Author: News Desk

സ്ഫടികം ഡിജിറ്റൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ ആരാധകരുടെയും സംവിധായകൻ ഭദ്രന്‍റെയും ഏറെ നാളത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാകാൻ പോകുന്നത്. സിനിമാപ്രേമികൾക്കിടയിൽ കൾട്ട് പദവി നേടിയ ഈ ചിത്രം ഇതുവരെ തിയേറ്ററുകളിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും കാണാൻ അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിന്‍റെ ഹൈലൈറ്റ്. പഴയ ചിത്രത്തിന്‍റെ മിഴിവ് വർദ്ധിച്ചിട്ടുണ്ടെന്നും ചില രംഗങ്ങൾ 4 കെ പതിപ്പിൽ കൂട്ടി ചേർത്തിട്ടുണ്ടെന്നും സംവിധായകൻ ഭദ്രൻ പറയുന്നു.  ഡോൾബി സാങ്കേതികവിദ്യയില്‍ കൂടുതല്‍ മികച്ചതാക്കാൻ കൂടുതൽ ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് ഇനി റീ റിലീസ് ചെയ്യുന്നത്. അതിനായി ആർട്ടിസ്റ്റുകളില്ലാതെ എട്ട് ദിവസം ഷൂട്ടിംഗ് നടത്തി. പഴയ സ്ഫടികത്തിൽ, മോഹൻലാലിന്റേ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അക്കാലത്ത് 40 ആടുകളെ ഉപയോഗിച്ചായിരുന്നു ഇതു ഷൂട്ട് ചെയ്തത്. ഇന്ന് അത് 500 ആടുകളുമായി വീണ്ടും ഷൂട്ട് ചെയ്തു.…

Read More

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്താ ജെറോമിന്‍റെ ഗൈഡ് ഡോ. പി.പി അജയകുമാറിനോട് വിശദീകരണം തേടി സർവകലാശാല. പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ ബുധനാഴ്ച മടങ്ങിയെത്തിയാലുടൻ തീരുമാനമെടുക്കും. ചിന്തയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ വി.സിക്ക് കൈമാറുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വി.സി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഗവേഷണ പ്രബന്ധത്തിന്‍റെ ഒരു ഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പാണെന്ന് പരാതിയുണ്ട്. രജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ തീരുമാനമെടുക്കും. തെറ്റായ ഭാഗം തിരുത്തി വീണ്ടും പ്രബന്ധം സർവകലാശാലയ്ക്ക് സമർപ്പിക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയില്ല. അനുവദിച്ച ബിരുദം തിരികെ നൽകാനും നിയമം അനുവദിക്കുന്നില്ല.

Read More

ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശികളായ എ.എച്ച് ഷാഹുൽ ഹമീദ് (32), മേഘാലയ സ്വദേശികളായ പ്രശാന്ത് (29), സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്. 219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണ വിതരണക്കാരുടെ യൂണിഫോം ധരിച്ചാണ് സംഘം ആവശ്യക്കാർക്ക് മയക്കുമരുന്ന് വിതരണം ചെയ്തത്. കെ.ആർ. പുരത്തിനടുത്തുള്ള സീഗെഹള്ളിയിലാണ് മൂവരും താമസിച്ചിരുന്നത്. സ്വീകരണമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ കെ.ആർ പുരം പോലീസ് കേസെടുത്തു.

Read More

ബെംഗളൂരു: റായ്ച്ചൂരിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ കോളേജ് പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ലിംഗസാഗുരു പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പ്രിൻസിപ്പൽ പതിവായി പെൺകുട്ടിയെ വിളിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ചയാണ് ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

Read More

ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ വന്ദേ ഭാരത് ട്രെയിനുകൾ 12,00,000 കിലോമീറ്റർ ഓടി. ഓരോ ഏഴെട്ട് ദിവസം കൂടുമ്പോൾ പുതിയ ട്രെയിനുകൾ ഏർപ്പെടുത്തുന്നു. സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടിൽ 120 % ആളുകളും വന്ദേ ഭാരതിനെയാണ് ആശ്രയിക്കുന്നത്. വന്ദേ ഭാരത് ട്രെയിൻ തെലങ്കാനയിലെ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read More

