കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ കാസർകോട് ഡി.സി.സി പ്രസിഡന്റ് പി കെ ഫൈസൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ബി ആർ അംബേദ്കർ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കൊപ്പം വി ഡി സവർക്കറുടെ ചിത്രവും ഉൾപ്പെട്ടതാണ് വിവാദത്തിന് കാരണം.
ഇന്നലെ രാവിലെയാണ് പോസ്റ്റ് ഷെയർ ചെയ്തത്. സംഭവം വിവാദത്തിൽ കലാശിച്ചതോട ഫൈസൽ പോസ്റ്റ് നീക്കം ചെയ്തു.