Author: News Desk

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന സമയം, ത്രിപുരയിലെ പ്രതിപക്ഷ ക്യാമ്പിൽ ചോർച്ച. സിപിഎം നിയമസഭാംഗം മൊബഷർ അലി, തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് സുബൽ ഭൗമിക് എന്നിവർ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് അവർ പറഞ്ഞു. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ നിയോജകമണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ മൊബഷർ അതേ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കൈലാഷഹർ മണ്ഡലത്തെച്ചൊല്ലി പാർട്ടിയുമായുള്ള തർക്കത്തെ തുടർന്നാണ് മൊബഷർ ബിജെപിയിൽ ചേർന്നത്. ത്രിപുരയിൽ പുതുതായി രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യ ധാരണ പ്രകാരം കൈലാഷഹർ മണ്ഡലം ഇത്തവണ കോൺഗ്രസിനാണ് നൽകിയത്. തീരുമാനം അംഗീകരിക്കുന്നുവെന്ന് മൊബഷർ പ്രതികരിച്ചെങ്കിലും അണിയറയിൽ ബിജെപിയുമായി ചർച്ച ആരംഭിച്ചിരുന്നു.

Read More

ചലച്ചിത്ര-സീരിയൽ നിർമ്മാതാവ് വി.ആർ ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരവാസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ നിക്ഷേപം നടത്തിയ അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്‍ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത നേര്‍ക്കുനേര്‍, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവിൽവാമല സംവിധാനം ചെയ്ത കളർ ബലൂൺ തുടങ്ങിയ ചിത്രങ്ങൾ വി ആർ ദാസ് നിർമ്മിച്ചിട്ടുണ്ട്. യു.എ.ഇ പശ്ചാത്തലമാക്കി മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിർമ്മിച്ചത്. മണല്‍ നഗരത്തിന്‍റെ സംവിധാനം ശ്യാമപ്രസാദും ഡ്രീം സിറ്റിയുടേത് സജി സുരേന്ദ്രനുമായിരുന്നു. ഭാര്യ: വിലാസിനി, മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ: രജോഷ് നായർ, ശ്രീജിത്ത്. മൂന്ന് കൊച്ചുമക്കളുണ്ട്.

Read More

പാലക്കാട്: സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽക്കുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ. സ്കൂൾ പരിസരങ്ങളിലെയും മറ്റുമുള്ള കടകളിൽ നിന്ന് വിദ്യാർത്ഥികൾ മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ എഴുതിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. കൃത്രിമനിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവയടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക. ലേബലിൽ പായ്ക്ക് ചെയ്ത തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടെന്ന് ഉറപ്പാക്കുക.

Read More

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണം. സ്വയംവരത്തിന്‍റെ അമ്പതാം വാർഷികം ഗംഭീരമായി ആഘോഷിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു. പണം പിരിക്കാൻ സംഘാടക സമിതി സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതിന് അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ 5000 രൂപ വീതം സ്വന്തം ഫണ്ടിൽ നിന്ന് സംഘാടക സമിതിക്ക് സംഭാവന നൽകണമെന്നാണ് ഉത്തരവ്. മാർച്ചിൽ അടൂരിലാണ് പരിപാടി.

Read More

ചെന്നൈ : മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്‍റർടൈൻമെന്‍റും ചേർന്ന് നിർമ്മിക്കുന്ന ‘എൽജിഎം’ൻ്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് സാക്ഷി തന്നെയാണ്. ഹരീഷ് കല്യാൺ, നദിയ, ഇവാന, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്‍റെ സംഗീതവും ഒരുക്കുന്നത്. ധോണി എന്‍റർടൈൻമെന്‍റിന്‍റെ മുഖ്യധാരാ ചലച്ചിത്ര നിർമ്മാണത്തിലേക്കുള്ള ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രം ഒരു ഫാമിലി എന്‍റർടെയ്നറായിരിക്കും. അർത്ഥവത്തായ കഥകളിലൂടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ധോണി എന്‍റർടൈൻമെന്‍റിന്‍റെ ലക്ഷ്യമെന്ന് ധോണി എന്‍റർടൈൻമെന്‍റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. “ധോണി എന്‍റർടൈൻമെന്‍റ് നല്ല തിരക്കഥകൾക്കായി തിരയുകയാണ്. തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാനാണ് ആലോചന. ഇന്നത്തെ തുടക്കം തമിഴ് സിനിമയിൽ ധോണി എന്‍റർടൈൻമെന്‍റിന്‍റെ നീണ്ടതും ഫലപ്രദവുമായ ഇന്നിംഗ്സിനെ അടയാളപ്പെടുത്തുമെന്ന്…

Read More

മധ്യപ്രദേശ് : ഇരുപത് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോ.മുനീശ്വർ ചന്ദർ ഡാവറിനെ തേടിയും ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരം എത്തി. പ്രതിദിനം 200ഓളം രോഗികളാണ് ഇദ്ദേഹത്തിന്റെ പക്കൽ ചികിത്സ തേടുന്നത്. 1946 ജനുവരി 16 ന് പാകിസ്ഥാൻ പഞ്ചാബിൽ ജനിച്ച അദ്ദേഹം വിഭജനത്തെതുടർന്ന് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967 ൽ ജബൽപൂരിലെ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ മുനീശ്വർ ഇന്ത്യ പാകിസ്ഥാൻ യുദ്ധസമയത്തും തന്റെ സേവനം ഉറപ്പുവരുത്തി. തൊട്ടടുത്ത വർഷം പ്രാക്ടീസ് ആരംഭിച്ച സമയത്ത് വെറും രണ്ട് രൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. ജനസേവനം മാത്രമാണ് ലക്ഷ്യമെന്നും, അതിനാൽ ഫീസ് ഉയർത്താൻ ആവില്ലെന്നുമാണ് ഡോക്ടറുടെ നിലപാട്. കഠിനാധ്വാനത്തിന്റെ ഫലം കാലമെത്ര വൈകിയാലും തേടിയെത്തുമെന്നാണ് പദ്മശ്രീ ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

