Author: News Desk

പാരീസ്: ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2018ൽ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിന് കിരീടം നിലനിർത്താനായില്ല. ക്ലബ് ഫുട്ബോളിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രതിരോധ താരം കൂടിയാണ് ഈ 29 കാരൻ. അണ്ടർ 18, അണ്ടർ 20, അണ്ടർ 21 തലങ്ങളിൽ ഫ്രാൻസിനായി കളിച്ച ശേഷമാണ് വരാനെ ഫ്രാൻസ് സീനിയർ ടീമിൽ ഇടം നേടിയത്. 2013ൽ ജോർജിയയ്ക്കെതിരെയായിരുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് രാജ്യത്തിനായുള്ള അരേങ്ങേറ്റം കുറിച്ചത്. 2016ലെ യൂറോ കപ്പിൽ പരിക്കിനെ തുടർന്ന് താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, 2018 ലോകകപ്പ് ടീമിൽ താരത്തിന് ഇടം…

Read More

തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാർഡ് ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തിനോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ.അമിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Read More

ബെം​ഗളൂരു: പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക കമ്പനികളിലൊന്നായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ തുടരുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തിനുള്ളിൽ പിരിച്ചുവിട്ടത്. കുറഞ്ഞത് 1,000 പേരെയെങ്കിലും പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഗൂഗിൾ മീറ്റിലൂടെയുമാണ് പലരെയും പിരിച്ചുവിട്ടതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബൈജൂസ് 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതേ വിഭാഗത്തിൽ നിന്നുള്ള 15 ശതമാനം പേരെയാണ് ഇത്തവണ ബൈജൂസ് പിരിച്ചുവിട്ടത്. പിരിച്ചുവിടലുകളെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read More

നെട്ടൂർ: കൊച്ചിയിൽ വളർത്തുമൃഗങ്ങളുടെ കടയിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ. നെട്ടൂരിലെ പെറ്റ്സ് ഹൈവ് ഉടമ മുഹമ്മദ് ബാസിത്താണ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കേസിൽ കോടതിയിൽ ഹാജരാക്കിയ കർണാടക സ്വദേശികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. എഞ്ചിനീയറിങ് വിദ്യാർത്ഥികളായ ഇരുപത്തിമൂന്നുകാരായ നിഖിൽ, ശ്രേയ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മോഷ്ട്ടിച്ച നായ്ക്കുട്ടിയെ കടയുടമയ്ക്ക് കൈമാറി. മോഷ്ട്ടിക്കപ്പെട്ട 15,000 രൂപ വിലവരുന്ന 45 ദിവസം പ്രായമായ സ്വിഫ്റ്റർ നായ്ക്കുട്ടിയെ കർണാടകയിലെ കർക്കലയിൽ നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. കഴിഞ്ഞ 28ന് വൈകിട്ട് ഏഴ് മണിയോടെയാണ് നിഖിലും ശ്രേയയും കേരളത്തിൽ വാരാന്ത്യം ആഘോഷിച്ച് ബൈക്കിൽ മടങ്ങുമ്പോൾ നെട്ടൂരിലെ കടയിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്ന് ചോദിച്ചാണ് കടയിൽ കയറിയത്. സംഭാഷണം ഹിന്ദിയിലായിരുന്നു. മാന്യമായ പെരുമാറ്റമായതിനാൽ കടയുടമയ്ക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. ജീവനക്കാരൻ പുറത്തുപോയപ്പോൾ കൂട് തുറന്ന് നായ്ക്കുട്ടിയെ ഹെൽമെറ്റിനുള്ളിൽ…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിൽ നിരവധി സ്ഫോടനങ്ങളിൽ പങ്കാളിയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തീവ്രവാദി അറസ്റ്റിൽ. റിയാസി സ്വദേശിയായ ആരിഫ് ആണ് അറസ്റ്റിലായത്. നേരത്തെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്ന ആരിഫ് പിന്നീട് തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുകയും പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസിൽ സ്ഫോടനം നടത്തിയതിലും ഇയാൾക്ക് പങ്കുണ്ട്. ജനുവരി 21 ന് ജമ്മുവിലെ നർവാളിൽ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആരിഫ് അറസ്റ്റിലായത്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഘടിപ്പിച്ച പെർഫ്യൂം കുപ്പിയും ആരിഫിൽ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ഈ രീതിയിൽ പെർഫ്യൂം കുപ്പിയ്ക്കുള്ളിൽ ഐഇഡി സ്ഥാപിക്കുന്നത് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഡി.ജി.പി. കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസിന് നേരെ ഭീകരാക്രമണം നടന്നത്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായും…

