Author: News Desk

ബെയ്ജിങ്: ചൈനയിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഏഷ്യൻ ഗെയിംസിലേക്ക് റഷ്യ, ബെലറൂസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾക്കും ക്ഷണം. സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന ഗെയിംസിന്‍റെ സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ മത്സരിക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള പ്രധാന യോഗ്യതാ മത്സരം കൂടിയാണ് ഏഷ്യൻ ഗെയിംസ്. നിലവിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ റഷ്യൻ, ബെലാറൂസ് താരങ്ങൾക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ അത്ലറ്റുകളെ ഒളിമ്പിക്സിന് യോഗ്യത നേടാൻ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയും ബെലാറൂസും നിലവിൽ ഐഒസിയുടെ വിലക്ക് നേരിടുകയാണ്. 2024ൽ പാരീസിൽ വച്ച് നടക്കുന്ന ഒളിംപിക്സിൽ ഇരു രാജ്യങ്ങൾക്കും പങ്കെടുക്കാനാകില്ല. എന്നാൽ റഷ്യ, ബെലാറൂസ് കായിക താരങ്ങളെ ഒളിംപിക് പതാകയ്ക്ക് കീഴിൽ സ്വതന്ത്ര അത്ലറ്റുകളായി മത്സരിപ്പിക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസം…

Read More

തിരുവനന്തപുരം : സ്കൂൾ ജീവനക്കാരന്റെ 4 വയസ്സുള്ള മകന്റെ ക്യാൻസർ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ചിനൊരുങ്ങി വിദ്യാർത്ഥികൾ. കീമോ നൽകാൻ കഴിയാത്തതിനാൽ ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരുന്ന ഇഞ്ചക്ഷനിലൂടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സ തുടരുന്നത്. ചികിത്സ, മറ്റ് ചിലവുകൾ എന്നിവയിലേക്കെല്ലാം പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളാൽ കഴിയുന്നവിധം സഹായിക്കാമെന്നറിയിച്ചുകൊണ്ട് മുന്നോട്ട് വരികയായിരുന്നു. സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബിരിയാണി ചലഞ്ച് എന്ന ആശയം ഉദിച്ചത്. ഇന്റർവെൽ സമയത്തും, സ്കൂൾ വിട്ട ശേഷവും സമീപത്തെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി ബിരിയാണി ആവശ്യമുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും കുട്ടികൾ തന്നെ. 1,000 പേർക്കുള്ള ബിരിയാണിയുമായി, വരുന്ന 30ന് ചലഞ്ച് നടത്താനാണ് തീരുമാനം. ഒരു പൊതി ബിരിയാണിക്ക് 100 രൂപ ഈടാക്കി പരമാവധി വിറ്റഴിച്ച്, ലഭിക്കുന്ന തുക മുഴുവൻ കുഞ്ഞിന് നൽകണം എന്നാണ് ഏവരുടെയും ആഗ്രഹം. നാട്ടുകാരുടെ മുഴുവൻ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അധ്യാപകർ…

Read More

മസ്കത്ത്: ഒമാനിൽ ന്യൂനമർദ്ദത്തിന്‍റെ ഭാഗമായുള്ള മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദഖിലിയ, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മഴ ലഭിക്കുക. മേഘങ്ങൾ ക്രമേണ തെക്ക്-വടക്ക് ശർഖിയ, ദോഫർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധയിടങ്ങളിൽ 10 മുതൽ 70 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒമാൻ തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാം. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അതേസമയം, തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നല്ല മഴയാണ് ലഭിച്ചത്. കാറ്റോടും ഇടിമിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, സലാല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം…

Read More

തിരുവനന്തപുരം: ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്ന് ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യകരമായ കൂടിയാലോചനകളൊന്നും പാർട്ടിയിൽ നടക്കുന്നില്ല. എൽ.ഡി.എഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

