- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊല്ലം: ഇൻഫോപാർക്കിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം കുണ്ടറ കരിക്കുഴിയിലാണ് സംഭവം. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ആകാശത്തേക്ക് 4 റൗണ്ട് വെടിയുതിർത്തു. വെടിവയ്പ്പ് നടന്നയുടൻ രണ്ട് പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് 4 റൗണ്ട് വെടിയുതിർത്തു. പ്രതികളെ പിടികൂടാൻ നാലംഗ പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. പ്രതികളിലൊരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് സ്ഥലത്തെത്തിയത്. സംഭവസ്ഥലത്തെത്തുമ്പോൾ പ്രതികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതോടെ പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു.
ന്യൂഡല്‍ഹി: രാജ്യത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ പരിധിയിൽ നിന്ന് സ്വമേധയാ മാറുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ കടുവകളുടെ എണ്ണത്തിന്‍റെ 70 ശതമാനവും ഇന്ത്യയിലാണെന്ന് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കടുവ ആവാസ കേന്ദ്രങ്ങളിലെ കോര്‍/ക്രിട്ടിക്കല്‍ മേഖലകളിലുള്ളവര്‍ക്കായുള്ള സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് നേരത്തെ 10 ലക്ഷം രൂപ നൽകിയിരുന്നു. ഈ തുക 15 ലക്ഷമായി ഉയർത്തിയതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണെങ്കിലും പണം കേന്ദ്രം കൈമാറുമെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഇന്ത്യയിലെ കടുവകളുടെ എണ്ണം ഓരോ വർഷവും 6 ശതമാനം വർദ്ധിക്കുന്നു. കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം 2018 ൽ തന്നെ കൈവരിച്ചിരുന്നു. 2018 ലെ സെൻസസ് പ്രകാരം രാജ്യത്ത് 2,967 കടുവകളുണ്ട്. നിലവിൽ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.
മധ്യപ്രദേശ്: രണ്ട് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ശനിയാഴ്ച മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ ആണ് മൊറേനയ്ക്ക് സമീപം തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.
വിവാഹാഘോഷങ്ങളിൽ വ്യത്യസ്തമായ എന്തെങ്കിലും എങ്ങനെ കൊണ്ടുവരാം എന്നതാണ് പുതിയ തലമുറയിലെ ട്രെൻഡ്. ധാരാളം ആളുകൾ ആഭരണങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം പരീക്ഷണം നടത്തുന്നു. അവയിൽ ചിലതെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ ചിത്രയാണ് വധുവിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്ര വധുവിനെ പലതരം ചോക്ക്ലെറ്റുകൾ ഉപയോഗിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കിറ്റ്കാറ്റ്, മിൽക്കി ബാർ, ഫൈവ് സ്റ്റാർ, ഫെറെറോ റോഷര്‍ തുടങ്ങിയ ചോക്ലേറ്റുകൾ ഉപയോഗിച്ചാണ് മുടി അലങ്കരിച്ചിരിക്കുന്നത്. ഇതിനിടയിൽ ഗൃഹാതുരത്വം നൽകാൻ ഒരു മാംഗോ ബൈറ്റും ഉണ്ട്. കമ്മലുകളും മാലകളും മാംഗോ ബൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബെൽറ്റ്, കമ്മലുകൾ, ചുട്ടി എന്നിവ ഡയറിമില്‍ക്ക് ചോക്ക്‌ലേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരം: വാഴക്കുല എന്ന കവിതാ സമാഹാരം എഴുതിയത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. അടുത്ത ദിവസം ഗവർണർക്ക് ഉൾപ്പടെ പരാതി നൽകാനും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തിൽ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേപ്പറിൽ ‘വൈലോപ്പള്ളി’ എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഗുരുതരമായ പിശക് സംഭവിച്ചെങ്കിലും ഗവേഷണത്തിന് മേൽനോട്ടം വഹിച്ച അധ്യാപകനോ മൂല്യനിർണയം നടത്തിയവരോ അത് കണ്ടെത്തിയില്ല. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം നടന്നത്. കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന് 2021ലാണ് പി എച്ച് ഡി ലഭിച്ചത്.