Read More

​ദില്ലി: അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ ജനപ്രതിനിധികളുമായി കേന്ദ്രം അടിയന്തരമായി ചർച്ച നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ റെക്കോർഡ് തുകയാണ് റെയിൽവേയ്ക്കായി നീക്കിവച്ചിരിക്കുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ആധുനികവൽക്കരണം, ട്രാക്കുകൾ ശക്തിപ്പെടുത്തൽ, പുതിയ ലൈനുകളുടെ നിർമ്മാണം എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ പുരോഗതിയിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി-ശബരി പാത, ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ എന്നിവയും ഇവയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

Read More

കൊച്ചി: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട പ്രകാരം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സമയം അനുവദിക്കാനാവില്ല. ആദ്യം കുറച്ച് ആനുകൂല്യങ്ങളെങ്കിലും നൽകണമെന്നും അതിന് ശേഷം സാവകാശം തേടാനും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ആറ് മാസത്തെ സമയം അനുവദിക്കാമെന്നും കോടതി വാക്കാൽ വ്യക്തമാക്കി. അതിനുശേഷവും ആവശ്യമെങ്കിൽ കൂടുതൽ കാലാവധി നീട്ടാമെന്നും കോടതി വ്യക്തമാക്കി. വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം. ഇവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് മനുഷ്യാവകാശ ലംഘനത്തിന്‍റെ വിഷയം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് സീനിയോറിറ്റി പ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. കെ.എസ്.ആർ.ടി.സിയുടെ പുതിയ പ്രൊപ്പോസൽ ഈ ഘട്ടത്തിൽ കോടതി പരിഗണിക്കും.

Read More

കണ്ണൂര്‍: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ കാരണമെന്നറിയാൻ വിശദ പരിശോധന ആരംഭിച്ചതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ അറിയിച്ചു. പ്രസവവേദനയെ തുടർന്നു യുവതിയെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാറിന് നടുറോഡിൽ വച്ച് തീപിടിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഗർഭിണിയും ഭർത്താവും മരണപ്പെട്ടു. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാലുപേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്‍റെ മുൻസീറ്റിലിരുന്നവരാണ് മരിച്ചത്. കാറിന്‍റെ ഡോർ ജാമായതോടെ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന പ്രജിത്താണ് പിൻവാതിൽ തുറന്ന് കൊടുത്തത്. ഇതുവഴിയാണ് പിൻസീറ്റിലിരുന്നവർ രക്ഷപ്പെട്ടത് റീഷയുടെ മകൾ ശ്രീപാർവതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവരാണ് രക്ഷപ്പെട്ടത്. തീ പടർന്നതോടെ ഓടിയെത്തിയവർക്കും ഫയർഫോഴ്സിനും മുൻസീറ്റിലിരുന്നവരെ…

Read More

ബെംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയിൽ വച്ചായിരുന്നു കല്ലേറ്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പ്രദേശത്ത് ജെല്ലിക്കെട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം റോഡിൽ നിർത്തിയിട്ടു. തുടർന്ന് ജനക്കൂട്ടം ബസിന് നേരെ കല്ലെറിയുകയാണുണ്ടായത്. കല്ലേറിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്തു കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ ബെംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റ് ബസുകളിൽ കൊണ്ടുപോയി. ബസിന്റെ തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ സർവീസ് റദ്ദാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.

Read More

കൊച്ചി: പി.വി അന്‍വര്‍ എം.എൽ.എയുടെ ഉടമസ്ഥതയിലായിരുന്ന റിസോർട്ടിലെ 4 തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. പൊളിക്കുന്നതിനുള്ള ചെലവ് ഉടമകൾ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് അവ പൊളിച്ചുനീക്കാം. ചെലവ് റിസോർട്ടിന്‍റെ ഉടമകളിൽ നിന്ന് ഈടാക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. റിസോർട്ടിലെ 4 തടയണകള്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. തടയണ പൊളിക്കാത്തതിന് ജില്ലാ കളക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതോടെയാണ് പൊളിക്കാൻ കളക്ടർ നിർദേശം നൽകിയത്. ഇതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാൻ പി.വി അൻവർ ഭൂമി വിൽപ്പന നടത്തിയെന്ന് പരിസ്ഥിതി പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു.

Read More