- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനം. ലോകമെമ്പാടും മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഈ വർഷം ചർച്ച ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ വരവ് ജനങ്ങളുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കൊവിഡ് -19 ന് മുമ്പ്, 2019 ൽ എട്ടിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്‍റെ ആദ്യ നാളുകളിൽ തന്നെ വിഷാദരോഗവും ഉത്കണ്ഠയും 25 ശതമാനം കൂടുതൽ ആളുകളിൽ കണ്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെയും വലിയ തോതിൽ ബാധിച്ച നിരവധി സംഭവങ്ങൾ ഓരോ ദിവസവും നാം കേൾക്കുന്നുണ്ട്. ഗാർഹിക പീഡനം, കുട്ടികളുടെ ആത്മഹത്യകൾ, കൗമാരക്കാരിൽ മയക്കുമരുന്ന് ഉപയോഗം, കുടുംബങ്ങളിൽ സംശയ രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, കൊലപാതകങ്ങൾ അങ്ങനെ നീളുന്നു പട്ടിക.
ലക്നോ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയോടുള്ള ജനങ്ങളുടെ പ്രതികരണത്തിൽ ആവേശഭരിതനായി ഉത്തർപ്രദേശ് പാർട്ടി അധ്യക്ഷൻ ബ്രിജ്‌ലാൽ ഖബ്രി. ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം അഭിനന്ദിച്ചു. “രാഹുല്‍ എന്നാല്‍ ഭാരതം ആണെന്നും ഭാരതം എന്നാല്‍ രാഹുല്‍ ആണെന്നും” ബ്രിജ്‌ലാൽ ഖബ്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യത്തിനുവേണ്ടിയാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് അധ്യക്ഷൻ ദേവ്കാന്ത് ബറുവയുടെ ‘ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്ന പ്രശസ്തമായ വാചകത്തെ അനുസ്മരിപ്പിക്കുന്നതാണ് ബ്രിജ്‌ലാൽ ഖബ്രിയുടെ പ്രശംസ. പാർട്ടിയുടെ എതിരാളികൾ പലപ്പോഴും കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും വിമർശിക്കാൻ ഈ വാചകം ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയമായി നിർണായകമായ ഉത്തർപ്രദേശിലെ ഒരു ജില്ലയിലൂടെ മാത്രം കടന്നുപോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖബ്രി. ഇന്ത്യ ഒരു ജില്ലയോ സംസ്ഥാനമോ അല്ല, സംസ്ഥാനങ്ങളുടെ യൂണിയനാണ്. 13 സംസ്ഥാനങ്ങളിലൂടെ വലിയ ലക്ഷ്യത്തോടെയാണ് രാഹുൽ സഞ്ചരിക്കുന്നത്.…
പുണെ: ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സി സമനിലയിൽ പിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. ഹൈദരാബാദിനായി ജാവോ വിക്ടർ രണ്ട് ഗോളും ഹാലിചരൺ നർസാരി ഒരു ഗോളും നേടി. മുംബൈയ്ക്കായി ഗ്രെഗ് സ്റ്റുവാർട്ട്, ആൽബർട്ടോ നൊഗുവേര എന്നിവർ സ്കോർ ചെയ്തപ്പോൾ ചിംഗ്ലന്‍സനയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. 24-ാം മിനിറ്റിൽ ചിംഗ്ലന്‍സനയാണ് മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടി സെൽഫ് ഗോൾ നൽകിയത്. ഇടത് വിങ്ങിൽ നിന്ന് പന്തുമായി എത്തിയ മുംബൈയുടെ ബിപിൻ സിംഗ് ഓർഗെ ഡയസിന് നേരെ ക്രോസ് ചെയ്തു. ഇത് തടയാൻ ശ്രമിച്ച സനയുടെ കാലിൽ തട്ടി പന്ത് വലയിൽ കയറി.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ദയാബായിക്ക് പിന്തുണയുമായി നടൻ അലൻസിയർ. ദയാബായിയെ പിന്തുണച്ച് ഒരു ഗാനം ആലപിച്ചും ഏകാംഗ നാടകം അവതരിപ്പിച്ചും താരം ദയാബായിക്ക് പിന്തുണ അറിയിച്ചു. ദയാബായിയുടെ സമരം എട്ട് ദിവസമായി തുടരുകയാണ്. “അടുത്ത തലമുറയുടെ ജീവിതത്തിനായി അധികാരികളോട് യാചിക്കുന്ന എന്‍റെ അമ്മയോടുള്ള ആദരസൂചകമാണിത്,” അലൻസിയർ പറഞ്ഞു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ മെഡിക്കൽ സംഘങ്ങളെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ സെന്‍ററുകൾ തുറക്കുക, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സാ ക്യാമ്പുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ദയാബായിയെ കഴിഞ്ഞ ദിവസം പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സമരപ്പന്തലിലേക്ക് മടങ്ങി.
