- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വാലന്‍റൈൻസ് ഡേയ്ക്ക് റീറിലീസിനായി ഒരുങ്ങി പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ റീ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം. ഫെബ്രുവരി 10 മുതല്‍ ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അജു വർഗീസ്, വിജയരാഘവൻ , അരുൺ കുര്യൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണികൾക്കിടയിലും ചിത്രം 50 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. മോഹൻലാൽ ചിത്രം ‘സ്ഫടികം’ റീ റിലീസ് ചെയ്തതിന് പിന്നാലെ ഹൃദയവും വീണ്ടും റിലീസ് ചെയ്യുന്നുവെന്ന വാർത്ത ആഘോഷമാക്കുകയാണ് ആരാധകർ.
നാഗ്പൂർ : ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി. പുറത്താകാതെ 24 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറർ . പിച്ചിനെക്കുറിച്ചുള്ള ചർച്ചകൾ നിറഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 177 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 400 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 223 റൺസിന്‍റെ ലീഡുണ്ടായിരുന്നു.
ന്യൂ ഡൽഹി: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടി. ലോക കായിക സംഘടനകളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നുവീണ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുക എന്നതാണ് വെല്ലുവിളി. നിരവധി പേരെ ജീവനോടെ രക്ഷിക്കാൻ കഴിയുന്നു എന്നതാണ് രക്ഷാപ്രവർത്തകരുടെ ഊർജ്ജം. അതേസമയം, സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് ആലോചന. 9 ലക്ഷം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, ഭൂകമ്പത്തിൽ സർവതും നഷ്ടപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ കൂടുതൽ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഒരു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വീണ്ടും 42,000 രൂപ കടന്നു. 42,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കൂടി. 10 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,335 രൂപയാണ്. കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
മലപ്പുറം: ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭർത്താവിന്‍റെയും ഭർതൃ വീട്ടുകാരുടെയും പീഡനമാണ് സഫാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും അമ്മായിയമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സഫാനയുടെ പിതാവ് മുജീബ് പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഫാനയുടെ ഭർത്താവ് രണ്ടത്താണി സ്വദേശി അർഷാദ് അലിയെ കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭർത്താവ് സഫാനയെ ശകാരിച്ചത്. കുഞ്ഞ് മൂത്രമൊഴിച്ചതിന് സഫാനയെ ഭർത്താവ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അധ്യാപികയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ച ശേഷം അധ്യാപികയ്ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ അധ്യാപികയ്ക്കെതിരേയുള്ള പരാമർശങ്ങളുണ്ടായിരുന്നു. കൈയിൽ മഷി പുരട്ടി ബെഞ്ചിലും ചുമരിലും പതിപ്പിച്ചെന്ന് ആരോപിച്ച് റിയ ഉൾപ്പെടെ 4 കുട്ടികളെ അധ്യാപിക ശകാരിച്ചെന്നും, ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് ആരോപണം. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ് അഞ്ച് ശതമാനം വർദ്ധന പ്രഖ്യാപിച്ചത്. നിലവിൽ വെള്ളക്കരം വർദ്ധിപ്പിച്ചതിനാൽ ഇനിയും വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് പുതിയ വർദ്ധന. ലിറ്ററിന് ഒരു പൈസ കൂട്ടിയ സാഹചര്യത്തിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടാകില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അഞ്ച് ശതമാനം വാർഷിക ചാർജ് വർദ്ധന പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇന്നലെയാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് കേന്ദ്ര വ്യവസ്ഥകൾ അനുസരിച്ച് നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. താരിഫ് വർദ്ധന ഏർപ്പെടുത്തിയിട്ടുണ്ട്.…
അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ട് സർക്കാരിന് തിരിച്ചടിയാണ്. സംസ്ഥാനത്തെ മൊത്തം റവന്യൂ കുടിശ്ശിക 21,797 കോടി രൂപയാണ്. സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 22.33 ശതമാനമാണിത്. 1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശ്ശികയും ഇക്കൂട്ടത്തിലുണ്ട്. എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സർക്കാരിലെത്തിയ 1,905 കോടിയുടെ കാര്യത്തിലും തുടർ നടപടിയുണ്ടായിട്ടില്ല. 6,143.28 കോടി രൂപയാണ് വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നത്. രണ്ട് രൂപയുടെ ഇന്ധന സെസിലൂടെ 750 കോടി രൂപ ധനമന്ത്രാലയം പ്രതീക്ഷിക്കുമ്പോൾ, 7,000 കോടി രൂപയുടെ വൻ കുടിശ്ശിക സ്റ്റേ…
വാഷിങ്ടണ്‍: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പുടിൻ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്ന് കരുതുന്നു. ഉക്രെയ്നെതിരായ അക്രമം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുടിനെ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഈ യുദ്ധം ഇന്ന് തന്നെ അവസാനിപ്പിക്കേണ്ടതാണ്. ഉക്രെയ്ൻ ജനത അനുഭവിക്കേണ്ടി വന്ന ക്രൂരതകളുടെ ഒരേയൊരു ഉത്തരവാദി പുടിൻ ആണ്. ഏതു നിമിഷവും അത് അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. പകരം, ദുരിതമനുഭവിക്കുന്ന ഉക്രെയ്നെതിരെ കൂടുതൽ മിസൈലുകൾ അയച്ച് ഉക്രെയ്ൻ ജനതയെ കൂടുതൽ ദ്രോഹിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും കിർബി പറഞ്ഞു.
മുംബൈ: ആമിർ ഖാനെതിരെ രംഗത്തെത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ കങ്കണയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ ആമിറിനെ മോശമായാണ് കങ്കണ അഭിസംബോധന ചെയ്തത്. എഴുത്തുകാരി ശോഭ ഡേയുടെ പരിപാടിയിൽ ആമിർ പറഞ്ഞ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്. നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നു. ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദിച്ചു. ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നീ നടിമാരെയാണ് ആമിർ തിരഞ്ഞെടുത്തത്. എന്നിരുന്നാലും, ശോഭ ഡേ കങ്കണ റണാവത്തിൻ്റെ പേരാണ് പറഞ്ഞത്. കങ്കണയെ ശക്തയായ നടിയെന്ന് വിശേഷിപ്പിച്ച ആമിർ, കങ്കണയും ഈ റോളിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു. ട്വിറ്റർ പേജായ കങ്കണ ഡെയ്ലി ഈ വീഡിയോ പങ്കുവച്ചിരുന്നു. “കങ്കണയുടെ വൈവിധ്യമാർന്ന പ്രകടനത്തെ ആമിർ പ്രശംസിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. പക്ഷെ, ഇത് റീട്വീറ്റ് ചെയ്ത കങ്കണ തനിക്ക് മുന്‍നിര ബോളിവുഡ് നടന്മാരോടുള്ള…
