- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: രാജ്യത്തിന്റെ കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രണ വിധേയമാണെന്നും പരിധിക്കുള്ളിലാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ആഗോള ഡിമാൻഡ് കുറയുന്നത് ചരക്ക് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ, ശക്തമായ സേവന കയറ്റുമതി അതിന്‍റെ ആഘാതം ഒരു പരിധിവരെ നികത്തുന്നുണ്ട്. ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 22-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ശരാശരി കറന്‍റ് അക്കൗണ്ട് കമ്മിയും ജിഡിപിയും തമ്മിലുള്ള അനുപാതം 3.3 ശതമാനമായിരുന്നു. ചരക്ക് വ്യാപാരത്തിലെ കുറവ് കാരണം കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) 2023 സാമ്പത്തിക വർഷത്തിൽ 4.4 ശതമാനമായി ഉയർന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കായ 83.5 ബില്യൺ ഡോളറിലെത്തി. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം കുറഞ്ഞെങ്കിലും പ്രധാന പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിലെ 7.41 ശതമാനത്തിൽ നിന്ന് ഡിസംബറിൽ…
ആലപ്പുഴ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി. വലിയമരം വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, സിനാഫ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയാണ് വിജയ കൃഷ്ണൻ. ഇയാളെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ലഹരിക്കടത്ത് കേസിലെ പ്രതിക്ക് വേണ്ടി ജാമ്യം നിന്ന സിനാഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ വിമാനാപകടത്തിന് കാരണമെന്ന് അന്വേഷിക്കാൻ വ്യോമസേന. സുഖോയ് എസ് യു 30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്‍റെ പൈലറ്റാണ് മരിച്ചത്. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇരുവരും ചികിത്സയിലാണ്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന വിമാനങ്ങളാണ് മൊറേനയിൽ തകർന്നുവീണത്. ഉയർന്ന വേഗതയിൽ പറക്കുന്നതിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചിരിക്കാമെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തി അപകടത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോ…
മലയാളത്തിലെ പുതുതലമുറ നടന്മാരിൽ രാജ്യമെമ്പാടും അറിയപ്പെടുന്ന താരമാണ് ഫഹദ് ഫാസിൽ. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു. എന്നാൽ പുഷ്പയുടെയും വിക്രത്തിന്റെയും വൻ വിജയത്തോടെ ആ ജനപ്രീതി വർദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസിൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ തിരക്കഥയിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ മലയാള ചിത്രമായ ധൂമത്തിലും ഫഹദ് തന്നെയാണ് നായകൻ.
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എം ശിവശങ്കറിന് ഇ ഡി നോട്ടീസ് നൽകി. ചൊവ്വാഴ്ച കൊച്ചിയിൽ എത്തിച്ചേരാനാണ് നിർദേശം. ജനുവരി 31ന് വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായരെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലും സി.ബി.ഐ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം നിശ്ചലമായിരിക്കുകയാണ്.
ശ്രീനഗര്‍: പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ജമ്മു കശ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു. ശനിയാഴ്ച അവാന്തിപോരയിലാണ് മെഹബൂബ മുഫ്തി രാഹുലിനൊപ്പം ചേർന്ന് നടന്നത്. മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. 2019ല്‍ പുല്‍വാമ ജില്ലയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാർക്ക് ആദരമർപ്പിച്ച് ശനിയാഴ്ച രാഹുൽ ഗാന്ധി പുഷ്പപാർച്ചനയും നടത്തി. സുരക്ഷാ വീഴ്ചയുടെ പേരില്‍ ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ച ജമ്മു കശ്മീരിലെ അവാന്തിപ്പോരയില്‍ നിന്നാണ് പുനരാരംഭിച്ചത്. അവാന്തിപ്പോരയിലെ യാത്രയില്‍ പ്രിയങ്ക ഗാന്ധിയും പങ്കുചേര്‍ന്നു.
