Author: News Desk

തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ കർശനമാക്കി മോശം ഹോട്ടലുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ നല്ല ഹോട്ടലുകൾക്കെതിരെയും മോശം പ്രചാരണം നടക്കുന്നതായി പരാതി. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. “ഒരു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നാൽ കുറഞ്ഞത് 20 കുടുംബങ്ങളുടെ ഭക്ഷണം മുടങ്ങും. ഇത്രയധികം പേർക്ക് ജോലിയും സർക്കാരിന് നികുതിയും നൽകി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹോട്ടലുടമകൾ വ്യാജപ്രചാരണം നടത്തി നല്ല ഹോട്ടലുകൾ അടച്ചുപൂട്ടരുതെന്ന് അഭ്യർത്ഥിക്കുകയാണ്. തൃശൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടക്കുകയാണ്. പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരുകളും പ്രചരിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ ഹോട്ടലുകളുടെ പേരുകൾ പോലും ഇതിലുണ്ട്.” – കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനാൽ ഇത് വിശ്വസിച്ച് ഹോട്ടലുകളിൽ പ്രവേശിക്കാൻ ഉപഭോക്താക്കൾ മടിക്കുകയാണ്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള…

Read More

ഹൈദരാബാദ്: പ്രശസ്ത ഇന്ത്യൻ ചലച്ചിത്രമായ ശങ്കരാഭരണത്തിന്‍റെ സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വാണിജ്യ സിനിമകൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അൻപതിലധികം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2017), പത്മശ്രീ (1992) എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തെലുങ്കിന് പുറമെ ആറ് ഹിന്ദി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1992 ൽ ആന്ധ്രാപ്രദേശ് അദ്ദേഹത്തെ രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. 1930 ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രഹ്മണ്യന്‍റെയും സരസ്വതിയുടെയും മകനായാണ് ജനിച്ചത്. ജയലക്ഷ്മിയാണ്…

Read More

പാരീസ്: ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കിലിയൻ എംബാപ്പെയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ഇടതു തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റിൽ തന്നെ കളിയിൽ നിന്ന് പിൻമാറേണ്ടി വന്നു. വിവിധ പരിശോധനകൾക്ക് ശേഷം എംബാപ്പെയ്ക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതായും മൂന്നാഴ്ച വരെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരുമെന്നുമാണ് പിഎസ്ജി അറിയിച്ചത്. താരത്തിന്റെ അഭാവം പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്. അതേ സമയം പരിക്കേറ്റ പ്രതിരോധതാരം സെര്‍ജിയോ റാമോസിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Read More

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഇടുക്കി ശാന്തൻപാറ പന്നിയാറിലെ റേഷൻ കടയ്ക്ക് ചുറ്റും വനംവകുപ്പ് കഴിഞ്ഞ ദിവസം സോളാർ വേലി സ്ഥാപിച്ചിരുന്നു. ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റേ ആക്രമണം പതിവായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച് തവണയാണ് പന്നിയാറിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കാട്ടാന ശല്ല്യവും ആക്രമണവും രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥർ സോളാർ വേലി ഒരുക്കാൻ തീരുമാനിച്ചത്. പന്നിയാർ എസ്റ്റേറ്റിലെ സ്കൂൾ, കളിസ്ഥലം, ആരാധനാലയം മുതലായവയ്ക്ക് സംരക്ഷണം നല്കുന്ന തരത്തിലാണ് വേലി നിർമ്മിച്ചിരിക്കുന്നത്. 

Read More

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നികുതിഭാരം കൂടി ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസ്, പിഴത്തുക, മോട്ടോർ വാഹന നികുതി എന്നിവ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും. സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രസംഗത്തിന്‍റെ കവർ ചിത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് വിവരം. ക്ഷേമപെൻഷനിൽ 100 രൂപ വർദ്ധിപ്പിക്കുന്ന കാര്യവും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്. ഇന്ധനത്തിനൊപ്പം പുതിയ സെസും ഏർപ്പെടുത്താനുള്ള ശുപാർശ ധനവകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയാൽ ജനരോഷം ഉണ്ടാകുമെന്ന് സർക്കാർ ഭയപ്പെടുന്നു. കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്ന തുകയിൽ 25,000 കോടി രൂപയെങ്കിലും അടുത്ത വർഷം കുറയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇത് നികത്താൻ ബജറ്റിൽ പരമാവധി വരുമാനം ഉറപ്പാക്കും. കഴിഞ്ഞ തവണത്തെ പോലെ…

