- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ വധക്കേസിൽ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. മറ്റൊരു സുഹൃത്തുമായുള്ള ശ്രദ്ധയുടെ ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ശ്രദ്ധ ഗുരുഗ്രാമിൽ പോയിരുന്നു. ഇതേച്ചൊല്ലി അഫ്താബുമായി വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫ്താബിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും അഫ്താബ് നേരത്തെ നശിപ്പിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മൃതദേഹാവശിഷ്ടങ്ങൾ പല സ്ഥലങ്ങളിലായി അഫ്താബ് ഉപേക്ഷിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരുടേയും സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ 180 പേരുടെ മൊഴിയാണ് കുറ്റപത്രത്തിലുള്ളത്. ഇതിനുപുറമെ, മുൻ സ്ഥാപനത്തിന്‍റെ മേധാവിക്കും സുഹൃത്തുക്കൾക്കും അഫ്താബിന്‍റെ പീഡനത്തെക്കുറിച്ച് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഏഴു വരെ അഫ്താബിന്റെ കസ്റ്റഡി നീട്ടിയതായി കോടതി ഉത്തരവിട്ടു. ഫെബ്രുവരി ഏഴിന് കേസ് കോടതി വീണ്ടും കേസ് പരിഗണിക്കും.
ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ റിലീസിന് മുമ്പ് ചോർന്നതായി റിപ്പോർട്ട്. റിലീസിന്റെ തലേദിവസമായ ജനുവരി 24 നാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയത്. വ്യാജ പതിപ്പിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തി. തിയേറ്ററിൽ പോയി തന്നെ സിനിമ കാണണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു. സിനിമയുടെ രംഗങ്ങൾ തിയേറ്ററുകളിൽ നിന്ന് ചിത്രീകരിച്ച് പ്രചരിപ്പിക്കരുതെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജ പതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും യഷ് രാജ് ഫിലിംസ് അറിയിച്ചു.
മുംബൈ: കഫേ കോഫി ഡേയ്ക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി. പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് 3,500 കോടി രൂപ വകമാറ്റിയതായും ഇത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കിയതായും സെബി കണ്ടെത്തി. വകമാറ്റിയ തുക മുൻ ചെയർമാൻ സിദ്ധാർത്ഥയുടെയും കുടുംബത്തിന്‍റെയും അക്കൗണ്ടുകളിൽ എത്തിയതായും സെബി വ്യക്തമാക്കി. മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിൽ നിന്നുള്ള കുടിശ്ശിക പലിശ സഹിതം ഉടൻ അടയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാക്കണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്. കുടിശ്ശിക തിരിച്ചടയ്ക്കാൻ സെബിയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി പറഞ്ഞു. 2019ലാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. സിദ്ധാർത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഭാര്യ മാളവിക ഹെഗ്ഡെയെ കഫേ കോഫി ഡേയുടെ സിഇഒ ആയി നിയമിച്ചിരുന്നു. മാളവിക…
തിരുവനന്തപുരം: വർദ്ധിപ്പിച്ച ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അയച്ച കത്ത് പുറത്ത്. യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നാണ് ചിന്ത ഇതുവരെ പറഞ്ഞിരുന്നത്. ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ 8.5 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇത് ചിന്ത തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും ഉത്തരവിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നത്. ചിന്താ ജെറോമിന്‍റെ തന്നെ ലെറ്റർഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ചിന്താ ജെറോമിന് വർദ്ധിപ്പിച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ നൽകാൻ ധനവകുപ്പ് അനുമതി നൽകിയത് വിവാദമായപ്പോൾ കുടിശ്ശിക ചോദിച്ചിട്ടില്ലെന്ന് ചിന്ത മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്തരമൊരു കത്ത് ഉണ്ടെങ്കിൽ, അത് പുറത്തുവിടാനും ചിന്ത പറഞ്ഞിരുന്നു.
