Author: News Desk

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന് കേരളത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ മാത്രമാണുള്ളത്. അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കെപിസിസി ആസ്ഥാനത്ത് ഏക പോളിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. ഈ മാസം 17ന് രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ 19ന് നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ബാലറ്റിലൂടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം 69 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികളായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും സജീവമായി പ്രചാരണത്തിനിറങ്ങുകയാണ്. ശശി തരൂർ മഹാരാഷ്ട്രയിലും ഖാർഗെ ജമ്മു കശ്മീരിലുമാണ് പ്രചാരണം നടത്തുന്നത്. ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച പിസിസികളുടെ നടപടിയിലുള്ള അതൃപ്തി ശശി തരൂർ പരസ്യമാക്കിയിരുന്നു. തരൂരിന്റെ പരാതി പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞെങ്കിലും ഇതുവരെ…

Read More

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിലെ ടോസിനിടെയായിരുന്നു സംഭവം. ടോസിനായുള്ള നാണയം കാണാതായത് എല്ലാവരേയും ചിരിപ്പിച്ചു. മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജും ടോസ് തേടി മൈതാനത്ത് എത്തിയിരുന്നു. അവതാരകൻ സഞ്ജയ് മഞ്ജരേക്കർ, മാച്ച് റഫറി ജവഗൽ ശ്രീനാഥ് എന്നിവരും ടോസിനായി എത്തിയിരുന്നു. തുടർന്ന് മഞ്ജരേക്കർ ടോസ് ഇടാൻ ആവശ്യപ്പെട്ടു. എന്നാല്‍ കൈയ്യില്‍ നാണയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ധവാനും മഹാരാജും ചിരിക്കാനാരംഭിച്ചു. അപ്പോഴാണ് ആ നാണയം ശ്രീനാഥിന്‍റെ പോക്കറ്റിലാണെന്ന് മനസ്സിലായത്. അമളി മനസ്സിലാക്കിയ ശ്രീനാഥ് പുഞ്ചിരിയോടെ നാണയം ധവാന് കൈമാറി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Read More

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി സ്വർണം നേടിയത്. പുരുഷൻമാരുടെ അണ്ടർ 90 കിലോഗ്രാം വിഭാഗത്തിലാണ് അർജുൻ ഒന്നാമതെത്തിയത്. ഫൈനലിൽ ഹരിയാനയുടെ വിക്രമിനെ പരാജയപ്പെടുത്തിയാണ് അർജുൻ സ്വർണം നേടിയത്. സ്കോർ: 1-0. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് അശ്വതി സ്വർണം നേടിയത്. ഈ രണ്ട് മെഡലുകൾ കൂടി ലഭിച്ചതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സ്വർണനേട്ടം 17 ആയി.

Read More

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചൊവ്വാഴ്ച സെനറ്റ് യോഗം ചേരും. രാവിലെ 10 മണിക്ക് ചേരുന്ന യോഗം പ്രതിനിധി തിരഞ്ഞെടുപ്പ് വിഷയം മാത്രമേ പരിഗണിക്കൂ. ഇതുസംബന്ധിച്ച് വി.സി വി.പി മഹാദേവൻ പിള്ള അംഗങ്ങൾക്ക് നോട്ടീസ് അയച്ചു. അതേസമയം, കഴിഞ്ഞ സെനറ്റിലെ നിലപാട് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലാ എന്ന് ഭരണകക്ഷി അംഗങ്ങളും അജണ്ട അനുസരിച്ച് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെടുമെന്നാണ് സൂചന. അജണ്ട അനുസരിച്ച് പ്രതിനിധിയെ തിരഞ്ഞെടുത്ത് ഗവർണറെ അറിയിക്കാൻ വി.സി ബാധ്യസ്ഥനായതിനാൽ ഇക്കാര്യത്തിൽ വി.സിയുടെ നിലപാട് നിർണ്ണായകമാകും. വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.

Read More

മലയാള ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദർ’ ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. വെറും രണ്ട് ദിവസം കൊണ്ട് ചിത്രം 69 കോടി രൂപ നേടിയെന്നും ഇത് ഒരു പാൻ-ഇന്ത്യൻ സിനിമയായി മാറിയതിൽ വളരെ സന്തോഷമുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു.  “ഗോഡ്ഫാദർ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 69 കോടി രൂപയാണ്. ഹിന്ദി ബെൽറ്റിലേക്ക് കൂടുതൽ ക്രെഡിറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ അതിനെ ഒരു പാൻ-ഇന്ത്യൻ സിനിമയാക്കി. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്നുള്ള എന്‍റെ ആരാധകർക്ക് നന്ദി. ജയ് ഹിന്ദ്,” ചിരഞ്ജീവി പറഞ്ഞു.  മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. വെറും എട്ട് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. അതുകൊണ്ടു തന്നെ തെലുങ്ക് പ്രേക്ഷകരെ പോലെ മലയാളികളും ഗോഡ്ഫാദറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം ഒക്ടോബർ 5ന്…

