിൽ നിന്ന് ആയുധവും കണ്ടെത്തി. വെടിവെപ്പ് നടന്ന യഥാര്‍ഥ സ്ഥലം അധികൃതർ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമല്ല. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്…

Read More

ദോഹ: ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്‍റ് പ്രക്രിയ വേഗത്തിലാക്കാൻ ഖത്തർ നാഷണൽ ബാങ്ക് പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്‍റ് സംവിധാനം ആരംഭിച്ചു. രാജ്യത്തെ വ്യാപാരികൾക്ക് പേയ്മെന്‍റ് പ്രക്രിയ പൂർത്തിയാക്കുന്നത് എളുപ്പമാക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഇല്ലാതെ ഉപഭോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്‍റ് പ്രക്രിയ എളുപ്പമാക്കുന്ന സാങ്കേതിക വിദ്യയാണിത്. കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സുരക്ഷിതമായും പണമടയ്ക്കുന്നതിന് ഫേഷ്യൽ ബയോമെട്രിക് സംവിധാനം പ്രയോജനകരമാണ്. പുതിയ സേവനം ലഭിക്കാൻ ഒറ്റത്തവണ സൈൻ-അപ്പ് ചെയ്യുന്നതിനായി ഉപയോക്താക്കൾ അവരുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഒരു സെൽഫി എടുത്ത് അവരുടെ ഫോൺ നമ്പറും വിശദാംശങ്ങളും കാർഡിൽ നൽകുന്നതിന് മുമ്പ് പ്രൊഫൈൽ സൃഷ്ടിക്കേണ്ടതുണ്ട്. സൈൻ-അപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ, കാർഡ് നമ്പർ ഫേഷ്യൽ ബയോമെട്രിക് ടെംപ്ലേറ്റുമായി സുരക്ഷിതമായി ലിങ്കുചെയ്യും. ഇതിന് പരമാവധി 2 മിനിറ്റ് മതിയാകും. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ പേയ്മെന്‍റ് നടത്താൻ കഴിയും. പുതിയ സംവിധാനത്തിൽ സൈൻ അപ്പ് ചെയ്യാനുള്ള സൗകര്യം…

Read More

പാലക്കാട്: എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ അഞ്ച് സെന്‍റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്. 2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെട്ടത്. 2022 സെപ്റ്റംബർ 23നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടന ഹർത്താൽ നടത്തിയത്. ഇതിന് 5 മാസം മുമ്പ് വെട്ടേറ്റ് മരിച്ച സുബൈറിന്‍റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. ലാൻഡ് റവന്യൂ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജപ്തി എന്നാണ് വിവരം.

Read More

ആലപ്പുഴ: കാണിക്കയായി ലഭിച്ച നാണയമെണ്ണിത്തളര്‍ന്ന് ശബരിമലയിലെ ജീവനക്കാർ. 600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസമായി എണ്ണുന്നുണ്ടെങ്കിലും നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവർക്ക് പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്. നോട്ടുകൾ എണ്ണിതീർന്നു, പക്ഷേ നാണയത്തിന്‍റെ മൂന്ന് കൂമ്പാരങ്ങളിൽ ഒരെണ്ണം മാത്രമേ പൂർത്തിയായുള്ളൂ. ഈ നിലയിലാണെങ്കിൽ, എണ്ണാൻ രണ്ട് മാസമെടുക്കും. ഇതിനിടെ ഡെങ്കിപ്പനിയും ചിക്കൻപോക്സും ബാധിച്ചവർ ചികിത്സയ്ക്കായി പോകുകയും ചെയ്തു. സ്പെഷ്യൽ ജോലിക്കായി ശബരിമലയിലേക്ക് പോയ ജീവനക്കാർ മടങ്ങിയെത്താത്തത് സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ബാധിച്ചിട്ടുണ്ട്. മിക്കയിടത്തും ഉത്സവങ്ങൾ നടക്കുകയാണ്. അതിനാൽ ശബരിമലയിലേക്ക് നൽകിയവരെ തിരിച്ചയക്കണമെന്നാണ് അതത് ദേവസ്വം ഓഫീസര്‍മാരുടെ ആവശ്യം.