Read More

ക്യാമറ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ 462,000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഫോർഡ്. ഇതിന്‍റെ ഭാഗമായി യുഎസിൽ നിന്ന് 3,83,000 എസ് യു വികൾ തിരിച്ചുവിളിക്കും. 2020 മുതൽ 2023 വരെയുള്ള ചില ഫോർഡ് എക്സ്പ്ലോറേഴ്സ്, ലിങ്കൺ ഏവിയേറ്റേഴ്സ് 2020 മുതൽ 2022 വരെയുള്ള ലിങ്കൺ കോർസൈർസ് എന്നിവയെ യുഎസിൽ നിന്ന് തിരിച്ചുവിളിക്കും. ഇവയിലെല്ലാം 360 ഡിഗ്രി ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 17 ചെറിയ അപകടങ്ങളും 2,100ലധികം വാറന്‍റി റിപ്പോർട്ടുകളും തിരിച്ചുവിളിക്കൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫോർഡ് പറഞ്ഞു. 2021 ൽ ഇതിന് സമാനമായി ഇതേ വാഹനങ്ങളിൽ പലതും തിരിച്ചുവിളിച്ചിരുന്നു. ഇത്തവണ ഡീലർമാർ തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യും. ഫെബ്രുവരി 20 മുതൽ ഇക്കാര്യം ഉടമകളെ കത്തിലൂടെ അറിയിക്കും.

Read More

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇതിനായി സ്ഥലം വാങ്ങാനുള്ള ശ്രമം അസോസിയേഷൻ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപരസ്യം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനാണ് കെസിഎ ശ്രമിക്കുന്നത്. 20 മുതൽ 30 ഏക്കർ വരെ ഭൂമി ഏറ്റെടുക്കാനാണ് കെസിഎയുടെ ശ്രമം. സ്ഥലം നൽകാൻ താൽപ്പര്യമുള്ളവർക്ക് തിരുവനന്തപുരത്തെ കെസിഎ ഓഫീസുമായി ബന്ധപ്പെടാം. കേരളത്തിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കുകയാണ് കെസിഎയുടെ ലക്ഷ്യം. നിലവിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മാത്രമാണ് കേരളത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നത്. എന്നാൽ ഇത് കേരള സർവകലാശാലയുടെ കൈവശമാണുള്ളത്. ഈ സ്റ്റേഡിയം കരാറിൽ എടുത്താണ് കെസിഎ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Read More

മുംബൈ: എയർ ഇന്ത്യയുടെ മുംബൈ-കോഴിക്കോട് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ മൂലം മൂന്ന് മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. പകരം വൈകീട്ട് 4 മണിക്ക് വിമാനം സജ്ജമാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് യാത്രക്കാർ.

Read More

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദു എന്ന് വിളിക്കണം. ‘ഹിന്ദു’ എന്നത് ഒരു പ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണെന്നും ഗവർണർ പറഞ്ഞു.

Read More

വാഷിങ്ടണ്‍: യുഎസിൽ കറുത്തവർഗക്കാർക്കെതിരായ അതിക്രമങ്ങൾക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. ടയർ നിക്കോൾസ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് നിക്കോൾസ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നിക്കോൾസിനെ കാറിൽ നിന്ന് വലിച്ചിഴച്ച് വിവിധ രീതികളിൽ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ, അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് യാചികുന്നുണ്ട്. എന്നാൽ അവരുടെ ക്രൂരമായ വിനോദങ്ങളിൽ നിക്കോൾസിന് വേദനിക്കുന്നുവെന്ന് അറിയുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുകയാണ് പൊലീസുകാർ. നിക്കോൾസിൻ്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിട്ടത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരനെ അമേരിക്കൻ പൊലീസ് കൊലപ്പെടുത്തിയത് ലോകമെമ്പാടുമുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു.

Read More

റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ‘ക്രിസ്റ്റി’യുടെ ടീസർ പുറത്തിറങ്ങി. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ആൽവിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ മാത്യൂസിന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻ തൂവൽ ആയിരിക്കും ക്രിസ്റ്റി എന്ന് നിർമ്മാതാക്കൾ ഉറപ്പ് തരുന്നു. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 17ന് തീയേറ്ററുകളിലെത്തും.

Read More