Read More

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കേന്ദ്രമന്ത്രി പച്ചക്കറി മാർക്കറ്റിലെത്തിയത്. സംഭവത്തിന്‍റെ വീഡിയോ മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മന്ത്രി പച്ചക്കറി വാങ്ങുന്നതും വ്യാപാരികളുമായും മറ്റുള്ളവരുമായും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. നിർമ്മല സീതാരാമനൊപ്പം തമിഴ്നാട്ടിലെ ബിജെപി എംഎൽഎ വാനതി ശ്രീനിവാസനും ഉണ്ടായിരുന്നു. “തോക്കുചൂണ്ടി നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വ്യാപാരികൾ ആദ്യം ഭയന്നു. എന്നാൽ ആരാണ് വന്നതെന്ന് വിശദീകരിച്ചപ്പോൾ, വനിതാ വിൽപ്പനക്കാർ മന്ത്രിയെ കാപ്പി കുടിക്കാൻ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഡൽഹിയിലേക്കുള്ള വിമാനം പിടിക്കേണ്ടതിനാൽ 20 മിനിറ്റ് മാത്രമാണ് മന്ത്രിക്ക് അവിടെ ചെലവഴിക്കാൻ കഴിഞ്ഞത്.”- വാനതി ശ്രീനിവാസൻ പറഞ്ഞു. ചെറുപ്പത്തിൽ നിർമ്മല സീതാരാമൻ മൈലാപൂരിൽ വേനൽക്കാലം ചെലവഴിച്ചിരുന്നുവെന്നും അതിനാൽ ഈ സ്ഥലം പരിചിതമാണെന്നും വാനതി കൂട്ടിച്ചേർത്തു. അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള മൾട്ടി ഡിസിപ്ലിനറി സെന്‍ററായ ‘ആനന്ദ കരുണ വിദ്യാലയം’ ഉദ്ഘാടനത്തിന് ശനിയാഴ്ച…

Read More

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് സാങ്കേതിക തകരാർ കാരണം 59,574 യൂണിറ്റ് ജിഎൽഎസ് എസ്യുവികൾ തിരിച്ചുവിളിക്കുന്നു. മൂന്നാം നിര സീറ്റ് പ്രശ്നത്തെ തുടർന്നാണ് നടപടിയെന്ന് എച്ച്ടി ഓട്ടോ പറയുന്നു.  2018 നും 2022 നും ഇടയിലാണ് ഈ മെഴ്സിഡസ്-ബെൻസ് ജിഎൽഎസ് എസ്യുവികൾ നിർമ്മിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ജിഎൽഎസ് എസ്യുവികളുടെ സീറ്റുകളുടെ മൂന്നാം നിര തകരാറിലാണ് വരുന്നത്. അപകടമുണ്ടായാൽ സീറ്റുകൾ ലോക്ക് ചെയ്യപ്പെടില്ല. ചുരുക്കത്തിൽ, യാത്രക്കാർക്ക് വലിയ പരിക്കോ മരണമോ സംഭവിക്കുമെന്ന് ഉറപ്പാണ്. തുടക്കത്തിൽ, കമ്പനി വടക്കേ അമേരിക്കൻ വിപണിക്കായി ഒരു തിരിച്ചുവിളിക്കൽ കാമ്പെയ്ൻ ആരംഭിച്ചു. മറ്റ് വിപണികളിലുടനീളം കൂടുതൽ ജിഎൽഎസ് മോഡലുകൾ വാഹന നിർമ്മാതാവ് തിരിച്ചുവിളിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ 2’. അല്ലു അർജുൻ നായകനായി അഭിനയിച്ച ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിലും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലു അർജുനൊപ്പം മലയാളത്തിന്‍റെ പ്രിയ നടൻ ഫഹദ് ഫാസിലും പുഷ്പയിൽ തിളങ്ങി. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് അവതരിപ്പിച്ചത്. എന്നാൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം ബോളിവുഡ് താരം അർജുൻ കപൂർ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമ്മാതാവ് നവീൻ യേർനേനി. ‘പുഷ്പ 2’ ൽ അർജുൻ കപൂർ ഉണ്ടാകില്ലെന്നും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തായി ഫഹദ് അഭിനയിക്കുമെന്ന് നവീൻ യെർനേനി വെളിപ്പെടുത്തി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.  അതേസമയം, പുഷ്പയിലെ ‘ഉ അണ്ടവാ’ എന്ന ഗാനത്തിന് സമാനമായ ഒരു ഗാനരംഗം രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,…

Read More

ന്യൂഡല്‍ഹി: അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ശിവസേന ബാലസാഹേബ് താക്കറെ’ എന്ന പേരിനാണ് ഉദ്ധവ് പക്ഷം മുൻതൂക്കം നൽകുന്നത്. ‘ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ’ എന്ന പേരിനാണ് രണ്ടാം പരിഗണന. പേരിന് പുറമെ രണ്ട് ചിഹ്നങ്ങളും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ത്രിശൂല ചിഹ്നത്തിന് ഉദ്ധവ് താക്കറെ ക്യാമ്പ് മുൻഗണന നൽകിയിട്ടുണ്ട്. രണ്ടാമത്തെ പരിഗണന ഉദയസൂര്യന്റെ ചിഹ്നത്തിനുമാണ്. ചിഹ്നത്തെച്ചൊല്ലി ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്‍റെ നീക്കം. ചിഹ്നം മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് പേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇരുപാർട്ടികൾക്കും നിർദ്ദേശം നൽകി. ഇരുപാർട്ടികൾക്കും സമർപ്പിച്ച പേരുകളും ചിഹ്നങ്ങളും ഓരോന്നായി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

Read More

ന്യൂദല്‍ഹി: നബിദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സമയമായി ഇതിനെ കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. “മിലാദ്-ഉൻ-നബി ആശംസകള്‍. ഈ സന്ദർഭം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്(blessed feast/festival)”, മോദി ട്വീറ്റ് ചെയ്തു.

Read More