Author: News Desk

തിരുവന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത് വിട്ടു. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. 2012-13ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. സംസ്ഥാനത്തിന്‍റെ ഉത്തേജക പദ്ധതികൾ വളർച്ചയെ സഹായിച്ചുവെന്നാണ് കരുതുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നയങ്ങൾ കാരണം വരും വർഷങ്ങളിൽ പ്രതിസന്ധി രൂക്ഷമായേക്കാം.

Read More

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം. പ്രതിഷേധക്കാർ കൃഷ്ണഗിരി-ഹൊസൂർ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. രണ്ട് മണിക്കൂറോളം ഉപരോധം തുടർന്ന പ്രതിഷേധക്കാർ അക്രമാസക്തരാകുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും പൊലീസുകാർക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതായും അറസ്റ്റ് ചെയ്ത് നീക്കിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെല്ലിക്കെട്ടിന് അനുമതി നല്‍കാത്തതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഹൊസൂർ സബ് കളക്ടറാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

Read More

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ കോടതിയുടെ നിർദ്ദേശം. പിഴവ് മൂലം നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. പിഴവ് സംഭവിച്ച് ഉൾപ്പെട്ടവരുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. പരാതിക്കാരനായ കാടാമ്പുഴ സ്വദേശി ടി.പി.യൂസഫ് ഉൾപ്പെടെ 18 പേർക്കെതിരായ ജപ്തി നടപടികൾ അടിയന്തരമായി പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

Read More

തിരുവനന്തപുരം: പണം വാങ്ങി പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജൻ ഡോ.വി.അമിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടപടിക്കും വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിരുന്നു. 300 രൂപ വാങ്ങി ഒരു പരിശോധനയും നടത്താതെയാണ് ഡോക്ടർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഡോക്ടർക്ക് സഹായമായുണ്ട്.  അതേസമയം ഗുരുതര വീഴ്ച പുറത്തുവന്നതോടെ ഹെൽത്ത് കാർഡ് വിതരണം അടിയന്തരമായി നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. 

Read More

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും (24) ഭർത്താവ് പ്രജിത്തുമാണ് (34) മരിച്ചത്. റീഷ 8 മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി ആയിരുന്നു ദുരന്തം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലാണുള്ളത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന ഒരു കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഇന്നലെ രണ്ടു തവണയായി 400 രൂപ വർധിച്ചിരുന്നു. 42,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു. വിപണി വില 5,360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കൂടി. 50 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,430 രൂപയാണ്. വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. 2 രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Read More

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ സന്ദർശനം തീരുമാനിച്ചത് സിപിഐ അറിയാതെ. യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ട് യാത്ര റദ്ദാക്കി. മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത് ഇസ്രയേലിലെ കാർഷിക മേഖലയെക്കുറിച്ച് പഠിക്കാനായിരുന്നു. കർഷകർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവരോടൊപ്പമുള്ള യാത്ര ആധുനികവും ചെലവുകുറഞ്ഞതുമായ കാർഷിക രീതികൾ പരിചയപ്പെടുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഉത്തരവിറക്കുന്നതിന് മുമ്പ് പാർട്ടിയെ അറിയിക്കാതിരുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്തിക്ക് കാരണമായി. കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ യാതൊരു കൂടിയാലോചനയും ഇല്ലാതെ വിദേശയാത്ര നടത്താൻ തീരുമാനിച്ചെന്നാണ് പാർട്ടി ആരോപിക്കുന്നത്. ആശയപരമായി പാർട്ടിക്ക് വിയോജിപ്പുള്ള ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം പോലും പരിഗണിക്കാതെയാണ് പ്രസാദ് ഇസ്രായേലിലേക്ക് യാത്രയ്ക്ക് ഒരുങ്ങിയതെന്നാണ് ആരോപണം.

Read More

ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാങ്കേതികവിദ്യ വികസിപ്പിച്ച് പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ റോൾസ് റോയ്സ്. യുറേനിയം അധിഷ്ഠിത ന്യൂക്ലിയർ റിയാക്ടർ ആണ് കമ്പനി രൂപകൽപ്പന ചെയ്തത്. ബഹിരാകാശ യാത്രയിലെ പലതരം പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനാവും വിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മൈക്രോ റിയാക്ടർ സുരക്ഷിതവും ശക്തവുമായ ഇന്ധനമാണ് എന്ന് റോൾസ് റോയ്സ് ട്വീറ്റ് ചെയ്തു. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി യുകെ ബഹിരാകാശ ഏജൻസിയുമായുള്ള കരാറിന്‍റെ ഭാഗമായാണ് റോൾസ് റോയ്സ് മൈക്രോ റിയാക്ടർ രൂപകൽപ്പന ചെയ്യുന്നതെന്നാണ് വിവരം. ആണവോര്‍ജ്ജം അടിസ്ഥാനമാക്കിയുള്ള ബഹിരാകാശ പേടകത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കമ്പനി.

Read More

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയവുമായി ഹാർദിക് പാണ്ഡ്യയും സംഘവും. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് 168 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 66 റൺസിന് ന്യൂസിലൻഡിനെ ഇന്ത്യ ഓൾ ഔട്ട് ആക്കി. ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗിൽ 126 റൺസ് നേടി. 40 റൺസ്‌ നേടിയ ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ 4 വിക്കറ്റുകളും വീഴ്ത്തി. ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Read More

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് ലളിതാമ്മ തന്നെ സ്വീകരിച്ചതെന്ന് ചിന്ത ഫേസ്ബുക്കിൽ കുറിച്ചു. ചിന്തയുടെ അമ്മ, കമ്മിഷന്‍ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു എന്നിവരും ചിന്തക്ക് ഒപ്പമുണ്ടായിരുന്നു. താൻ മണിക്കൂറുകളോളം വീട്ടിൽ ചെലവഴിച്ചുവെന്നും എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിലേക്ക് വരണമെന്ന് സ്നേഹപൂർവമായ വാക്കുകളോടെയാണ് അമ്മ പറഞ്ഞയച്ചതെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രശസ്ത കൃതിയായ ‘വാഴക്കുല’യുടെ രചയിതാവ് ചങ്ങമ്പുഴ എന്നതിന് പകരം വൈലോപ്പിള്ളിയെന്ന് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പിന്നീട് ചിന്ത ജെറോമിന്‍റെ പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു.

Read More