- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതും, ശിക്ഷയും റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കേസിലെ സാക്ഷി മൊഴികളിൽ വൈരുദ്ധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകൾ ഉണ്ടെന്ന വാദവും അംഗീകരിച്ചില്ല. പരാതിക്കാർക്ക് ജീവൻ നഷ്ടപ്പെടാനിടയുള്ള പരിക്കുകളില്ലെന്നും കേസ് ഡയറിയിൽ ഉൾപ്പെടെ വൈരുദ്ധ്യങ്ങളുണ്ടെന്നുമാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികളും വാദിച്ചത്. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ, സഹോദരൻ നൂറുൽ അമീൻ എന്നിവരുൾപ്പെടെ നാല് പ്രതികൾക്ക് മെയ് 11നാണ് കവരത്തി സെഷൻസ് കോടതി 10 വർഷം…
ഇൻഡ്യാന: മുൻ യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. യു.എസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയ ഏറ്റവുമൊടുവിലെ സംഭവമാണിത്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെയും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും കയ്യിലുള്ള രഹസ്യ രേഖകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മൈക്ക് പെൻസിന്‍റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെടുത്തത്. രഹസ്യ രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ക്രിമിനൽ അന്വേഷണം നേരിടുന്ന സമയത്താണ് ഈ കണ്ടെത്തൽ. രഹസ്യരേഖകൾ കണ്ടെത്തിയ വിവരം മൈക്ക് പെൻസിന്‍റെ പ്രതിനിധികളാണ് നാഷണൽ ആർക്കൈവ്സിനെ അറിയിച്ചത്. വിവരം ലഭിച്ച എഫ്ബിഐ ഇത്തരം സാഹചര്യങ്ങളിലെ സാധാരണ നടപടിക്രമങ്ങൾ മറികടന്നാണ് രഹസ്യ രേഖകൾ കൈപ്പറ്റിയത്. ഇക്കാര്യം അഭിഭാഷകർ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്ട്…
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8.30 ഓടെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ: കാട്ടുപന്നികളുടെ എണ്ണം കൂടുന്നില്ലെന്നും, കുത്തനെ കുറയുകയാണെന്നും സംസ്ഥാന വനംവകുപ്പ്. 2010 നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവുണ്ടായി. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 356 എണ്ണം കുറഞ്ഞു. പുള്ളിമാനിന്റെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം കടുവ, കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കേരളത്തിൽ വന്യജീവികളുടെ എണ്ണം വർദ്ധിച്ചുവെന്നും അതാണ് വന്യജീവി ആക്രമണം വർദ്ധിക്കാനുള്ള കാരണമെന്നും വാദമുയരുന്നതിനിടെയാണ് വനംവകുപ്പിന്‍റെ കണക്കുകൾ പുറത്ത് വന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2002ന് ശേഷം കേരളത്തിൽ വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല. ഓരോ വിഭാഗത്തിലുമുള്ള മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. കടുവയെയും വരയാടിനെയും മാത്രം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. നിലവിൽ കാട്ടാനകളുടെ കണക്കെടുപ്പ് മാത്രമാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് 42,000 രൂപ ആയിരുന്നു. 1934 ഡോളറാണ് അന്താരാഷ്ട്ര സ്വർണ വില. മറ്റൊരു വസ്തുവിനും ലഭിക്കാത്ത വില വർധനവാണ് സ്വർണ്ണത്തിന് ഉണ്ടായിരിക്കുന്നത്. 1973ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 27.50 രൂപയായിരുന്നു. 220 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 2022 അവസാനത്തോടെ ഇതിന് 190 മടങ്ങ് വർധനയുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപയായി ഉയർന്നു. 5,270 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു. 30 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,360 രൂപയാണ്.