ഒഡീഷ: ഇന്ത്യയിലെ നേതാക്കൾക്കിടയിൽ നിഗൂഢമായ ജീവിതമുള്ള ആളായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്‍റെ തിരോധാനം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. അതേ നിഗൂഢതയാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ കുഞ്ഞിക്കാറിന്റെ കാര്യത്തിലും നടക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഓസ്റ്റിൻ കാർ എവിടെയാണെന്ന് ആർക്കും അറിയില്ല. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സർക്കാർ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധൻബാദിലെ ബരാരി കോക് പ്ലാന്‍റിൽ വാഹനം ഉണ്ടായിരുന്നതായി 2014 ൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. 1930 മുതൽ 1941 വരെ അദ്ദേഹം ഓസ്റ്റിൻ കാർ ഉപയോഗിച്ചിരുന്നതായി കൃത്യമായ രേഖകളുണ്ട്. കൊൽക്കത്തയിൽ നിന്ന് ബർമയിലേക്ക് ഈ കാറിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ കാറിന് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. കഠക് ആസ്ഥാനമായുള്ള നേതാജി ഫൗണ്ടേഷനാണ് വാഹനം കണ്ടെത്തണമെന്ന വിഷയത്തിൽ കളക്ടർ ഭഭാനി ശങ്കർ ചായനിക്ക് അപേക്ഷ നൽകിയത്. ബിജു പട്നായിക്കിന്‍റെ ഡക്കോട്ട വിമാനം പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ…
ന്യൂഡല്‍ഹി: കുറഞ്ഞ റീചാർജ് നിരക്കുകൾ ഉയർത്തി ഭാരതി എയർടെൽ. ഇത്തവണ, രാജ്യത്തുടനീളമുള്ള ഏഴ് സർക്കിളുകളിൽ മിനിമം റീചാർജ് നിരക്ക് 155 രൂപയായി ഉയർത്തി. 99 രൂപയുടെ റീചാർജ് പ്ലാൻ നിർത്തലാക്കുകയാണ് ചെയ്തത്. ഇതോടെ ഈ സർക്കിളുകളിലെ കുറഞ്ഞ നിരക്കിൽ ഒറ്റയടിക്ക് 57 ശതമാനം വർധനവുണ്ടായി. ആന്ധ്രാപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, നോർത്ത് ഈസ്റ്റ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഈ സർക്കിളുകൾ. നിരക്ക് വർധനവ് എയർടെല്ലിന്‍റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെ ബാധിക്കും. കഴിഞ്ഞ വർഷം നവംബറിൽ ഹരിയാന, ഒഡീഷ സർക്കിളുകളിലെ 99 രൂപ പ്ലാനുകൾ കമ്പനി നിർത്തലാക്കിയിരുന്നു. നിരക്ക് വർധനവ് മറ്റ് മേഖലകളിലും ഉടൻ നടപ്പാക്കുമെന്നാണ് വിവരം. വരിക്കാരിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ടെലികോം മേഖലയിലെ ഏറ്റവും ഉയർന്ന ശരാശരി വരുമാനം(190 രൂപ) ലഭിക്കുന്നത് എയർടെല്ലിനാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ വരുമാനം 25 ശതമാനം വർധിച്ചു. 178.2 രൂപയാണ് റിലയൻസ് ജിയോയുടെ വരുമാനം.…
അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത കുറച്ച് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും മറ്റ് സർക്കാർ ഏജൻസികളും അറിയിച്ചു. കാലാവസ്ഥയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കും സുരക്ഷാ ഉപദേശങ്ങൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദ്ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും. വിവിധ തീവ്രതകളിൽ പലയിടത്തും മഴയുണ്ടാകും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇതോടൊപ്പം രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും കാരണമായേക്കാം. വെള്ളിയാഴ്ചയും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന്…
കാസര്‍കോട്: സിനിമാ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനക്കയറ്റം. കാസർകോട് വിജിലൻസ് ഇൻസ്പെക്ടറായിരുന്ന സിബി തോമസിനെ വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു. നിരവധി അവാർഡുകൾ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. സർവകലാശാല തല മത്സരങ്ങളിൽ നാടകങ്ങളിൽ തിളങ്ങിയ സിബി തോമസ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സിബിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സിബി തോമസിന്‍റെ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.…
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിനായി റിസർവ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കും. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്. 5 വർഷവും 10 വർഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്. കുറഞ്ഞത് 10,000 രൂപ മുതൽ നിക്ഷേപം നടത്താം. ഹരിത ബോണ്ടിന്‍റെ അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവയ്ക്കും. സെക്കണ്ടറി വിപണിയിൽ വ്യാപാരം നടത്താനുള്ള അവസരവും ഉണ്ടാകും. നിബന്ധനകളും വ്യവസ്ഥകളും റിസർവ് ബാങ്ക് നൽകുന്ന സാധാരണ ബോണ്ടുകൾക്ക് സമാനമാണ്. ചൊവ്വാഴ്ച, സർക്കാരിന്റെ 10 വർഷ കാലാവധിയുള്ള ബെഞ്ച്മാർക്ക് ബോണ്ട് 7.35 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ബോണ്ടുകളുടെ നേട്ടം 7.15 ശതമാനമായിരുന്നു. ഹരിത ബോണ്ടുകളുടെ രണ്ടാം ഘട്ടം ഫെബ്രുവരി 9 ന് നടക്കും. 2022-23 കാലയളവിൽ വിപണിയിൽ നിന്ന് 14.21 ട്രില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ജനീവ: ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷകരമായ ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന്, ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വിഷമയമായ കഫ് സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി 300 ലധികം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളിൽ വൃക്കയുടെ തകരാറിന് കാരണമാകുന്ന ഡയത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവയുടെ ഉയർന്ന അളവ് പല ചുമമരുന്നുകളിലും കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ, ലൂബ്രിക്കന്‍റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഈ രാസവസ്തുക്കൾ ചെറിയ അളവിൽ പോലും ശരീരത്തിലെത്തിയാൽ മരണത്തിന് കാരണമാവുമെന്നും ഇവ മരുന്നുകളിൽ ഒരിക്കലും ഉണ്ടാകരുതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏഴോളം രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ…
