- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവനടൻ അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ‘ഏജന്‍റ്’ ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിപ് ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാകുൽ ഹെരിയാനും ചിത്രസംയോജനം നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം എകെ എന്‍റർടൈൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പ്രതീഷ് ശേഖറാണ് പിആർഒ.
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലാദ് റൂട്ടിലാണ് സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും ബുധനാഴ്ചയാണ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ റെഗുലർ സർവിസ് ആരംഭിച്ചത്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് ഖാലിദിയയ്ക്കും ബലാദിനും ഇടയിൽ അമീർ സൗദ് അൽ ഫൈസൽ റോഡ് വഴി ദിവസേന സർവീസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരം ബസ് സഞ്ചരിക്കും. ഈ യാത്ര വിജയകരമാണെങ്കിൽ മറ്റ് പ്രദേശങ്ങളിലെ പൊതുഗതാഗതത്തിനായി റോഡിൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവീസ് ആരംഭിക്കുമെന്ന് അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് പ്രഖ്യാപിച്ചിരുന്നു.
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചേലാ കർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഹർജിയിൽ പറയുന്നു. ചേലാകർമ്മം കുട്ടികൾക്കെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഇത് യുക്തിസഹമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഹർജി അടുത്തയാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിലും സംഭവത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് അതൃപ്തി. വികാരഭരിതനായാണ് ഇ.പി സംസ്ഥാന സമിതിയിൽ സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിർദേശപ്രകാരമാണ് സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സംസ്ഥാന സമിതിയിൽ ഇ പി ജയരാജൻ മറുപടി നൽകിയത്. കണ്ണൂർ ആന്തൂരിലെ റിസോർട്ട് അനധികൃത സ്വത്താണെന്ന ആരോപണത്തിന് മറുപടി നൽകവെയാണ് ഇ.പി വികാരാധീനനായത്. വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദം ഉയർന്നപ്പോൾ പാർട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വേട്ടയാടൽ തുടർന്നാൽ പൊതുപ്രവർത്തനം നിർത്തുമെന്ന മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ആക്രമണം തുടർന്നാൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം.
കോഴിക്കോട്: ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി പേര് ചേർക്കാനുള്ള തിടുക്കത്തിലാണ് ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദും സിയയും. പിതാവായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുന്നതിന് മുമ്പ് ഇത് ചേർക്കണം. ഇവ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനും നിവേദനം നൽകുമെന്നും സിയ പറഞ്ഞു. അടുത്ത മാസം മെഡിക്കൽ കോളേജിൽ എത്തുന്ന ആരോഗ്യമന്ത്രിയെ കാണാനുള്ള ആഗ്രഹത്തിലാണ് ദമ്പതിമാര്‍. ദമ്പതികൾക്ക് ആധാർ കാർഡും ട്രാൻസ്ജെൻഡർ ഐഡന്‍റിറ്റി കാർഡും ഉണ്ട്. സഹദ് ആണ് കുഞ്ഞിന് ജൻമം നൽകിയതെങ്കിലും അവൻ പിതാവാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സിയ പറഞ്ഞു. സമൂഹത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് നല്ലതും ചീത്തയുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന എല്ലാ സഹായവും മാനസിക പിന്തുണയും വളരെയധികം സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു.