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസും ബിജെപിയും. ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം 13 സീറ്റുകളാണ് ലഭിച്ചതെങ്കിലും 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. 60 അംഗ നിയമസഭയിലേക്കുള്ള 48 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപിയും പുറത്തിറക്കി. ധാരണ പ്രകാരമുള്ള 13 സീറ്റുകൾക്ക് പുറമേ, ബാർജാല, മജലിശ്പുർ, ബാധാർഘട്ട്, ആർ.കെ. പുർ എന്നീ മണ്ഡലങ്ങളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മാണിക് സാഹയ്ക്കെതിരെ മുൻ ബിജെപി എംഎൽഎയെയാണ് കോൺഗ്രസ്സ് മത്സരിപ്പിക്കുന്നത്. ആശിഷ് കുമാർ സാഹ ബർദോവാലി നിയോജക മണ്ഡലത്തിൽ നിന്ന് മാണിക് സാഹയെ നേരിടും. കോൺഗ്രസിന്‍റെ ഏക സിറ്റിംഗ് എംഎൽഎ സുദീപ് റോയ് ബർമൻ അഗർത്തലയിൽ നിന്ന് മത്സരിക്കും. സംവരണ മണ്ഡലമായ ബാധാർഘട്ട് കോൺഗ്രസ്-ഇടത് സഖ്യത്തിന്‍റെ ധാരണ പ്രകാരമാണ് ഫോർവേഡ് ബ്ലോക്കിന് അനുവദിച്ചത്. ഏറെക്കാലമായി കോൺഗ്രസ് ജയിച്ചുവരുന്ന മണ്ഡലമാണിത്. കോൺഗ്രസ്, ബിജെപി, ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി മിനാ…
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് ഒരു സാധാരണ കാര്യമാണ്. കടയിൽ ദീർഘനേരം ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും എന്നതിനാൽ കൂടുതൽ ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുന്നു. എന്നാൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈയിൽ കിട്ടാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിൽ സാനിറ്ററി പാഡ് ഓർഡർ ചെയ്ത സമീറ എന്ന യുവതിയാണ് തന്‍റെ അനുഭവം ട്വീറ്റ് ചെയ്തത്. താൻ സാനിറ്ററി പാഡ് ഓർഡർ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊപ്പം പാക്കറ്റിന്‍റെ അടിയിൽ നിന്ന് ചോക്ലേറ്റ് മിഠായി ലഭിച്ചുവെന്നും സമീറ തന്‍റെ ട്വീറ്റിൽ പറഞ്ഞു. ഇത് ചെയ്തത് സ്വിഗ്ഗിയാണോ അതോ കടയുടമയാണോ എന്നറിയില്ല എന്നും സമീറ ട്വീറ്റിൽ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് സ്വിഗ്ഗി തന്നെ പ്രതികരിച്ചിട്ടുണ്ട്. “ഞങ്ങൾ നിങ്ങൾക്ക് ഒരു സന്തോഷകരമായ ദിവസം ലഭിക്കാൻ ആഗ്രഹിക്കുന്നു,” എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി.
ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ഫൈനലിൽ ബെൽജിയവും ജർമ്മനിയും ഏറ്റുമുട്ടും. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. സെമിയിൽ ഓസ്ട്രേലിയയെ 4-3 എന്ന സ്കോറിനാണ് ജർമ്മനി തോൽപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ 3-2ന് തോൽപ്പിച്ചാണ് ബെൽജിയം ഫൈനലിലെത്തിയത്. മൂന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയയും നെതർലാൻഡും മത്സരിക്കും. നാളെ വൈകിട്ട് 4.30നാണ് മത്സരം. ആദ്യ സെമി ഫൈനലിൽ അവസാന രണ്ട് മിനിറ്റിൽ രണ്ട് ഗോളുകൾ നേടിയാണ് ജർമ്മനി ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ നേടിയ ഏഴ് ഗോളുകളിൽ നാലെണ്ണവും അവസാന ക്വാർട്ടറിലായിരുന്നു. ഗോൺസാലോ പേയ്ലറ്റ് ജർമനിക്കായി ഹാട്രിക്കും നേടി. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ ഞെട്ടിച്ചെങ്കിലും നെതർലൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. നിശ്ചിത സമയത്ത് മത്സരം 2-2ന് സമനിലയിലായിരുന്നു.
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി ഒന്നോടെ ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് എത്തും. തിങ്കളാഴ്ച മുതൽ കേരളത്തിലും മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29-01-2023 മുതൽ 30-01-2023 വരെ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ 40 മുതൽ 45 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