Read More

തിരുവനന്തപുരം: കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ വിപരീത പക്ഷത്താണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന സ്വപ്നത്തിന് തുണയായി നിൽക്കുന്നതാണ് പി പ്രസാദിന്‍റെ മനോഭാവമെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ദുരന്തമായാണ് ഇതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി മാറുമെന്നതിനാലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത്. കേരളത്തിൽ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ നടക്കാതിരുന്ന ദേശീയപാത വികസനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Read More

മംഗലാപുരം: വിവാദ പരാമർശം നടത്തിയതിന് വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസെടുത്തത്. “ഗുജറാത്തിൽ 59 കർസേവകർക്ക് പകരം 2,000 പേരെ ചുട്ടുകൊന്നു,” എന്നാണ് ശരൺ നടത്തിയ പരാമർശം. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, മതത്തെ അവഹേളിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസംഗിച്ചതിനാണ് ഐപിസി 295-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവർത്തകൻ സയ്യിദ് ബുർഹാനുദ്ദിനാണ് ശരൺ പമ്പ് വെല്ലിനെതിരെ പരാതി നൽകിയത്. നേരത്തെ സൂറത്ത്കലിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിനെതിരെ ശരൺ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

Read More

തിരുവനന്തപുരം: പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജനറൽ ആശുപത്രിയിലെ ആർ.എം.ഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്. സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. വിവിധ പരിശോധനകൾ നടത്തി ഡോക്ടർ ഒപ്പിട്ട സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഹെൽത്ത് കാർഡ് ലഭിക്കൂ. ഈ സർട്ടിഫിക്കറ്റ് പരിശോധന ഇല്ലാതെ ഒപ്പിട്ടതാണ് വിവാദമായത്. ഡോക്ടർമാർ പണം വാങ്ങി പരിശോധന നടത്താതെ സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Read More

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 2.6 ബില്യൺ ഡോളർ (ഏകദേശം 21,370 കോടി രൂപ) വായ്പ നൽകിയതായി റിപ്പോർട്ടുകൾ. നിയമപരമായി അനുവദിച്ച വായ്പാ തുകയുടെ പകുതിയോളം ഇത് വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്ബിഐയുടെ വിദേശ ശാഖകളിൽ നിന്നാണ് 200 മില്യൺ ഡോളർ (ഏകദേശം 1,640 കോടി രൂപ) അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ വീഴ്ചയുണ്ടായിട്ടില്ലെന്നും അതിനാൽ വായ്പാ പ്രശ്നത്തിൽ ഉടനടി പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ലെന്നും എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്ബിഐക്ക് പിന്നാലെ മറ്റ് ബാങ്കുകളും അദാനി ഗ്രൂപ്പിന്‍റെ വായ്പാ തിരിച്ചടവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് 7,000 കോടി രൂപ വായ്പ നൽകിയതായി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അതുൽ കുമാർ ഗോയൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന് അനുവദിച്ച…

Read More

ദൈനംദിന അപ്ഡേറ്റുകൾ നൽകി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദളപതി 67 ന്‍റെ നിർമ്മാതാക്കൾ. സാറ്റലൈറ്റ് അവകാശവും മ്യൂസിക് റൈറ്റും ആരുടേതാണെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം അവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു അപ്ഡേറ്റ് കൂടി ടീം ടി 67 നല്കിയിരിക്കുകയാണ്. സംഗതി ഒരു പോസ്റ്ററാണ്. ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ടൈറ്റിൽ പ്രഖ്യാപിക്കുക. എന്നാൽ പോസ്റ്ററിലെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ നായകൻ വിജയിയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിൽ നായകന്‍റെ മുഖം രക്തത്തുള്ളികൾ കൊണ്ട് വരച്ചെന്നതുപോലെ തോന്നിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

Read More