കൊവിഡ് കാലം ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ മിക്ക വ്യവസായങ്ങളും തകർച്ച നേരിട്ടു. അതിലൊന്നായിരുന്നു സിനിമാ മേഖല. ലോക്ക്ഡൗൺ സമയത്ത് മാസങ്ങളോളം തിയേറ്ററുകൾ തുറക്കാൻ കഴിയാത്തതിനാൽ മൾട്ടി ബില്യൺ ഡോളർ വ്യവസായം നിശ്ചലമായിരുന്നു. എന്നാൽ ലോകം കൊവിഡിൽ നിന്ന് കരകയറാൻ തുടങ്ങിയപ്പോഴും സാവധാനമെ സിനിമാ വ്യവസായത്തിന് അതിന് കഴിഞ്ഞുള്ളു. സാമൂഹിക അകലം ശീലമാക്കിയ ആളുകൾ തിയേറ്ററുകളിൽ എത്താൻ സമയമെടുത്തതിനാലാണിത്. എന്നാൽ 2022 ആഗോള ചലച്ചിത്ര വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു. ആ തിരിച്ചുവരവ് ഇന്ത്യൻ സിനിമയ്ക്കും മികച്ചതാണ്. ആ തിരിച്ചുവരവിന്‍റെ കണക്കുകളും അതിശയകരമാണ്. പ്രമുഖ മാധ്യമ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച്, വിവിധ ഭാഷാ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരുമിച്ച് 2022 ൽ 10,000 കോടിക്ക് മുകളിൽ കളക്ഷൻ നേടി. കൃത്യമായി പറഞ്ഞാൽ 10,637 കോടി രൂപ. ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണിത്. കോവിഡിന് മുമ്പ് 2019ൽ നേടിയ…
വാഷിങ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക അമേരിക്കൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കും. അമേരിക്ക ഉൾപ്പെടുന്ന ഫുട്ബോൾ അസോസിയേഷനായ കോൺകാഫ് ആണ് പ്രഖ്യാപനം നടത്തിയത്. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമിബോൾ ആണ് കോപ്പ അമേരിക്ക നടത്താറ്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രാജ്യങ്ങളെയും ടൂർണമെന്‍റിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാൽ അടുത്ത കോപ്പ അമേരിക്ക കോൺമിബോളും കോൺകാഫും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇതിനുമുമ്പ് 2016ലാണ് കോപ്പ അമേരിക്ക അമേരിക്കയിൽ നടന്നത്. അന്ന് ചിലി കിരീടം നേടി. അടുത്ത കോപ്പ അമേരിക്കയിൽ 16 ടീമുകൾ പങ്കെടുക്കും. ലാറ്റിനമേരിക്കയിൽ നിന്നുള്ള 10 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ശേഷിക്കുന്ന ആറ് ടീമുകൾ മധ്യ, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽ നിന്നുമായിരിക്കും. ഈ ആറ് ടീമുകളും അടുത്ത കോൺകാഫ് നേഷൻസ് ലീഗിൽ നിന്ന് കോപ്പ അമേരിക്കയ്ക്ക് യോഗ്യത നേടും.
ഡൽഹി: ടിവി ചാനലുകളുടെ പുതിയ നിരക്ക് സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഉത്തരവ് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡിടിഎച്ച്, കേബിൾ ടിവി നിരക്കുകൾ 30 ശതമാനം വർദ്ധിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, നിരക്ക് വർദ്ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് ഓപ്പറേറ്റർമാർ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതി അന്തിമ വാദം കേൾക്കും. ഉപഭോക്തൃ സൗഹൃദ പരിഹാരം കണ്ടെത്തുന്നതുവരെ വർദ്ധന ഉത്തരവ് നടപ്പാക്കരുതെന്ന് അഭ്യർത്ഥിച്ച് കേബിൾ ടിവി ഓപ്പറേറ്റർമാർ വീണ്ടും ട്രായിയെ സമീപിച്ചു. നവംബറിൽ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടിവി ചാനലിന്‍റെ വില 12 രൂപയിൽ നിന്ന് 19 രൂപയായി ഉയർന്നു. കേബിൾ ടെലിവിഷൻ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുണ്ടെന്നും പുതിയ നിരക്ക് നടപ്പാക്കുന്നതോടെ ഇത് വർദ്ധിക്കുമെന്നും ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ…
ലണ്ടൻ: എലോൺ മസ്കിന് ട്വിറ്ററിനെ നയിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് സഹസ്ഥാപകൻ ബിസ് സ്റ്റോൺ. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബിസ് സ്റ്റോൺ മസ്കിനെ വിമർശിച്ചത്. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതും അംഗീകരിക്കാത്തതുമായ കാര്യങ്ങൾ അവിടെ ഉണ്ടാകും. അതിന് കഴിയില്ലെങ്കിൽ നിങ്ങളുടെ നിലപാടുമായി യോജിക്കുന്ന ഒരു മാസികയോ പത്രമോ വാങ്ങുന്നതാണ് നല്ലതെന്നും ബിസ് സ്റ്റോൺ പറഞ്ഞു. തനിക്ക് തെറ്റാം, പക്ഷേ തന്‍റെ അഭിപ്രായത്തിൽ മസ്ക് ട്വിറ്ററിന് യോജിച്ച മേധാവിയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗർ: സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപുര മുതൽ പാംപോർ വരെ 20 കിലോമീറ്റർ യാത്ര നടത്തും. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കായി വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന്‍റെ ഇരുവശത്തും ജമ്മു കശ്മീർ പൊലീസിനെ വിന്യസിക്കും. രാഹുൽ ഗാന്ധിക്ക് ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിക്കും. ജമ്മു കശ്മീർ പൊലീസ് വടം നിയന്ത്രിക്കും. ഇതിനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സി.ആർ.പി.എഫിന്‍റെ സുരക്ഷ വടത്തിനുള്ളിലുണ്ടാകും. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്ന് ആരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ ജനക്കൂട്ടം സുരക്ഷാ വലയം മറികടന്ന് രാഹുൽ ഗാന്ധിക്ക് നേരെ പാഞ്ഞടുത്തിരുന്നു. രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കേണ്ട ജമ്മു കശ്മീർ…
