- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പൊങ്കൽ റിലീസ് ചിത്രം ‘വാരിസ്’ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി റിപ്പോർട്ട്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടി. വിജയ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അജിത്തിന്‍റെ ‘തുനിവ്’ ആഗോളതലത്തിൽ 250 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസി’ൽ രശ്മിക മന്ദാന, ശരത് കുമാർ , പ്രകാശ് രാജ്, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 300 കോടി ക്ലബിൽ ഇടം നേടുന്ന വിജയ് യുടെ രണ്ടാമത്തെ ചിത്രമാണ് വാരിസ്. അറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ ആയിരുന്നു വിജയ്യുടെ ആദ്യ 300 കോടി ചിത്രം. ‘വലിമൈ’ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിച്ച ചിത്രമാണ് ‘തുനിവ്’. ബാങ്ക് കവർച്ചയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. അസുരനു ശേഷം മഞ്ജു വാര്യർ തമിഴിൽ നായികയായി എത്തിയ ചിത്രമാണിത്. സമുദ്രക്കനി, വീര,…
സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിൻ്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 17 നായിരുന്നു ശകുന്തളം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ അന്ന് ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്നും പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. കാളിദാസന്‍റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ദേവ് മോഹനാണ് ദുഷ്യന്തനെ അവതരിപ്പിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, സാമന്ത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിനേശ് വിജൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിക്കുന്നത്. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വാഷിങ്ടൻ: ചൈനീസ് ബലൂണിന്‍റെ അവശിഷ്ടങ്ങൾ പൂർണ്ണമായും വീണ്ടെടുക്കാനുള്ള ശ്രമവുമായി യുഎസ് വ്യോമസേന. അറ്റ്ലാന്‍റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്‍റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കണ്ടെടുത്ത അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറാൻ പദ്ധതിയില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണിതെന്ന് ചൈന വാദിക്കുമ്പോൾ, ചാരവൃത്തിയാണ് ലക്ഷ്യമെന്നാണ് യു എസിൻ്റെ മറുവാദം. ചാരവൃത്തിക്കുള്ള ചൈനീസ് ഉപകരണമാണെന്ന് അവകാശപ്പെട്ട് യുഎസ് സൈന്യം ബലൂൺ മിസൈൽ ഉപയോഗിച്ചാണ് നശിപ്പിച്ചത്. യുഎസ് വ്യോമസേനയുടെ എഫ് -22 യുദ്ധവിമാനം കാനഡയുടെ പിന്തുണയോടെ സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ടു. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് ബലൂൺ പതിച്ചത്. കടലിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം. ചില അവശിഷ്ടങ്ങൾ സമുദ്രത്തിന്‍റെ മുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം കടലിനടിയിൽ പരിശോധന നടത്താൻ സാധിക്കില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ, കടലിനടിയിലും പരിശോധന നടത്താൻ കഴിയുമെന്ന്…
മുംബൈ: പൂനെ-നാസിക് അതിവേഗ റെയിൽ പാത പദ്ധതിക്ക് അംഗീകാരം. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി സജീവമാണെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമായാൽ പൂനെയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് നാസിക്കിലെത്താം. നിലവിൽ നാലര മണിക്കൂർ റോഡുമാർഗം സഞ്ചരിക്കണം. റെയിൽവേ ലൈൻ ഏകദേശം 235 കിലോമീറ്ററോളം വരും. പൂനെയിൽ നിന്ന് അഹമ്മദ്നഗർ വഴിയാണ് നാസിക്കിലേക്ക് പോകുന്നത്. 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാൻ കഴിയും. 16,039 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ 24 സ്റ്റേഷനുകളുണ്ടാകും. ഏകദേശം 20 തുരങ്കങ്ങളും ഉണ്ടാകും.
ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസ്, 30 ഡിഗ്രി സെൽഷ്യസ് വരെ എത്തും. തലസ്ഥാനത്തെ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ താപനില 18 ഡിഗ്രി സെൽഷ്യസുമായി കുറയും.
