Author: News Desk

വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പ്രവേശിച്ച ബലൂണിനെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച് യുഎസ് സൈന്യം വെടിവച്ചിടുകയായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ബലൂൺ വീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ബലൂൺ അമേരിക്കയുടെ ആകാശത്തേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവച്ചിടാൻ പ്രസിഡന്‍റ് അനുമതി നൽകിയതിനെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ 100 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.  60,000 അടി ഉയരത്തിൽ പറക്കുന്ന മൂന്ന് സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂൺ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരുന്നു. ജനവാസ മേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ അവശിഷ്ടങ്ങൾ വീഴാനും അപകടമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് ഷൂട്ടിംഗ് വൈകിയത്. ബലൂൺ കടലിനു മുകളിലൂടെ പ്രവേശിച്ചയുടൻ വെടിവയ്ക്കാൻ അനുമതി നൽക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി. കാൽനൂറ്റാണ്ടിനുള്ളിൽ മറ്റേതൊരു വികസിതരാജ്യത്തെയും പോലെയും അടിസ്ഥാന സൗകര്യവികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും കേരളത്തെ ഉയർത്തുകയാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യം. സർക്കാരിനു വേണ്ടി ആ ലക്ഷ്യം മുൻ നിർത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സെസും സർചാർജും പിരിച്ചെടുക്കുന്നത് ഇടതുപക്ഷത്തിന്‍റെ നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം ചുമത്തുന്ന സെസ്സിനെയും സർചാർജിനെയും ഇടതുപക്ഷം ഇപ്പോഴും എതിർക്കുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും ബാലഗോപാൽ കുറിപ്പിൽ പറയുന്നു. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉൽപ്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറി നികുതിയുടെ പേരിൽ സംസ്ഥാനങ്ങളുമായി വീതം വേക്കേണ്ടതില്ലാത്ത ആവശ്യമില്ലാത്ത സെസ്സുകളും സർചാർജുകളും ചുമത്തുന്നതിന് ന്യായമില്ല. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ചുമത്തുന്ന സെസ് ഏകദേശം 20 രൂപയാണ്. ഇതാണ് വിലക്കയറ്റത്തിന്‍റെ യഥാർഥ കാരണം. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഉൽപ്പന്നത്തിന് സർചാർജും സെസും ഏർപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കം തെറ്റാണ്. അതാണ്…

Read More

കാസര്‍കോട്: പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്ന് ദിവസം മുമ്പാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാൾക്ക് അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയെന്നാണ് പറയുന്നത്. അതേസമയം, സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് പോയെന്നായിരുന്നു രാഘവന്‍റെ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കം ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റ് പാർട്ടി അംഗങ്ങളുടെ ആവശ്യം.

Read More

തിരുപ്പത്തൂര്‍: തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. തൈപ്പൂയം ഉത്സവാഘോഷത്തിന്‍റെ ഭാഗമായി അയ്യപ്പൻ എന്നയാൾ സാരിയും വസ്ത്രവും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇതിന് ടോക്കൺ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം സ്ത്രീകൾ വസ്ത്രം വാങ്ങാൻ എത്തിയതായി പൊലീസ് പറഞ്ഞു. തമിഴ് മാസമായ തൈമാസത്തിലെ പൗർണ്ണമി നാളിലാണ് തമിഴ് ഹിന്ദുക്കൾ തൈപ്പൂയം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വസ്ത്രവിതരണവും നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Read More

ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്‍റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്‍റ് നഗറിലെ ശ്മശാനത്തിൽ നടക്കും. സിനിമാ താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ നുങ്കമ്പാക്കത്തെ വീട്ടിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ച് മൂന്ന് വർഷമായി ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കെത്തിയപ്പോൾ ബെല്ലടിക്കുകയും ഫോൺ വിളിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് വാണി ജയറാം തറയിൽ കിടക്കുന്നത് കണ്ടത്. നെറ്റിയിൽ ഒരു മുറിവുണ്ടായിരുന്നു. മുറിയിലെ ടീപ്പോയിൽ തല ഇടിച്ചാതാകാമെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ, കെ.പി.സി.സിയുടെ ധനസമാഹരണ പദ്ധതിയായ 138 ചലഞ്ച് എന്നിവ ഫെബ്രുവരി 12 ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുന്ന യോഗം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ പി സി സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, നിർവാഹക സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, പോഷക സംഘടന പ്രസിഡന്‍റുമാർ എന്നിവർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിൽ പതിവ് പദയാത്രകളിലായി പങ്കെടുത്ത കേരളത്തിൽ നിന്നുള്ള വ്യക്തികളെയും അംഗങ്ങളെയും യോഗത്തിൽ ആദരിക്കും.

Read More

ലിജോ പെല്ലിശ്ശേരി സ്കൂളിൽ നിന്നും വന്ന് രണ്ട് ചിത്രങ്ങളിലൂടെ സംവിധായകനായി തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നിവയാണ് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇവ രണ്ടും വമ്പൻ വിജയങ്ങളായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി ജോയ് മാത്യു തിരക്കഥയെഴുതി ടിനു സംവിധാനം ചെയ്ത് എത്തുന്ന ചാവേർ എന്ന ചിത്രമാണ് ഏറ്റവും പുതിയത്. സ്വതന്ത്ര സംവിധായകനായ ശേഷവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട് ടിനു പാപ്പച്ചൻ. ലിജോ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലും ടിനു ഉണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രമാണ് സിനിമാപ്രേമികൾക്കിടയിൽ തരംഗമാകുന്നത്. തെലുങ്ക് സിനിമ പുഷ്പ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച പ്രശസ്ത തെലുങ്ക് നിർമ്മാതാവ് നവീൻ യെർനേനിക്കും വിജയ് ദേവരകൊണ്ടയ്ക്കും ഒപ്പമുള്ള ചിത്രമാണ് ടിനു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ടിനു പാപ്പച്ചന്‍റെ സിനിമകളെ ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാള സിനിമാ പ്രേമികളും വിജയ് ദേവരകൊണ്ട ആരാധകരും…

Read More

ന്യൂഡൽഹി: ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥയാണെന്നും തൊഴിലിടങ്ങളിൽ നിർബന്ധിത ശമ്പളത്തോടുകൂടിയ അവധി നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്‍റിൽ. ഒരു ചെറിയ വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമാണ് ആർത്തവ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നത്. ഇതു മരുന്നിലൂടെ പരിഹരിക്കാനാകുമെന്നും പറഞ്ഞു. ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. 10 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ആർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കൗമാരക്കാരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡുകൾ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. ആശാ വർക്കർമാർ മുഖേന മിതമായ നിരക്കിൽ പാഡുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നുണ്ട്.

Read More

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും പട്ന, അലഹബാദ് ഹൈക്കോടതികളിലെ ജഡ്ജിമാരെയും നിയമിച്ചു. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസനുദ്ദീൻ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 13 നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ഈ അഞ്ച് ജഡ്ജിമാരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തത്. ഈ ശുപാർശയിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിക്കുകയും കേന്ദ്ര…

Read More

കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അനിൽ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാം. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനിൽ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം രംഗത്ത് വന്നപ്പോഴാണ് ഡോക്യുമെന്ററിയെ വിമർശിച്ച് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്റണി രംഗത്തെത്തിയത്. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് ഇന്ത്യക്കാർ മുൻഗണന നൽകുന്നത് അപകടകരമാണെന്ന് അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. അനിലിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ തള്ളി. വിഷയം ദേശീയ തലത്തിലടക്കം ബി.ജെ.പി ചർച്ച ചെയ്തതിന് പിന്നാലെയാണ് അനിൽ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ…

Read More