തൃശ്ശൂര്‍: ഒരേസമയം നടാനും വളമിടാനുമുള്ള സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ യന്ത്രത്തിനുള്ള പേറ്റന്‍റ് നേടി കാർഷിക സർവകലാശാല. പേറ്റന്‍റ് ഓഫീസിൽ നിന്ന് 10 വർഷത്തേക്ക് സർവകലാശാലയ്ക്ക് ഡിസൈൻ രജിസ്ട്രേഷൻ ലഭിച്ചു. ചെടികൾ തമ്മിലുള്ള ദൂരവും ഈ മെഷീനിൽ ക്രമീകരിക്കാൻ കഴിയും. മണിക്കൂറിൽ ഇടയകലത്തില്‍ 10 സെന്‍റ് സ്ഥലത്ത് കൃഷിയിറക്കാം. കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ നടുന്നതിനും ഈ യന്ത്രം ഉപയോഗപ്രദമാകും. ഒരേ ആഴത്തിൽ ചാലുകൾ തുറന്ന് നിശ്ചിത അളവിൽ വിത്തുകളും വളവും ചാലുകളിലെ പ്രത്യേക അറകളിൽ നിക്ഷേപിച്ച് മണ്ണ് കൊണ്ട് മൂടുക എന്നതാണ് യന്ത്രത്തിന്‍റെ പ്രവർത്തന രീതി. വെള്ളായണി കാർഷിക കോളേജിലെ വിള പരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞർ, ഡോ.ജേക്കബ് ഡി, ഷീജ കെ.രാജ്, ഡോ.ശാലിനി പിള്ള, ഗവേഷക വിദ്യാർഥികളായ ബി. നവ്യശിഖാ, എസ്. ആര്‍. സ്‌നേഹ, അരുണിമാ ബാബു, വി.വി. നമിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യന്ത്രം നിർമ്മാണത്തിനു പിന്നിൽ. തവനൂർ കേളപ്പജി കോളേജ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി. കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടുന്നു. ക്വട്ടേഷൻ സംഘത്തെയും മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. അറസ്റ്റിലായവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. കോഴിക്കോട് റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണ്. അറസ്റ്റിലായവരിൽ 26 പ്രതികളും 13 പിടികിട്ടാപ്പുള്ളികളും ഉൾപ്പെടുന്നു. സാമൂഹിക വിരുദ്ധരും മയക്കുമരുന്ന് കേസിലെ പ്രതികളും കസ്റ്റഡിയിലുണ്ട്.…

Read More

കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡൽഹിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയിൽ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നേരത്തെ ചിലർ പ്രദേശത്ത് അതിക്രമിച്ച് കയറി ചെങ്കൊടി നാട്ടിയതായും ഉഷ ആരോപിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജലജീവൻ പദ്ധതിയുടെ ഭാഗമായ പൈപ്പിംഗ് ജോലികൾ നടത്തിയതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതർ പറഞ്ഞു.  കിനാലൂരിൽ കെ.എസ്.ഐ.ഡി.സി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനു കൈമാറിയ 30 ഏക്കർ സ്ഥലത്ത് അനധികൃത നിർമ്മാണം നടക്കുന്നുവെന്നാണ് പി.ടി ഉഷയുടെ ആരോപണം.  ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. നേരത്തെ ഇവിടെ ചുമന്ന…

Read More

പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേടില്ല. കോവിഡാനന്തര ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. സാധാരണ ചികിത്സയിലുള്ളവർക്ക് നൽകുന്ന അതേ രീതിയിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

Read More

കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്‍റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു പാർട്ടിയുടെ നേതാവ് ജനങ്ങൾക്കിടയിൽ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. ഇടുക്കി മേഖലയിലെ ക്രമസമാധാനം തകർക്കാൻ ഇയാൾക്ക് ദുരുദ്ദേശ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇത്തരമൊരു പരസ്യനിലപാട് പാടില്ലെന്നും നിയമവിരുദ്ധമായ നടപടികൾ പാടില്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം ജില്ലാ പ്രസിഡന്‍റിനെ ബോദ്ധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Read More