Author: News Desk

ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പദ്ധതികൾ തയ്യാറാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്സഭാ മണ്ഡലങ്ങളിലായി 40 റാലികളെ അഭിസംബോധന ചെയ്യും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ട മണ്ഡലങ്ങളിൽ പ്രധാനമന്ത്രി തന്നെ റാലികൾക്ക് നേതൃത്വം നൽകും. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പാർട്ടിക്കായി ശേഷിക്കുന്ന 104 സീറ്റുകളിൽ പര്യടനം നടത്തി പൊതുയോഗങ്ങൾ നടത്തും. ലോക്സഭാ പ്രവാസ് യോജനയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള ദുർബലമോ നഷ്ടപ്പെട്ടതോ ആയ ലോക്സഭാ സീറ്റുകളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 40 റാലികൾ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. പ്രദേശത്തെ സ്വാധീനമുള്ള നേതാക്കളുമായി നിരന്തരം ചർച്ചകൾ നടത്താനും അതേസമയം പരാതികൾ കേൾക്കാനും പാർട്ടിയിലെ പ്രാദേശിക നേതാക്കളുടേത് ഉൾപ്പെടെയുള്ള അസംതൃപ്തി പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനുമാണ് തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. 2019 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 352 സീറ്റുകൾ നേടി…

Read More

മഡ്രിഡ്: സ്പാനിഷ് ഇതിഹാസം ഇകെര്‍ കസിയസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. സ്പെയിനിന്‍റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത പങ്കുവെച്ചത്. എന്നാൽ ഗായിക ഷക്കീറയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രതിരോധിക്കാനാണ് കസിയസിന്റെ ശ്രമമെന്നും റിപ്പോർട്ടുണ്ട്. “എല്ലാവരും എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: ഞാൻ ഒരു സ്വവർഗാനുരാഗിയാണ്,” കസിയസ് ട്വിറ്ററിൽ കുറിച്ചു. മുൻ സ്പെയിൻ ഫുട്ബോൾ ടീം ക്യാപ്റ്റനും കസിയസിന്‍റെ അടുത്ത സുഹൃത്തുമായ കാർലോസ് പുയോളും കസിയസിന്‍റെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തി. “നമ്മുടെ കഥ പറയാന്‍ സമയമായി” പുയോൾ ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കസിയസ് സ്പോർട്സ് ജേണലിസ്റ്റ് സാറാ കാർബോണെറോയെ വിവാഹം ചെയ്തിരുന്നു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്. ഈ ബന്ധത്തിൽ കസിയസിന് രണ്ട് മക്കളുണ്ട്.

Read More

ന്യൂഡൽഹി: രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തി. ഫയലുകളിൽ ഒപ്പിടാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെങ്കിലും വിസമ്മതിച്ചുവെന്ന് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. ജമ്മു കശ്മീർ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്‍റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട കേസുകളും കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കേസുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആർ.എസ്.എസുമായി ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് തീർപ്പാക്കിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ജമ്മു കശ്മീർ മുൻ ഗവർണർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കരാറുകൾ റദ്ദാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നൽകിയെന്നും മാലിക് പറഞ്ഞിരുന്നു.  മെഹ്ബൂബ മുഫ്തി സർക്കാരിൽ മന്ത്രിയായിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് കരാറുകളുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങളുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽ നിന്ന്…

Read More

താരറാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ. വിഘ്നേഷ് ശിവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരട്ട ആൺകുട്ടികളെയാണ് താര ദമ്പതികൾ വരവേറ്റിരിക്കുന്നത്. ഞങ്ങളുടെ ഉയിരും ഉലകവും എന്ന അടിക്കുറിപ്പോടെയാണ്‌ വിഘ്‌നേഷ് ചിത്രങ്ങൾ പങ്കുവെച്ചത്. 7 വര്‍ഷത്തെ പ്രണയജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 9ന് മഹാബലിപുരത്തു വെച്ചാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹനിശ്ചയം നടന്നകാര്യം ഇരുവരും വെളിപ്പെടുത്തിയത്. അതിനുമുമ്പും വേദികളിലും യാത്രകളിലും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നില്ല. നിരവധി താരങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ വിവാഹച്ചടങ്ങ് നയന്‍സിന്‍റെ താര ജീവിതത്തോട് ചേര്‍ത്ത് ഒരു ഡോക്യുമെന്‍ററിയായി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്നുണ്ട്.