Read More

ചെന്നൈ: മുൻ ദക്ഷിണേന്ത്യൻ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂരിലെ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500 ലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എംജിആർ, ജയലളിത, എൻടിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങി നിരവധി മലയാള ചിത്രങ്ങൾക്കു വേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ചു. 2013 ൽ ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. രജനീകാന്തിനെയും കമൽഹാസനെയുമൊക്കെ സംഘട്ടനം പരിശീലിപ്പിച്ചിട്ടുണ്ട്.

Read More

ഇനി രക്തപരിശോധനയിലൂടെയും അൽഷിമേഴ്സ് രോഗം കണ്ടെത്താം. രോഗം വരാനുള്ള സാധ്യത ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മൂന്നര വർഷം മുമ്പ് അറിയാൻ കഴിയും എന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാ രീതിയുടെ പ്രത്യേകത. ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തലച്ചോറിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തിൽ രക്തത്തിലെ പദാർത്ഥങ്ങൾ പങ്ക് വഹിക്കുന്നു. ഈ പ്രക്രിയയെ ന്യൂറോജെനിസിസ് എന്ന് വിളിക്കുന്നു. പഠിക്കാനും ഓർമ്മിക്കാനും സഹായിക്കുന്ന തലച്ചോറിന്‍റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്‍റെ പ്രാരംഭ ഘട്ടം ഹിപ്പോകാമ്പസിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തെ ബാധിക്കുന്നു. നേരിയ മെമ്മറി നഷ്ടം കാണിക്കാൻ തുടങ്ങിയ 56 പേരുടെ രക്തം വർഷങ്ങളോളം തുടർച്ചയായി പരിശോധിച്ചു. 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചു. അവരുടെ രക്തപരിശോധനയിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് 3.5 വർഷം മുമ്പാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്.

Read More

തിരുവനന്തപുരം: കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്‍റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ പട്ടം പ്ലാമൂട് റോഡിന് സമീപമായിരുന്നു സംഭവം. കൺട്രോൾ റൂമിലെ പൊലീസുകാരനും സിനിമാതാരവുമായ ജിബിൻ ഗോപിനാഥിന്‍റെ കാറിൽ നിന്നാണ് ഇയാൾ സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചത്. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ മടത്തോട്ടുവിള മഹേഷ് ഭവനില്‍നിന്ന് ആനയറ കടകംപള്ളി റോഡില്‍ സന്ധ്യാഭവനില്‍ താമസിക്കുന്ന നിതീഷ് (24) ആണ് പിടിയിലായത്. പ്രമുഖ കാർ ഷോറൂമിലെ ജീവനക്കാരനാണ് നിതീഷ്. സഹോദരന്‍റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്. വാഹനം മതില്‍ക്കെട്ടിനകത്തേക്ക് കടക്കാത്തതിനാൽ ജിബിന്‍റെ കാർ പ്ലാമൂട് റോഡിന് സമീപത്തെ ഇടവഴിയിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങാൻ പുറത്തേക്ക് നടക്കുമ്പോഴാണ് കാറിനെ മറയ്ക്കുന്ന തരത്തില്‍ നിർത്തിയിട്ടിരുന്ന ഓട്ടോ കണ്ടത്. അടുത്തെത്തിയപ്പോൾ കാറിന്‍റെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. മിനിറ്റുകൾക്കകം കാറിന്‍റെ സ്റ്റീരിയോയും മോണിറ്ററും ക്യാമറയും ഊരിമാറ്റി പുറത്തിറങ്ങി. എന്താണെന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു കള്ളന്‍റെ…

Read More

തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്‍ററിയെ എന്തിനാണ് ഭയക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഡോക്യുമെന്‍ററി ഒരു വിദേശ മാധ്യമം പുറത്തുവിടുന്നു എന്ന കാരണത്താൽ അത് ദേശവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മനുഷ്യത്വമാണ് മാധ്യമ ധാർമ്മികതയുടെ അടിസ്ഥാന മൂല്യം. രാജ്യത്തിന്‍റെ അതിർത്തികൾ അതിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ന്യൂനപക്ഷ കൂട്ടക്കൊല സംഘ്പരിവാർ ആസൂത്രണം ചെയ്തതാണ്. കോടിക്കണക്കിന് രൂപ മുടക്കി മോദിയും അമിത് ഷായും ഇപ്പോൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പ്രതിച്ഛായയെ ഇത് വേട്ടയാടിക്കൊണ്ടിരിക്കും. ബിബിസി ഡോക്യുമെന്‍ററി കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. ബി.ജെ.പിയുടെ ഔദാര്യത്തോടെ രാഷ്ട്രീയം തുടരുന്ന പാർട്ടിയും നേതാവും ഏതെന്ന് സി.പി.എം സ്വയം പരിശോധിച്ചശേഷം മാത്രം തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചാല്‍ മതിയെന്നും സുധാകരൻ പറഞ്ഞു. ലാവ്‌ലിൻ കേസ് അനിശ്ചിതമായി നീളുകയും സ്വർണക്കടത്ത് കേസ് ആവിയാകുകയും ചെയ്തത് മൃദുഹിന്ദുത്വത്തിന്‍റെ പേരിൽ ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയതിന്‍റെ ഫലമാണെന്നും സുധാകരൻ ആരോപിച്ചു.

Read More