Read More

മാതാപിതാക്കളുടെ സഹനങ്ങൾ കണ്ടാണ് നാം വളരുന്നത്. തേഞ്ഞ ചെരുപ്പ് വീണ്ടും ഉപയോഗിക്കുന്ന, പഴക്കമേറിയ പാത്രത്തിൽ തന്നെ ഭക്ഷണം കഴിക്കുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. എന്നാൽ അതിന് പിന്നിലെ കാരണം ആരും അന്വേഷിക്കാറില്ല. ഇത്തരത്തിൽ മാതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ് വിക്രം ബുദ്ദനേസൻ എന്ന വ്യക്തി. 20 വർഷത്തോളം ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന അമ്മയുടെ ഓർമ്മകളാണ് ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ചത്. ഇതെന്റെ അമ്മയുടെ പാത്രമാണ്, രണ്ട് പതിറ്റാണ്ട് കാലത്തോളം ഈ പാത്രത്തിൽ നിന്നാണ് അമ്മ ഭക്ഷണം കഴിച്ചിരുന്നത്. എന്നെയും ചേച്ചിയുടെ മകളെയും മാത്രമാണ് അതിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നതെന്നും അദ്ദേഹം കുറിച്ചു. അമ്മ എന്തിനാണ് ആ ശീലം തുടർന്നത് എന്ന് അവരുടെ മരണശേഷം സഹോദരിയിൽ നിന്നാണ് ബുദ്ദനേസൻ തിരിച്ചറിഞ്ഞത്. 1999ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് സമ്മാനമായി കിട്ടിയതായിരുന്നു ആ പാത്രം. അതിനോടുള്ള സ്നേഹത്താലാണ് സ്ഥിരമായി അമ്മ അതിൽ ഭക്ഷണം കഴിച്ചിരുന്നതെന്നും കുറിപ്പിൽ കാണാം. മാതാപിതാക്കളുടെ സ്നേഹം പലപ്പോഴും മക്കൾ…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം അഭിഭാഷകരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. 39 സാക്ഷികളിൽ 27 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇതിൽ മഞ്ജു വാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ തുടങ്ങിയവരെയാണ് കേസിന്‍റെ ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. ബാലചന്ദ്രകുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി സായി ശങ്കർ ആവർത്തിച്ചതായാണ് സൂചന. 

Read More

കിലിയൻ എംബാപ്പെയുടെ ഗോൾവേട്ടയുടെ മികവിൽ പിഎസ്ജിക്ക് ഗംഭീര വിജയം. ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പിഎസ്ജി ആറാം ഡിവിഷൻ ക്ലബ് പയിസ് ഡി കാസലിനെ 7-0 ന് പരാജയപ്പെടുത്തി. മത്സരത്തിൽ എംബാപ്പെ അഞ്ച് ഗോളുകൾ നേടി. പയിസിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എംബാപ്പെ തന്നെയാണ് ടീമിനെ നയിച്ചത്. ഇതാദ്യമായാണ് എംബാപ്പെ പിഎസ്ജി ക്യാപ്റ്റന്‍റെ ആം ബാൻഡ് ധരിക്കുന്നത്. 29, 34, 40, 56, 79 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. നെയ്മറും കാർലോസ് സോളറും ഓരോ ഗോൾ വീതം നേടി. നെയ്മറിന്‍റെ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയാണ്. പിഎസ്ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്. ജയത്തോടെ പിഎസ്ജി ഫ്രഞ്ച് കപ്പിന്‍റെ പ്രീ ക്വാർട്ടറിൽ കടന്നു. ഫെബ്രുവരി 8ന് നടക്കുന്ന പ്രീക്വാർട്ടറിൽ പിഎസ്ജി കരുത്തരായ മാഴ്സെയെ നേരിടും.

Read More

ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ (33) വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20 നാണ് താരത്തെ വിദഗ്ധ ചികിത്സയ്ക്കായി വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച നടന്‍റെ ആരോഗ്യനില വഷളായി തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാടകരംഗത്ത് നിന്നാണ് സുധീർ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

Read More

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സർവകലാശാല ഇത് വിലക്കി. സമാധാനാന്തരീക്ഷത്തിന് തിരിച്ചടിയാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഡോക്യുമെന്‍ററിയെക്കുറിച്ച് അറിയില്ലെന്നും ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണെന്നും യുഎസ് പറഞ്ഞു. ഇതിൽ മാറ്റം ഉണ്ടാകുമ്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ട് എന്നും അമേരിക്ക വ്യക്തമാക്കി.

Read More