- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ സർക്കാർ. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് കൊച്ചിയിലാണ് യോഗം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. അതേസമയം സ്വകാര്യ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചതിന് പിന്നാലെ കൊച്ചിയിൽ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.
ന്യൂഡല്‍ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപി മഗുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് (പിഎംഎൽഎ) മഗുന്ദയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദൾ എംഎൽഎ ദീപ് മൽഹോത്രയുടെ മകൻ ഗൗതം മൽഹോത്ര, ചാരിയത്ത് പ്രൊഡക്ഷൻസ് മീഡിയ ഡയറക്ടർ രാജേഷ് ജോഷി എന്നിവരെ ഈയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ‘സൗത്ത് ഗ്രൂപ്പ്’ എന്ന സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സിബിഐ, ഇഡി കേസുകളിൽ പ്രതികളാണ്.
പത്തനംതിട്ട: കൂട്ട അവധി എടുത്ത് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസ യാത്രയ്ക്ക് പോയ ബസ് ക്വാറി ഉടമയുടേതാണെന്ന് കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി ഉടമയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ ആരാണ് എം.എൽ.എയ്ക്ക് അധികാരം നൽകിയതെന്ന് ചോദിച്ച എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എം.എൽ.എയുടെ ജോലിയെന്നും പറഞ്ഞു. രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാൻ അധികാരമുണ്ട്. എ.ഡി.എമ്മിന്‍റെ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. തെറ്റുകൾ കണ്ടെത്തുന്നതിന് പകരം എ.ഡി.എം പരിശോധിച്ചത് എം.എൽ.എയുടെ അധികാരമാണെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള 60 ജീവനക്കാരിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായില്ല. ഇതുസംബന്ധിച്ച പരാതിയെ തുടർന്നാണ് സ്ഥലം എം.എൽ.എ കെ.യു ജനീഷ് കുമാർ ഓഫീസിലെത്തി ഹാജർ രജിസ്റ്റർ…
തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോവുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദത്തമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്. എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സമയമാകുമ്പോൾ വിവരങ്ങൾ പുറത്തുവിടും. ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗവ്യാപനമില്ലെന്നാണ് റിപ്പോർട്ട്. പിന്നെന്തിനാണ് ഈ ക്രൂരത? വ്യാജപ്രചാരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പൊലീസിനോട് അന്വേഷിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂ ഡൽഹി: സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അധിക യാത്രാബത്ത അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. രാജ്ഭവന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിമാനയാത്രയ്ക്ക് സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിമാന യാത്രയ്ക്കായി സർക്കാർ അനുവദിച്ച പണം പൂർണമായും ചെലവഴിച്ചതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടി വന്നത്. ഡിസംബർ 30ന് അധിക ഫണ്ട് ആവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. സർക്കാർ-ഗവർണർ യുദ്ധം നടക്കുന്ന സമയത്താണ് ഈ ആവശ്യം ഉന്നയിച്ചത്. സർക്കാർ-ഗവർണർ തർക്കത്തിൽ മഞ്ഞുരുകിയതോടെ ധനവകുപ്പ് ഫയൽ പരിഗണിച്ചു. ഗവർണറുടെ വിമാന യാത്രയ്ക്കായി ചെലവഴിച്ച തുക അനുവദിക്കുന്നതിന് അധിക ഫണ്ട് അനുവദിക്കണമെന്ന് ജനുവരി 24ന് എക്സ്പെൻഡിച്ചർ വിങ് ബജറ്റ് വിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടൺ: വിചിത്രമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. ഇവരിൽ പലരുടെയും രീതികൾ സാധാരണക്കാർക്ക് അത്ര വേഗത്തിൽ ദഹിക്കണമെന്നില്ല. പ്രത്യേകിച്ചും ഭൂമിയിലെ സാധാരണ മനുഷ്യർക്ക് ദൃശ്യമാകാത്ത കാര്യങ്ങൾ വരുമ്പോൾ, ആളുകൾ അത്തരം കാര്യങ്ങളെ സംശയത്തോടെ കാണും. ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ ബ്രോകാർഡിന്‍റേത് അത്തരത്തിലൊന്നാണ്. 2021 ഒക്ടോബറിൽ, കോവിഡ് പകർച്ചവ്യാധി സമയത്താണ്, ബ്രോകാർഡ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ പ്രണയം ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആളോടായിരുന്നില്ല. ബ്രോകാർഡ് പ്രണയത്തിലായത് സ്വന്തം പ്രായത്തിലുള്ള എഡ്വേർഡോയുമായാണ്. ബ്രോകാർഡ് തന്‍റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോഴേക്കും എഡ്വേർഡോ മരിച്ചിരുന്നു. അടുത്ത കാലത്തൊന്നുമായിരുന്നില്ല അയാള്‍ ജീവിച്ചിരുന്നത്. മറിച്ച്, വിക്ടോറിയന്‍ കാലഘത്തിലെ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു എഡ്വേര്‍ഡോ. തന്‍റെ അസാധാരണമായ പ്രണയം ഒടുവിൽ ഫലപ്രാപ്തിയിലെത്താൻ പോകുകയാണെന്ന് ബ്രോകാർഡ് തന്നെ വെളിപ്പെടുത്തി. 2022 ഹാലോവീൻ ദിനത്തിലായിരുന്നു അസാധാരണമായ വിവാഹം. ബ്രോകാർഡിന്‍റെ വിവാഹ വാർത്തയെത്തുടർന്ന്, അവരുടെ നിരവധി ഇന്‍റര്‍വ്യൂകള്‍ മാധ്യമങ്ങളില്‍ വന്നു. പ്രേതവുമായുള്ള ഗായികയുടെ വിവാഹ വാർത്ത മാധ്യമങ്ങളിൽ…
പാലക്കാട്: റിസോർട്ട് വിവാദം അന്വേഷിക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തിരുന്നു. പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. റിസോർട്ട് വിവാദം ഇ.പി ജയരാജൻ ഇന്നലെ സംസ്ഥാന സമിതിയിൽ വിശദീകരിച്ചിരുന്നു. തന്‍റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും തകർക്കാൻ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇ.പിയുടെ വാദം. ഭാര്യയുടെയും മകന്‍റെയും നിക്ഷേപം അനധികൃതമായി സമ്പാദിച്ചതല്ല. തന്നെ മനപ്പൂർവ്വം വേട്ടയാടുകയാണെന്നും ഇ.പി ആരോപിച്ചു. പൊട്ടിത്തെറിച്ചും വികാരാധീനനായുമാണ് ഇ.പി സംസ്ഥാന സമിതിയിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നും ഇ.പി മുന്നറിയിപ്പ് നൽകി. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പി.ബി അംഗങ്ങൾ ഉൾപ്പെടുന്ന…
കൊച്ചി: കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത് 18 വാഹനാപകട മരണങ്ങൾ. ഇതിൽ ആറ് എണ്ണം ബസ് അപകടങ്ങൾ മൂലമാണ്. സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതേസമയം അപകടങ്ങൾ വർദ്ധിക്കുമ്പോഴും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല. നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ പൊലീസുകാരുടെ എണ്ണം പര്യാപ്തമല്ലെന്നാണ് വാദം. എല്ലാം സി.സി.ടി.വി ക്യാമറകളിൽ പതിയുന്നുണ്ടെന്നും പിഴയും നടപടിയും തുടരുമെന്നും പൊലീസ് അറിയിച്ചു.
കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം. വൈകിട്ട് 6.30ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്. കന്നി ലോകകിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ കൈയ്യകലെ നഷ്ടമായ ട്വന്റി-20 ലോകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന നാളെ കളിക്കാൻ സാധ്യത കുറവാണ്. വിരലിനേറ്റ പരിക്കിൽ നിന്ന് പൂർണമായും മുക്തയാവാത്തതിനാലാണിത്.
കൊച്ചി: എറണാകുളത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനോജിന്‍റെ സുഹൃത്ത് അനിലിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സി ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാഹനം വാങ്ങിയതിനെച്ചൊല്ലി സനോജും സുഹൃത്ത് അനിലും തമ്മിൽ തർക്കമുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ അനിൽ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനിൽ തന്നെ സനോജിനെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എടവനക്കാട്, ഞാറയ്ക്കൽ ഭാഗങ്ങളിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് ഒരു കൊലപാതകം കൂടി നടന്നത്.
