Author: News Desk

ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം നൽകാൻ ഭാര്യയോട് ആവശ്യപ്പെടുന്നത് ഭർത്താവിന്‍റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിച്ചു. ജീവനാംശം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 ലിംഗനീതി നൽകുന്നുണ്ടെങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭർത്താവിന് ഇത് നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് പ്രതിമാസം 10,000 രൂപ ജീവനാംശവും 25,000 രൂപ കോടതി ചെലവുകളും അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കോവിഡ് കാലത്ത് തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽ രഹിതനാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയിൽ നിന്ന് ജീവനാംശവും കോടതി ചെലവുകളും ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

Read More

പോപ് ഇതിഹാസം മൈക്കിൾ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘മൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്‍റോയിൻ ഫ്യൂകയാണ്. ജാക്സന്‍റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോൺ ലോഗൻ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രഹാം കിങാണ്. ചിത്രീകരണം ഈ വർഷം ആരംഭിക്കും. മൈക്കിൾ ജാക്സന്‍റെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തെ പോപ്പ് ഇതിഹാസമാക്കി മാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളുമുണ്ടാകുമെന്ന് അന്‍റോയിൻ ഫ്യൂക പറഞ്ഞു. ട്രെയിങ് ഡേ, ദി മാഗ്‌നിഫിസന്റ് സെവന്‍, ദി ഗില്‍റ്റി, എമാന്‍സിപ്പേഷന്‍ എന്നിവയാണ് ഫ്യൂകയുടെ പ്രധാന ചിത്രങ്ങൾ.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. 39 സാക്ഷികളിൽ 27 പേരെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടത്തിൽ 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിക്ക് നൽകിയത്. മഞ്ജു വാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ തുടങ്ങിയവരെയാണ് കേസിന്‍റെ ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. ബാലചന്ദ്രകുമാറിന്‍റെ ഡിഫൻസ് ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതിനാണ് സായ് ശങ്കറിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി സായി ശങ്കർ ആവർത്തിച്ചതായാണ് സൂചന. ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച മൂന്ന് അഭിഭാഷകരെയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. ഇവരെ പ്രതികളാക്കാൻ അന്വേഷണ സംഘം ആദ്യം ശ്രമിച്ചെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ…

Read More

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കടുത്ത തണുപ്പിൽ 124 പേർ മരിച്ചു. താലിബാൻ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ചാണിത്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളത്. രണ്ടാഴ്ച കൂടി താപനില താഴ്ന്ന നിലയിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മരിച്ചവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് ഇത് തിരിച്ചടിയായി മാറിയിട്ടുണ്ട്.

Read More

മുംബൈ: രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) പുതിയ സീസൺ ഫെബ്രുവരി നാലിന് ആരംഭിക്കും. നാലിന് മുംബൈയിൽ കർട്ടൻ റൈസറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് നടക്കും. താരങ്ങളുടെ മറ്റൊരു ക്ലബ്ബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി(സി 3) കൈകോർത്താണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ മത്സരത്തിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്‍റെ പേര്. കുഞ്ചാക്കോ ബോബൻ ക്യാപ്റ്റനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർത്ഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്‍റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം എന്നിവരാണ് സംഘത്തിലുള്ളത്. ടീം ഉടമകളിൽ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും. പ്രീ-ടൂർണമെന്‍റ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എഫ്എസ്എസ് നിയമപ്രകാരം, ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യസുരക്ഷാ പരിശീലനം (ഫോസ്റ്റാക്) നേടണം. അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കുമ്പോൾ മറ്റ് പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം എല്ലാ ജീവനക്കാരും രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യസുരക്ഷാ പരിശീലനവും നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് പഠിക്കാനും സ്ഥാപനത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും കഴിയും. കൂടാതെ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ അടച്ചുപൂട്ടിയ 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് പരിശീലനം നൽകി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരുമടക്കം 110 ഓളം പേർ പങ്കെടുത്തു. എഫ്എസ്എസ് ആക്ട് പ്രകാരം ഷെഡ്യൂൾ നാലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ്…

Read More

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയും സ്പെയിനിന്‍റെ ഡേവിഡ് വേഗയുമാണ് ഇവർക്കെതിരെ മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ഒസ്റ്റാപെങ്കോ പിൻമാറുകയായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഓപ്പൺ ടൂർണമെന്റ് തന്റെ അവസാന ടൂർണ്ണമെന്റായിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ത്യൻ സമയം പുലർച്ചെ 2:30 ന് പുറത്തിറങ്ങി. 2019 ൽ നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുൾപ്പടെയുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്‍റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതിനെക്കുറിച്ചും ഡോക്യുമെന്‍ററി പരാമർശിക്കുന്നു. അതേസമയം, നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം ഇന്നും കേരളത്തിൽ തുടരും. ഇടതുപക്ഷ സംഘടനകളുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലാണ് പ്രദർശനം. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ച പ്രവർത്തകർ എത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു.  ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്‍റണിക്കെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമാണ്. പാർട്ടി നിലപാടല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാലാണ് എതിർപ്പ്. അനിലിനെ പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാൽ മുതിർന്ന കോൺഗ്രസ്…

Read More

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകൻ കലൈ സെൽവനാണ് ഫേസ്ബുക്കിലൂടെ മരണ വാർത്ത അറിയിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ മൃതദേഹം ചെന്നൈ കെ.കെ റോഡിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സിനിമാ രംഗത്തെ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപുരത്ത് ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ സിനിമ മോഹവുമായി ചെന്നൈയിൽ എത്തി. തുടക്കത്തിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവച്ചു.  ‘രാജ രാജ താൻ’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഇ. രാമദാസ് സംവിധാനം ചെയ്തു. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി 2 തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. 

Read More

ന്യൂഡല്‍ഹി: വിവാദ ബിബിസി ഡോക്യുമെന്‍ററി കാണുന്നതിനിടെ ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്. സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫീസിലെയടക്കം വൈദ്യുതിയും വൈഫൈയും സർവകലാശാല അധികൃതർ വിച്ഛേദിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമാണ് വിവാദ ഡോക്യുമെന്‍ററി കണ്ടത്. ഇതിനിടെയാണ് കല്ലേറുണ്ടായത്. എബിവിപി പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ കല്ലെറിഞ്ഞവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഡോക്യുമെന്‍ററി ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ പോസ്റ്ററുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സർവകലാശാല അധികൃതർ ഇതിന് അനുമതി നിഷേധിച്ചു. ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ ഒരിടത്ത് ഒത്തുകൂടുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും കാണുകയുമായിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ക്യാമ്പസിൽ സംഭവ വികാസങ്ങൾക്ക് ആരംഭമായത്. കല്ലേറില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ അക്രമികള്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു.…

Read More