- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കേരള സർക്കാർ സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്കു വേണ്ടി കാര്യങ്ങൾ നീക്കുന്നു: ദയാബായി
മസ്കത്ത്: കേരളം നിരാശാജനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് പരിസ്ഥിതി സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ വേരോടെ പിഴുതെറിയുകയും കോർപ്പറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കുകയും ചെയ്തുകൊണ്ട് പണം സ്വരൂപിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു.
പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം
ദില്ലി: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം വർധന രേഖപ്പെടുത്തി. കോർപ്പറേറ്റ് ആദായനികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതി 29.63 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരി 10 വരെയുള്ള നേരിട്ടുള്ള നികുതി പിരിവിന്‍റെ താൽക്കാലിക കണക്കുകൾ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ (2022-23) പ്രത്യക്ഷ നികുതിയിൽ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ മൊത്ത കോർപ്പറേറ്റ് ആദായനികുതി (സിഐടി), മൊത്ത വ്യക്തിഗത ആദായനികുതി (പിഐടി) എന്നിവയുടെ വളർച്ചാ നിരക്ക് 19.33 ശതമാനവും 29.63 ശതമാനവുമായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, സിഐടി കളക്ഷനുകളിലെ അറ്റ വളർച്ച…
ദുബായ് : ഫെബ്രുവരി 12 ന് ദുബായ് മെട്രോയുടെ സമയം നീട്ടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരം പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് നടത്തും. അതേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് സമയമാറ്റം. പങ്കെടുക്കുന്നവർക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്ക് എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ സമയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണെന്നും പാചകവാതക വിലയും വർധിക്കുന്നെന്നും വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാടിന്റെ ഭക്ഷണ ശീലങ്ങൾ പിന്തുടർന്നപ്പോൾ ഇവിടെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ഭക്ഷണ കാര്യത്തിൽ എടുക്കുന്ന നടപടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണെന്നും പാചകവാതക വിലയും വർധിക്കുന്നെന്നും വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാടിന്റെ ഭക്ഷണ ശീലങ്ങൾ പിന്തുടർന്നപ്പോൾ ഇവിടെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ഭക്ഷണ കാര്യത്തിൽ എടുക്കുന്ന നടപടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ ആരംഭിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷനും (ഡിടിസി) സംയുക്തമായാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വാഹനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റുമായി (ഇഎസ്ഇ) സഹകരിച്ച് നടത്തുന്ന ഈ നീക്കം പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സ്കൂളുകളുടെ ആവശ്യകതയ്ക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസൃതമായി സ്കൂൾ ബസുകൾ സ്ഥാപിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിനൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകാൻ ഡിടിസി താൽപ്പര്യപ്പെടുന്നു. വീൽചെയർ കയറ്റാവുന്ന തരത്തിലാണ് പുതിയ സ്കൂൾ വാഹനം. ഒരു വാഹനത്തിൽ 4 കുട്ടികളെ വരെ കൊണ്ടുപോകാം. രണ്ട് വീൽചെയറിനും രണ്ട് പ്രത്യേക സീറ്റുൾക്കുമുള്ള സൗകര്യം ബസിലുണ്ട്. ആദ്യഘട്ടത്തിൽ 8 ബസുകളാണ് സർവീസ് നടത്തുന്നത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ ഗുരുതര ആരോപണവുമായി വിശ്വനാഥന്‍റെ കുടുംബം രംഗത്തെത്തി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ചാണ് വിശ്വനാഥനെ ചോദ്യം ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് വിശ്വനാഥനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം…
തൃശൂർ: വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും സ്വകാര്യ ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. മാർച്ച് 31ന് മുമ്പ് വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് പണിമുടക്ക് നടത്തുമെന്നും പറഞ്ഞു. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്. ഇത് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ഫെബ്രുവരി 28ന് എല്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ പണിമുടക്കുമെന്നാണ് വ്യാപാരികൾ പറഞ്ഞത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കേന്ദ്രം കുറച്ചപ്പോൾ അത് കുറയ്ക്കാൻ സംസ്ഥാനത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം നികുതി കുറച്ചില്ലെന്നും…
ഉത്തർപ്രദേശ്: യുപിയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് വൻകിട വ്യവസായികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പദ്ധതിയായും മാറും ഇത്. യുപിയിലെ ബയോഗ്യാസ് എനർജി ബിസിനസിലേക്കുള്ള പ്രവേശനവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ്, മെറ്റൽ, ഫിനാൻഷ്യൽ സർവീസസ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ യുപിയിൽ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പ്രഖ്യാപിച്ചു. നോയിഡയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് ചെയർമാൻ എൻ.ചന്ദ്രശേഖരനും പറഞ്ഞു.
ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ; അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം
ദില്ലി: ഇന്ത്യയിൽ നിന്നു കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരൻമാരുടെ സഹായം തേടുകയും സംഭാവനകൾ സ്വീകരിക്കാൻ ഒരു അക്കൗണ്ട് തുറക്കുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിന് അനുമതി കിട്ടാൻ സമയം വേണം. കൂടാതെ സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് ആലോചന. 9 ലക്ഷം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ കായിക സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഒരു മില്യൺ ഡോളറും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ…
