- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൂടത്തായി കൊലപാതക കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്
ഇടുക്കി: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം മൂലം മരണകാരണം വ്യക്തമാവണമെന്നില്ല. സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്നും വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ അംശം കണ്ടെത്തിയിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണ്. തുടർന്ന്, നാല് പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലത്തിന്റെ കൂടുതൽ സ്ഥിരീകരണത്തിനായാണ് കേന്ദ്ര ലാബിലേക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു.
ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു. കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് നിധിയും അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അഞ്ജലിയുടെ കുടുംബം നിഷേധിക്കുകയായിരുന്നു. ജനുവരി ഒന്നിന് പുലർച്ചെ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. കാറിനടിയിൽ കുരുങ്ങിയ അഞ്ജലിയുമായി കാർ കിലോമീറ്ററുകളോളം സഞ്ചരിച്ചു. യുവതി കാറിനടിയിൽ കുരുങ്ങിയെന്ന സംശയം വകവയ്ക്കാതെ കാറിലുണ്ടായിരുന്ന യുവാക്കൾ യാത്ര തുടരുകയായിരുന്നു. ഏകദേശം ഒന്നരമണിക്കൂറോളം യുവതി കാറിനടിയിൽ കുരുങ്ങി കിടന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെ…
ദിസ്പുർ: ശൈശവ വിവാഹങ്ങൾ തടയാൻ പൊലീസ് നടപടി തുടരുമ്പോൾ അസമിൽ രാഷ്ട്രീയ പോരാട്ടവും മുറുകുന്നു. 10 വർഷം മുമ്പുള്ള കേസുകൾ വരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ പൊലീസ് നടപടി പ്രഹസനമാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്നും അദാനി അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അസമിൽ കൗമാരക്കാരായ പെൺകുട്ടികളുടെ ഗർഭധാരണവും മാതൃമരണ നിരക്കും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 2,200 പേരെ അറസ്റ്റ് ചെയ്തു. 8,000 ത്തിലധികം പേർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം, പൊലീസ് അറസ്റ്റു ചെയ്തവരുടെ ബന്ധുക്കള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന്…
ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്. സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്. മഹേഷ് ബൗള്‍ ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടിട്ടാണ് ഓസ്ട്രേലിയ മഹേഷിനെ ബംഗളൂരുവിലെ കെ.എസ്.സി.എ. ഗ്രൗണ്ടിലെ ക്യാമ്പിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ബറോഡയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ച മഹേഷ് അശ്വിന്‍റെ ആരാധകനും കൂടിയാണ്. ഓസ്ട്രേലിയൻ താരങ്ങൾക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയുന്ന മഹേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നേരത്തെ ദൈനംദിന ചെലവുകൾക്കായി ചായക്കട നടത്തുകയായിരുന്നു മഹേഷിന്‍റെ ജോലി.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് വൻ ബോംബ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ ആണ് സ്ഫോടനത്തിന്‍റെ വാർത്ത പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്‍റോൺമെന്‍റിന്‍റെ പ്രവേശന കവാടത്തിനും സമീപമാണ് സ്ഫോടനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‍രികെ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
ചെന്നൈ: ഗായിക വാണി ജയറാമിന് വിട. ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഇന്നലെ രാത്രി 7 മണി മുതൽ 1 മണി വരെ നുങ്കപാക്കത്തെ വീട്ടിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക നോഡൽ ഓഫീസർ പുഷ്പചക്രം അർപ്പിച്ചു. വാണി ജയറാമിന്‍റെ മരണത്തിൽ ഗായിക ശ്വേത മോഹൻ വിതുമ്പി. അതേസമയം മരണത്തിൽ സംശയമില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ ടീപ്പോയിൽ തലയിടിച്ചതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെ മരണശേഷം വാണി ജയറാം തനിച്ചായിരുന്നു താമസം. രാജ്യം പത്മ അവാർഡ് നൽകി ആദരിച്ചെങ്കിലും അത് സ്വീകരിക്കാൻ കാത്തുനിന്നില്ല.
കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ മൂന്ന് സഹോദരിമാരും ഒരു ക്വയർ ബാൻഡിലെ ഗായകരാണ്. ഒരു ക്വയർ ഇവന്‍റിനിടെയാണ് അവർ സ്റ്റീവോ എന്ന യുവാവിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തത്. സ്റ്റീവോയെ ആദ്യമായി കണ്ട കേറ്റ് ആണ് മറ്റ് സഹോദരിമാർക്ക് കൂടി ഇയാളെ പരിചയപ്പെടുത്തി കൊടുത്തത്. സ്റ്റീവോയ്ക്ക് ഒരേ സമയം മൂന്ന് സഹോദരിമാരെയും ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല അവരുടെ പ്രണയകഥയുടെ ഹൈലൈറ്റ്. മൂന്ന് സഹോദരിമാരും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും അവരുടെ ഭർത്താവാകാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതിന് ശേഷം മൂവരും…
മലപ്പുറം: അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമി പോലുമില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് അനാഥരായ പെൺകുട്ടികൾക്കാണ് ലൈഫ് അധികൃതർ വീട് നിഷേധിച്ചത്. ലൈഫ് മിഷൻ ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ലെന്ന വാദമാണ് അധികൃതർ ഉന്നയിച്ചത്. ഈ സഹോദരിമാർക്ക് വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ്. മുത്തശ്ശിയും അമ്മാവനും കുടുംബവും ഒരുമിച്ച് താമസിക്കുന്ന വീടാണ് ഇവർക്കുള്ള ഏക ആശ്രയം. ഈ ദുരവസ്ഥ കണ്ട് അയൽവാസി ഇവർക്ക് മൂന്ന് സെന്‍റ് സ്ഥലം ഇവർക്ക് നൽകി. ലൈഫ് മിഷൻ പദ്ധതിക്ക് ആവശ്യമായ രേഖകളെല്ലാം കുട്ടികൾ ശരിയാക്കി. രണ്ടു വർഷമായി ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. എഗ്രിമെന്‍റ് ഒപ്പിടുന്ന സമയത്താണ് നന്നമ്പ്ര പഞ്ചായത്ത് തടസം ഉന്നയിച്ചത്. വാർത്തയെ തുടർന്ന് വിഷയം…
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് വ്യക്തമാക്കിയിരുന്നത്. വ്യക്തിപരവും സുരക്ഷാപരവുമായ വിവരങ്ങളാണ് ഫോണിൽ നിന്ന് ചോരുന്നത്. ഇത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന വാദങ്ങളും ഉയർന്നിരുന്നു. വ്യാപകമായ ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾ 2020 ലും സർക്കാർ നിരോധിച്ചിരുന്നു.
മനാമ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചാൽ അങ്ങോട്ട് പോകില്ലെന്ന് ഉറച്ച് ബിസിസിഐ. ഇന്നലെ ബഹ്റൈനിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണ് വിവരം. എസിസി യോഗത്തിലും ജയ് ഷാ ഇതേ നിലപാട് ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ കപ്പ് യുഎഇയിൽ നടക്കാനും സാധ്യതയുണ്ട്. പുതിയ വേദി മാർച്ചിൽ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പരമ്പര കളിക്കാനായി പോയിട്ടില്ല. ഏഷ്യാ കപ്പ് നഷ്ട്ടമായാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണി പാക്കിസ്ഥാനും ഉയർത്തിയിട്ടുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി നജാം സേഥിയും എസിസി പ്രസിഡന്‍റ് കൂടിയായ ജയ് ഷായും തമ്മിൽ വാക്കുതർക്കം നടന്നതായും റിപ്പോർട്ട് ഉണ്ട്. ഏകദിന ലോകകപ്പിനായി…