ഹോളിവുഡ്: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ആഗോള ബോക്സ് ഓഫീസിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ തുടക്കമാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനം രണ്ട് ഭാഗങ്ങളിലായിരിക്കും. ഫാസ്റ്റ് എക്സ് ഇവയിൽ ആദ്യത്തേതാണ്. 20 വർഷം മുമ്പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ആവേശകരമായ ദൗത്യങ്ങളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങളെ മറികടക്കുന്ന വിൻ ഡീസൽ അവതരിപ്പിക്കുന്ന ഡോം ടോറെറ്റോയും കുടുംബവും പുതിയ ചിത്രത്തിൽ പഴയ പ്രതികാരവുമായി വരുന്ന ശക്തനായ വില്ലനെ നേരിടുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ജേസൺ മോമോവയാണ് ഡാന്‍റെ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്ലാഷ് ഓഫ് ദി ടൈറ്റൻസ്, ദി ഇൻക്രെഡിബിൾ ഹൾക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ലൂയിസ് ലെറ്റേറിയറാണ് ഫാസ്റ്റ് എക്സ് സംവിധാനം ചെയ്യുന്നത്. മിഷേൽ റോഡ്രിഗസ്, ടൈറീസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജസ്, നതാലി ഇമ്മാനുവൽ, ജോർദാന…
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ തഹസിൽദാർ എൽ.കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അവധിക്ക് അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരുമുണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. ഓരോരുത്തരും യാത്രാച്ചെലവിനായി 3000 രൂപ വീതമാണ് നൽകിയത്. ജീവനക്കാരുടെ യാത്രയ്ക്ക് സ്പോൺസർ ഉണ്ടോയെന്നും കളക്ടർ അന്വേഷിക്കും. എഡിഎം താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ പരിശോധിച്ചു. ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ സേവനങ്ങൾക്കായി എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ ഉല്ലാസ യാത്രക്ക് പോയത്. 63 ജീവനക്കാരിൽ 42 പേർ ഓഫീസിൽ ഇല്ലായിരുന്നു. ഇതിൽ 20 പേർ മാത്രമാണ് അവധി അപേക്ഷ നൽകിയത്. 22 ജീവനക്കാർ അനധികൃതമായി അവധിയെടുത്തതായി വ്യക്തമാണ്. രണ്ടാം ശനിയും ഞായറും അവധി ദിവസമായതിനാൽ ഇന്നലെ അവധിയെടുത്ത് ഉദ്യോഗസ്ഥർ മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്കാണ് മൂന്നാറിലേക്ക് പോയത്. ജീവനക്കാർ വരാത്ത വിവരം അറിഞ്ഞ് കോന്നി എം.എൽ.എ…
പാരീസ്: 1700 മുതൽ ലോകത്തിലെ 21 ശതമാനം തണ്ണീർത്തടങ്ങളും നാശം നേരിട്ടതായി പഠനം. അതായത് ഭൂമിയുടെ കരഭാഗത്തിന്റെ ഏകദേശം 2 ശതമാനം അപ്രത്യക്ഷമായി. മുന്‍പ് കരുതപ്പെട്ടതിനെക്കാളേറെ നാശം ഇവ നേരിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ചരിത്രപരമായി ഏറ്റവും കൂടുതൽ നാശം നേരിട്ടത്. കൂടുതൽ നാശം തടയുന്നതിനുള്ള മുന്നറിയിപ്പായി പുതിയ പഠനം വിലയിരുത്തപ്പെടുന്നുവെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് പീറ്റർ മക്കന്‍റെർ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ഭൂരിഭാഗം വരുന്ന മേഖലയും നാശം നേരിട്ടത്. അമേരിക്കയില്‍ മാത്രം 40 ശതമാനം തണ്ണീർത്തടങ്ങൾ നശിച്ചു. ആഗോള തലത്തില്‍ നാശം നേരിടുന്ന തണ്ണീർത്തടങ്ങളുടെ തോത് കുറയുമ്പോൾ ഇന്തോനേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയിൽ തണ്ണീർത്തടങ്ങൾ കാർഷിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഐക്യരാഷ്ട്രസഭയുടെ റാംസാർ ഉടമ്പടി പ്രകാരം കഴിഞ്ഞ 50 വർഷത്തിനിടെ 35 ശതമാനം…
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി ബിജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ 5.45ന് വാർഡൻ പരിശോധനയ്ക്കെത്തിയപ്പോഴാണ് സെല്ലിന്‍റെ ഗ്രിൽ വാതിലിന് മുകളിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണക്കേസിലാണ് ബിജുവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലിരിക്കെ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ നവംബർ 24നാണ് ബിജുവിനെ പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പേടകമാണ് യുഎസ് നശിപ്പിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെന്‍റഗൺ ഇതിനെ കുറിച്ച് ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്‍റെ വ്യോമാതിർത്തിയിലായിരുന്നു പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് ഭയന്നാണ് ബഹിരാകാശ പേടകം വെടിവെച്ചിടാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉത്തരവിട്ടത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകം വെടിവെച്ചിട്ടത്. എഫ് -22 യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിച്ച മിസൈലാണ് പേടകം തകർത്തത്. ഇത് ഏത് തരം പേടകമാണെന്ന് പെന്‍റഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അകത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയതായി പെന്‍റഗൺ അറിയിച്ചു. പേടകം ആരുടേതാണെന്ന് വ്യക്തമല്ല. ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.
