- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു. പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും തൊഴിലും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം. ഓട്ടോമൊബൈൽസ്, ഓട്ടോമൊബൈൽ ഘടകങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാർമ, ടെക്സ്റ്റൈൽസ്, ഭക്ഷ്യ ഉത്പ്പന്നങ്ങൾ, ഉരുക്ക് എന്നിവയുൾപ്പെടെ 14 മേഖലകൾക്കായി പദ്ധതിയുടെ മൊത്തം ചെലവിനായി ഏകദേശം 2 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിൽ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതാണ് പദ്ധതി.
ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്. രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് രാവിലെ 10.30ന് ഹർജി പരിഗണിച്ചത്. കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അഡീഷണൽ ജഡ്ജി ആകുന്ന വ്യക്തി ജുഡീഷ്യൽ ചട്ടങ്ങൾ ലംഘിച്ചാൽ നിയമനം സ്ഥിരമാക്കാതിരിക്കാമെന്നും കോടതി പറഞ്ഞു. താൻ ബിജെപിയുടെ മഹിളാ മോർച്ച ജനറൽ സെക്രട്ടറിയാണെന്ന് ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേര് ശുപാർശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. മദ്രാസ് അഭിഭാഷക…
കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈറ്റിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മരുഭൂമികളിൽ താപനിലയിൽ നല്ല കുറവ് രേഖപ്പെടുത്തും. അതേസമയം ‘സ്കോർപിയൻ സീസൺ’ ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് 20 വരെ തുടരും. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അഡെൽ അൽ സദൂൺ പറഞ്ഞു.
തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സാധാരണക്കാർക്ക് ഭൂമി ലഭിക്കാൻ നിയമം തടസമാണെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന വിധത്തിൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുക്കാനും മടിയില്ല. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. പ്രതിപക്ഷത്തെ മുഖവിലയ്ക്കെടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുൻകാലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന് മുന്നിലുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഈ നിയമസഭാ സമ്മേളനത്തിൽ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. യഥാർഥ…
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ വന്നില്ലെങ്കിൽ ദത്തെടുക്കൽ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പെൺകുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ.എസ്.ആർ.ടി.സിയുടെ ചെലവ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും കോർപ്പറേഷന്‍റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. നിയമസഭ തീരാൻ ഇനിയും സമയമുണ്ട്. ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം വരുമ്പോഴേ ബജറ്റിൻ്റെ പൂർണരൂപം ജനങ്ങൾക്ക് കാണാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവ്; മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരവുമായി മകൾ
കൊച്ചി: ചികിത്സാ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം നടത്തി മകൾ. ആലുവ സ്വദേശിനി സുചിത്രയാണ് പ്രതിഷേധിക്കുന്നത്. അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സാ പിഴവാരോപിച്ച് കളമശേരി മെഡിക്കൽ കോളേജിന് മുന്നിലെ സമരം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീല ദേവി മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മകൾ സുചിത്ര നിരവധി പേരെ സമീപിച്ചിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകൾ പ്രകാരം ഡോ.നിജാസ് എന്നയാളാണ് സുശീല ദേവിയെ ചികിത്സിച്ചിരുന്നത്. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ മെഡിക്കൽ കോളേജിൽ ഇങ്ങനെയൊരു ഡോക്ടർ ഇല്ലെന്നാണ് പറയുന്നത്. ഡോക്ടർ ആൾമാറാട്ടം നടത്തി അമ്മയെ ഇല്ലാതാക്കിയെന്നാണ് സുചിത്രയുടെ ആരോപണം. 2022 ജൂലായിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന്…
കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. ചിന്താ ജെറോം ഒന്നേമുക്കാല്‍ വർഷം ആഡംബര ഹോട്ടലിൽ താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇ.ഡിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ചിന്ത 38 ലക്ഷം രൂപ വാടക നൽകിയതായും പരാതിയിൽ പറയുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്തയുടെ വാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. കൊല്ലം തങ്കശ്ശേരിയിലെ റിസോർട്ടിൽ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിൽ 8,490 രൂപ പ്രതിദിന വാടകയ്ക്കാണ് ചിന്ത താമസിച്ചിരുന്നത്. ഈ വാടക കണക്കിലെടുത്താൽ ഒന്നേമുക്കാൽ വർഷത്തേക്ക് 38 ലക്ഷം രൂപ വാടക നൽകേണ്ടിവരും. ഈ പണമെല്ലാം എവിടെ നിന്ന് വന്നുവെന്നും പണത്തിന്‍റെ ഉറവിടം എന്താണെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയെ കണ്ടതെന്ന് വീണാ ജോർജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും താൻ കണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ.മഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻചാണ്ടിയെ ചികിത്സിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജർമ്മനിയിൽ ലേസർ സര്‍ജറിക്കുശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാൻ ഇരിക്കെ ആണ് പനി ബാധിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാർ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സാക്ഷി വിസ്താരം 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടത്താൻ വിചാരണക്കോടതി അനുമതി നൽകിയിരുന്നു.