ലണ്ടൻ: സാർസ്-കൊവിഡ് 19 വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകൾക്ക് പരിക്കുകൾ വരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഭ്രൂണങ്ങളിലെ ആഘാതം വകഭേദങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ പടർന്നുപിടിച്ച വകഭേദങ്ങളാണ് പ്രശ്നക്കാർ. പ്രത്യേകിച്ചും ഒമൈക്രോണിന്‍റെ ഡെൽറ്റ ഉപവകഭേദം. പ്ലാസന്‍റയ്ക്കുണ്ടാവുന്ന മുറിവുകൾ ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനം പറയുന്നു. വിയന്ന മെഡിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് കൊവിഡ് ബാധിച്ച ഗർഭിണികളിൽ എം.ആർ.ഐ. സ്കാനിങ് വഴി പഠനം നടത്തിയത്.
വാഷിങ്ടൺ: വാഷിങ്ടൺ നഗരത്തിലെ കടയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേരാണ് ഉണ്ടായിരുന്നത്. കടയ്ക്കകത്ത് വച്ച് രണ്ട് പേർക്കും പുറത്ത് വച്ച് ഒരാൾക്കുമാണ് വെടിയേറ്റത്. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ സ്വയം വെടിവെച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎസിൽ മൂന്ന് സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു പട്ടണമായ ഹാഫ് മൂൺ ബേയിൽ നടന്ന രണ്ട് വെടിവെപ്പുകളിലായി ഏഴ് പേർ കൊല്ലപ്പെട്ടു. ഒരു കൃഷി ഫാമിൽ നടന്ന വെടിവെപ്പിൽ നാല് പേരും അവിടെ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മറ്റൊരിടത്ത് മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്. കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സ്ഥാനവും, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ ട്വീറ്റിനെതിരായ വിമർശനങ്ങളെ തുടർന്നാണ് രാജി.
മഹാരാഷ്ട്ര : ജീവിതപങ്കാളി മരണപ്പെട്ടവരും , വിവാഹബന്ധം വേർപ്പെടുത്തിയവരും പുനർവിവാഹം കഴിക്കുന്നത് സാധാരണമാണെങ്കിലും അതിനെ തെറ്റെന്നും, പാപമെന്നും വ്യാഖ്യാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ പുനർവിവാഹം ചെയ്യുമ്പോൾ ഇത്തരം വാദങ്ങൾ ശക്തമാകുന്നു. എന്നാൽ സമൂഹത്തിന്‍റെ എതിർപ്പുകൾ വകവയ്ക്കാതെ, ഒരു മകൻ തന്റെ അമ്മക്ക് പുതിയൊരു ജീവിതം നൽകിയെന്ന മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ നിന്നുള്ള വാർത്ത രാജ്യശ്രദ്ധ നേടുകയാണ്. 23 കാരനായ യുവരാജ് ഷെലെ എന്ന യുവാവാണ് 45 വയസ്സുള്ള അമ്മ രത്നയുടെ പുനർവിവാഹം നടത്തിയത്. അഞ്ച് വർഷം മുൻപ് ഏകമകൻ യുവരാജിന് 18 വയസ്സുള്ളപ്പോഴാണ് ഒരു റോഡപകടത്തിൽ രത്നക്ക് ഭർത്താവിനെ നഷ്ടമായത്. പിന്നീടുള്ള ജീവിതം അവർ മകനുവേണ്ടി മാറ്റിവച്ചു. എന്നാൽ ജീവിതത്തിൽ അമ്മ അനുഭവിക്കുന്ന ഒറ്റപ്പെടലും, അവഗണനയും തിരിച്ചറിഞ്ഞതോടെയാണ് അമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് യുവരാജ് ചിന്തിക്കുന്നത്. സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലർത്താൻ പ്രാപ്തി നേടിയതോടെ വിവാഹക്കാര്യം അവതരിപ്പിച്ചു. ആദ്യം എതിർത്തെങ്കിലും, മകന്റെ നിർബന്ധപ്രകാരം രത്ന വീണ്ടും വിവാഹിതയായി.
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമണങ്ങളിലെ നഷ്ട പരിഹാരം ഈടാക്കാനായി ജപ്തി ചെയ്ത സ്വത്തിന്റെ ഉടമകൾക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. സ്വത്തുക്കൾ കണ്ടുകെട്ടിയവരിൽ ചിലർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കഴിഞ്ഞ ദിവസം സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യനിർണ്ണയത്തിന് ശേഷം ഈ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