Read More

ന്യൂഡൽഹി: മതമാറ്റ ചടങ്ങിൽ പങ്കെടുത്ത സംഭവം വിവാദമായതിനെ തുടർന്ന് ഡൽഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. അഞ്ചാം തീയതി നടന്ന ചടങ്ങിന്റെ വീഡിയോ വെള്ളിയാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം 100 ഓളം പേർ ബുദ്ധമതത്തിലേക്ക് മാറിയ ചടങ്ങായിരുന്നു ഇത്. ചടങ്ങിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും ആരോപണമുണ്ട്. സംഭവം ബിജെപി വിവാദമാക്കിയിരുന്നു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഡൽഹി മന്ത്രിസഭയിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു രാജേന്ദ്ര പാൽ ഗൗതം.

Read More

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരളത്തിന്‍റെ ജയം. മുഹമ്മദ് ആഷിഖ്, അജീഷ് പി എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡ് നേടി. ആദ്യപകുതിയിൽ ആ ലീഡ് നിലനിർത്താൻ കേരളത്തിന് സാധിച്ചു. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ അജീഷാണ് കേരളത്തിന്‍റെ രണ്ടാം ഗോൾ നേടിയത്. ഒരു ഗോൾ തിരിച്ചുപിടിക്കാൻ കർണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു.

Read More

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറും തമ്മിൽ വാക്പോര് മുറുകുന്നു. പ്രശാന്ത് കിഷോർ ഇപ്പോൾ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ നിതീഷ് കുമാർ ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് നേരത്തെ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു. നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. നിതീഷ് കുമാർ രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് ചുറ്റും വിശ്വസിക്കാൻ കഴിയാത്തവരാണ് ഉള്ളതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. താൻ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഞാൻ ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു. “ആദ്യ ആരോപണം ശരിയാണെങ്കിൽ, രണ്ടാമത്തെ ആരോപണം തെറ്റാകും, അതുകൊണ്ടാണ് നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് ഞാൻ പറയുന്നത്,” പ്രശാന്ത് കിഷോർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാൻ പ്രശാന്ത് കിഷോർ ജനങ്ങളെ സ്വാധീനിച്ചുവെന്ന് നിതീഷ് ആരോപിച്ചു. കുറച്ച് കാലം മുമ്പ് ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ അദ്ദേഹം ഉപദേശിച്ചിരുന്നു. അതേസമയം…

Read More

തിരുവനന്തപുരം: സി.പി.എം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനുമൊത്ത് കോൺഗ്രസ് നഗരസഭാ അദ്ധ്യക്ഷ നടത്തിയ വാർത്താസമ്മേളനം ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിന്‍റെ വ്യക്തമായ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോണ്‍ഗ്രസ് നേതാക്കൾ സി.പി.എം ഓഫീസിൽ വാർത്താസമ്മേളനം നടത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ട്രയലിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്. ഇരുമുന്നണികളായി നിന്ന് പരസ്പരം മത്സരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും തയ്യാറാവണം. ഭരണകക്ഷിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്നതിന് പകരം കേരളത്തിലെ പ്രതിപക്ഷം അടിമകളായി മാറിയിരിക്കുന്നു. ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ ഒരു പങ്ക് കിട്ടിയാൽ എന്തിനും ഒപ്പം നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പരസ്പര സഹകരണമുന്നണികളുടെ തുറന്ന ഐക്യത്തിന്‍റെ ഉദാഹരണമാണ് കോട്ടയത്ത് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.  

Read More

ലണ്ടൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാരിന്റെ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാ സമ്മേളനത്തിന്‍റെ ചെലവ് അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലോക കേരള സഭയുടെ റീജിയണൽ കോൺഫറൻസ് ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ അടക്കം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

Read More

തൊടുപുഴ: സിപിഐയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎൽഎ ഇ.എസ് ബിജിമോൾ. സ്ഥാനമാനങ്ങളുടെ പേരിൽ പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെപ്പെടുത്തേണ്ട, നിർഭയമായി പ്രവർത്തിക്കാൻ എന്നും സിപിഐക്കൊപ്പമാണെന്നും ബിജിമോൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന് ശേഷം ബിജിമോൾ പാർട്ടി വിടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് നടന്നത്. ഇത്തരം പോസ്റ്റുകൾ അസഹനീയമാണെന്ന് വ്യക്തമാക്കിയാണ് ബിജിമോൾ സോഷ്യൽ മീഡിയയിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന കൗൺസിൽ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പാർട്ടിയിൽ പുരുഷാധിപത്യമുണ്ടെന്ന് ബിജിമോൾ തുറന്ന് പറഞ്ഞിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചു. സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവർ ബിജിമോൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജിമോൾ സിപിഐ വിടുന്നതായി അഭ്യൂഹങ്ങൾ പരന്നത്.

Read More