ടോക്യോ: റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഫോർമുല വൺ കിരീടം നിലനിർത്തി. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെസ്തപ്പൻ കാറോട്ടമത്സരത്തിലെ വേഗതയുടെ രാജാവായി മാറി. കഴിഞ്ഞ സീസണിലും വെസ്റ്റപ്പൻ കിരീടം നേടിയിരുന്നു. സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെ 113 പോയിന്റിന്റെ ലീഡോടെയാണ് വെസ്റ്റപ്പൻ കിരീടം നേടിയത്. മൈക്കിൾ ഷൂമാക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർക്ക് ശേഷം നാല് റേസുകള്‍ ബാക്കിനില്‍ക്കേ കിരീടം നേടിയ ഏക ഡ്രൈവർ വെസ്റ്റപ്പൻ മാത്രമാണ്. ലൂയിസ് ഹാമിൽട്ടൺ പോലും ഈ റെക്കോർഡ് നേടിയിട്ടില്ല. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ചാൾസ് ലെക്വെ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങൾ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും ജാതി നോക്കാതെ വോട്ട് ചെയ്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്തിൽ ബിജെപി വലിയ വികസനമാണ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. “മാറിമാറി വന്ന നമ്മുടെ സർക്കാരുകൾ കാർഷിക വളർച്ച, വ്യാവസായിക പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം എന്നിവയ്ക്ക് വലിയ ഊന്നൽ നൽകിയിട്ടുണ്ട്. ഗുജറാത്തിൽ ഒരു സൈക്കിൾ പോലും ഉണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞങ്ങൾ കാറുകൾ നിർമ്മിക്കുന്നു, ഞങ്ങൾ സംസ്ഥാനത്ത് വിമാനങ്ങൾ നിർമ്മിക്കുന്ന ദിവസങ്ങൾ വിദൂരമല്ല. അതിനാൽ, ഗുജറാത്തിന്‍റെ വികസനത്തിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്,” – മോദി പറഞ്ഞു.
ശ്രീനഗർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂർ ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്‍റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് വേണ്ടിയുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനാണ് താൻ തരൂരിനൊപ്പം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. ശ്രീനഗറിൽ പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇതൊരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. ഞങ്ങൾ വീട്ടിലെ രണ്ട് സഹോദരൻമാരെപ്പോലെയാണ്, അതുകൊണ്ട് തന്നെ പരസ്പരം പോരടിക്കില്ല. എന്നാൽ തങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ അറിയിക്കാൻ പരമാവധി ശ്രമിക്കും. ഞാൻ എന്ത് ചെയ്യുന്നു എന്നത് ചോദ്യമല്ല. രാജ്യത്തിനും പാർട്ടിക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ അങ്ങനെ ചെയ്തുവെന്നും ഇങ്ങനെ ചെയ്തുവെന്നും അല്ലെങ്കിൽ മറ്റാരെങ്കിലും അങ്ങനെ ചെയ്തുവെന്നുമുള്ള സംസാരം നമുക്ക് ഒഴിവാക്കാം,” ഖാർഗെ പറഞ്ഞു. “നിങ്ങൾക്കും (പാർട്ടി പ്രവർത്തകർക്കും) എനിക്കും ഒരുമിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയും, രാജ്യത്തിന്‍റെ ഭരണഘടനയും ജനാധിപത്യവും എങ്ങനെ സംരക്ഷിക്കാൻ കഴിയും എന്നതാണ് ചോദ്യം. രാജ്യത്തെ നിലവിലെ സ്ഥിതി ഏറ്റവും മോശമാണ്.…
റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 45.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 93 റൺസും, ശ്രേയസ് അയ്യർ 113 റൺസും നേടി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് വേണ്ടി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി.
ന്യൂഡൽഹി: പഗ്‌ല നദി വഴി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ ബിഎസ്എഫ് ശനിയാഴ്ച പിടിച്ചെടുത്തു. ബിഎസ്എഫിന്‍റെ എഴുപതാം ബറ്റാലിയനാണ് ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്ന്, പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ അടച്ച് വാഴത്തണ്ടിൽ കെട്ടിയ 300 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. ബംഗ്ലാദേശിലേക്ക് ഒഴുകുന്ന പഗ്‌ല നദിയിലൂടെ വാഴത്തണ്ടിൽ കെട്ടിയ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നത് ലോധിയയിലെ ബോർഡർ ഔട്ട്പോസ്റ്റിലെ ജവാൻമാർ കണ്ടു. ഉടൻ തന്നെ അവർ നദിയിൽ ഇറങ്ങി അവയെടുത്തു. വിവിധ കമ്പനികളുടെ 317 മൊബൈൽ ഫോണുകളാണ് കണ്ടെടുത്തത്. ഇവയ്ക്ക് 38.83 ലക്ഷം രൂപയോളം വില വരുമെന്ന് ബിഎസ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ നടപടികൾക്കായി ഫോണുകൾ പൊലീസിന് കൈമാറി.
കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ നാളെ പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. താൻ ഫെമ നിയമം ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന ഇ.ഡി കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫെമ നിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും അത് റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനാലാണ് സമൻസ് അയച്ചതെന്നും സംശയകരമായ കാര്യങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ടെന്നും ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സമൻസിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യവും കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.
