Author: News Desk

ന്യൂയോർക്: യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധേയമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണി മറികടക്കാൻ ‘ബാർഡ്’ എന്ന ചാറ്റ് ബോട്ടുമായി ഗൂഗിൾ. ആൽഫബെറ്റിന്‍റെയും ഗൂഗിളിന്‍റെയും സിഇഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് ഇപ്പോൾ വിശ്വസനീയമായ ടെസ്റ്റർമാർക്കാണ് ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ആളുകൾക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ കമ്പനി 2022 നവംബറിൽ പുറത്തിറക്കിയ ചാറ്റ് ജി.പി.ടി ചാറ്റ് ബോട്ട് അഞ്ചു ദിവസത്തിനുള്ളിൽ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ഗൂഗിളിൽ തിരയുമ്പോൾ അനവധി ലേഖനങ്ങളും വിവരങ്ങളുമാണ് നമ്മുടെ മുന്നിലേക്ക് എത്തുക. എന്നാൽ ചാറ്റ് ജിപിടിയിൽ ആവശ്യപ്പെടുന്ന വിവരം മാത്രമാണ് ലഭിക്കുക. സംഭാഷണ രീതിയിലും വിവരങ്ങൾ ലഭിക്കും. അപേക്ഷകൾ തയ്യാറാക്കുക, പ്രബന്ധം തയ്യാറാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് പുതിയ തലമുറ ചാറ്റ് ജിപിടിയെയാണ് ആശ്രയിക്കുന്നത്.

Read More

തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ പ്രതിപക്ഷം സമരം ശക്തമാക്കും.അതേസമയം ,സെസ് മാറ്റാതെ ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്.

Read More

തിരുവനന്തപുരം: ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് എൽ.ഡി.എഫ് ഘടകകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന മാദ്ധ്യമ വാർത്തകൾ പ്രക്ഷോഭത്തിന്‍റെ പാതയിലുള്ള കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാത്ത ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുമടക്കുന്നതുവരെ നിയമസഭയിലും തെരുവിലും കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തെറ്റാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇപ്പോൾ നൽകുന്നത് 1600 രൂപ മാത്രമാണ്. അത്തരമൊരു വാഗ്ദാനം പിണറായി സർക്കാർ ഇപ്പോൾ ഓർക്കുന്നില്ല. രണ്ടാം പിണറായി സർക്കാർ ക്ഷേമപെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ നൽകിയിട്ടില്ലെന്നും വിമർശിച്ചു.

Read More

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ചെന്നൈയിൻ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ 38-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. പെനാൽറ്റി ബോക്സിനു തൊട്ടുമുന്നിൽ നിന്ന് ലഭിച്ച പന്ത് അഡ്രിയാൻ ലൂണയാണ് ചെന്നൈയിന്റെ വലയിലേക്ക് എത്തിച്ചത്. കൊച്ചിയെ പിടിച്ചുകുലുക്കിയ ഈ ഗോളിന്‍റെ ആവേശത്തിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ചെന്നൈയിനെതിരെ ഗോൾ നേടി വിജയമുറപ്പിക്കുകയായിരുന്നു.

Read More

ഡൽഹി: വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്കാണ് കോടതി അന്ത്യശാസനം നൽകിയത്. വർദ്ധിപ്പിച്ച തുക രണ്ടാഴ്ചക്കകം അടച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഉയർന്ന പെൻഷൻ തുക വകയിരുത്തിയതായി കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. 1996 ജനുവരി ഒന്നിനു ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർദ്ധിപ്പിക്കാൻ 2012 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കർണാടക മാതൃകയിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെൻഷൻ വർധിപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് കോടതി അന്ത്യശാസനം നൽകിയത്.

Read More

റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’. ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും ഇന്നത്തെ കളക്ഷൻ കൂടി കൂട്ടിയാൽ ചിത്രം അഞ്ച് കോടി കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പല മൾട്ടിപ്ലക്സുകളിലും ചെറിയ സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിരുന്നു. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫർ കനകരാജ് പറയുന്നതനുസരിച്ച് ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിലെ ആദ്യ ഹിറ്റായിരിക്കും ഇത്.

Read More

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്നതിനൊപ്പം പഠന പരിമിതികളും കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്തി ഇടപെടൽ നടത്തും. ജനപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും. വിദ്യാഭ്യാസ കാലയളവിൽ തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂൾ ആരോഗ്യ പദ്ധതി നടപ്പാക്കുക. ഇവർക്ക് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസം നൽകും. കുട്ടികളിലെ വിളർച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ 30…

Read More

കോട്ടയം: ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നസീർ ഒസ്മാനി (24) ആണ് അറസ്റ്റിലായത്. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും താമസിച്ച ശേഷം ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്ക് ജോലി നൽകിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.

Read More

തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള 2,506 സർക്കാർ വാഹനങ്ങൾ ഈ മാസത്തോടെ പിൻവലിക്കും. എന്നാൽ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ ഉടൻ പൊളിക്കലുണ്ടാവില്ല. പിൻവലിച്ച വാഹനങ്ങൾ തൽക്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലാത്തപക്ഷം കേരളത്തിനു പുറത്തുള്ള അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും. അയൽ സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. വാഹനം പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റ് നൽകാൻ അവർക്ക് മാത്രമേ കഴിയൂ. പുതിയ വാഹനം വാങ്ങുമ്പോൾ, നികുതി ഇളവ് ലഭിക്കുന്നതിന് സാക്ഷ്യ പത്രം ഹാജരാക്കേണ്ടതുണ്ട്. നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 150 കോടി രൂപയുടെ സഹായം ലഭിക്കണമെങ്കിൽ വാഹനങ്ങൾ പിൻവലിച്ചതിന്‍റെയും പൊളിക്കുന്നതിന്‍റെയും രേഖ സമർപ്പിക്കണം. പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ സഹകരണ മേഖലയുടെ സഹായം തേടിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ വകുപ്പുകളുടെ 884 വാഹനങ്ങളും കെ.എസ്.ആർ .ടി.സിയുടെ 1622 വാഹനങ്ങളുമാണ് പൊളിച്ചുനീക്കേണ്ടി വരിക. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പഴയ ബസുകൾ പൊളിച്ച് വിൽക്കുന്നതിനേക്കാൾ ലാഭകരമാണ് പഴയ…

Read More

മുംബൈ: വനിതാ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് മുംബൈയിലാണ് ലേലം നടക്കുക. മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ വെച്ചാണ് വനിതാ ഐപിഎൽ മത്സരങ്ങൾ നടക്കുക. ബ്രാബോൺ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക. അതിനുമുമ്പ് ലേലം നടക്കും. ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് ലേലം നടക്കുക. 1525 വനിതാ താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 409 പേർ അന്തിമ പട്ടികയിൽ ഇടം നേടി. അന്തിമ പട്ടികയിലെ 409 പേരിൽ 246 പേരും ഇന്ത്യക്കാരാണ്. 202 അന്താരാഷ്ട്ര കളിക്കാരെ പട്ടികയിൽ ഉൾപ്പെടുത്തും.

Read More