മലപ്പുറം: ഫ്യൂസ് നീക്കം ചെയ്തിട്ടും വൈദ്യുതി കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ.ഇ.ഒ എന്നീ ഓഫീസുകളിൽ നാലാം ദിവസവും വൈദ്യുതിയില്ല. ജീവനക്കാർ സ്വയം ബില്ലടച്ചതിനെ തുടർന്ന് ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ല്യുഡി, ഇൻഫർമേഷൻ ഓഫീസ്, പട്ടികജാതി വികസന വകുപ്പ് ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെഎസ്ഇബി കഴിഞ്ഞ ശനിയാഴ്ച നീക്കം ചെയ്തിരുന്നു. ഏകദേശം 20,000 രൂപയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ളത്. ഈ തുക അടച്ചിട്ടില്ല. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്‍റെ കുടിശ്ശിക 6,247 രൂപയാണ്. ഇതിൽ പകുതി തുക അടച്ചു. ബാക്കി ഈ മാസം 10ന് അടയ്ക്കുമെന്ന് ഉറപ്പ് നൽകിയതിനാൽ കണക്ഷൻ പുനഃസ്ഥാപിച്ചു. 5212 രൂപ കുടിശ്ശികയുള്ള പിഡബ്ല്യുഡി ഓഫീസിൽ വൈദ്യുതി എത്തിയിട്ടില്ല. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജീവനക്കാർ തന്നെ സ്വന്തം കൈയിൽ നിന്ന് പണം…
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെപിസിസി പ്രസിഡന്റ് ക. സുധാകരൻ, ആലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി 30ന് ഗാന്ധിവധത്തെ കുറിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കേസ്. രാജ്യത്തെ ജുഡീഷ്യൽ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനും മതസ്പർദ്ധ വളർത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണ് വീണ്ടും ഉന്നയിച്ചതെന്ന് സന്ദീപ് തന്‍റെ പരാതിയിൽ ആരോപിക്കുന്നു. കോൺഗ്രസ്, സി.പി.എം നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ആർ.എസ്.എസിനെയും സംഘപരിവാർ സംഘടനകളെയും അപകീർത്തിപ്പെടുത്താൻ മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 190 എ, 199 വകുപ്പുകൾ പ്രകാരം മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
കല്പറ്റ: ചികിത്സാ പിഴവ് മൂലം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഡോക്ടറിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ് 14 വർഷത്തിന് ശേഷം നടപ്പായി. പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരമായി വാങ്ങി നൽകി. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ അന്ത്യശാസനത്തെ തുടർന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നടപടി. കണിയാമ്പറ്റ സ്വദേശിനി മിനി ഗണേഷിന്‍റെ മകൾ ആറര വയസ്സുകാരി അഞ്ജലി 2003 സെപ്റ്റംബർ 21നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാന് രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ തുടങ്ങിയത്. രോഗം ഭേദമായതായാണ് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചത്. 2002 ൽ പെണ്‍കുട്ടിയുടെ കാഴ്ച മങ്ങാൻ തുടങ്ങി. ഇത് മൈഗ്രെയ്ൻ ആണെന്ന് പറഞ്ഞ് ഡോക്ടർ ചികിത്സ നൽകി. കാഴ്ചശക്തി പൂർണ്ണമായും നഷ്ടമായപ്പോൾ കോയമ്പത്തൂരിലെയും ബെംഗളൂരുവിലെയും ആശുപത്രികളിൽ നിന്നാണ് കീമോ പോലും ചെയ്യാൻ…
അങ്കാറ: തുടർച്ചയായ ഭൂകമ്പങ്ങളുടെ ആഘാതത്തിൽ വലഞ്ഞ് തുർക്കിയും സിറിയയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 4,800 കടന്നു. മരണസംഖ്യ എട്ട് മടങ്ങ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായി ഉയരുന്ന നിലവിളി ആരെയും വേദനിപ്പിക്കുന്നതാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറപോലെ ഉറച്ച ഹൃദയങ്ങളെപ്പോലും കരയിപ്പിക്കും. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലുടനീളം ഹൃദയഭേദകമായ കാഴ്ചകളാണ്. മരണസംഖ്യ എട്ടിരട്ടിയായി ഉയരുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയാണ്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ തകർച്ചയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർദ്ധിപ്പിച്ചത് ആദ്യം നിയമസഭയിൽ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചട്ടം 303 പ്രകാരം എ.പി അനിൽ കുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമ്പോൾ സഭാ സമ്മേളന കാലയളവിലാണെങ്കിൽ ആദ്യം സഭയിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. സംസ്ഥാനത്ത് വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കരം നിരക്ക് വർദ്ധന സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന സാഹചര്യത്തിലും സഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് നല്ല ഉദാഹരണമാകുമായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ഭാവിയിൽ ബന്ധപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു. വെള്ളക്കരം കൂട്ടികൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറക്കിയത് സഭാ സമ്മേളന…
