- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്ത മുതല ബബിയ അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിനു മുകളിൽ പ്രായമുള്ള ബബിയ ഒരു സമ്പൂർണ്ണ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉത്ഭവം കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമാണെന്നാണ് ഐതിഹ്യം. ഇന്ത്യയിലെ ഏക തടാകക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടയ്ക്ക്, മുതല തടാകത്തിലെ മാളത്തിൽ നിന്ന് കരയിലേക്ക് കയറി ശ്രീകോവിലിനടുത്ത് എത്തുമായിരുന്നു. ഒരിക്കൽ ശ്രീകോവിലിനു മുന്നിൽ ബബിയ ദർശനം നടത്തുന്നത് പൂജാരി തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിച്ചത്. സസ്യാഹാരിയായ ബബിയയ്ക്ക് രാവിലെയും വൈകുന്നേരവും പൂജകൾക്കുശേഷം ക്ഷേത്രത്തിലെ വഴിപാട് നിവേദ്യമായിരുന്നു ഭക്ഷണം. മുതല എങ്ങനെയാണ് ക്ഷേത്രക്കുളത്തിൽ വന്നതെന്നും ആരാണ് ഇതിന് ഈ പേര് നൽകിയതെന്നും ആർക്കും അറിയില്ല. ഇതുവരെ മുതലയിൽ നിന്ന് വന്യമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുളത്തിലെ…
തിരുവനന്തപുരം: നിയമലംഘനങ്ങൾ നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരായ നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറിയും ട്രാൻസ്പോർട്ട് കമ്മീഷണറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. വടക്കഞ്ചേരി അപകടത്തേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ തുടങ്ങിയ ഫോക്കസ് ത്രീ ഉൾപ്പെടെയുള്ള നടപടിയുടെ പുരോഗതിയും യോഗം വിലയിരുത്തും. ഇനി സ്വീകരിക്കേണ്ട തുടര്‍നടപടിയും യോഗം ചര്‍ച്ച ചെയ്യും. കർശന നടപടി തുടരാനാണ് തീരുമാനം. കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനാ രീതി മാറ്റിയേക്കും. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് സംബന്ധിച്ച പ്രശ്നം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. മാധ്യമ ശ്രദ്ധ മാറിയാൽ എല്ലാം പഴയ നിലയിലേക്ക് മടങ്ങുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിന് ‘ടെലി മനസ്’ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരുടെയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും വിന്യസിക്കും. മാനസികാരോഗ്യ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും നേരിട്ടുള്ള സേവനങ്ങൾ നൽകാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
കൊച്ചി: നഗര രൂപകൽപ്പനയിലെ പുതിയ പ്രവണതകൾ കണക്കിലെടുത്ത് ഭാവിയിൽ നഗരവികസനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നഗര പ്രദേശങ്ങളുടെ വികസനത്തിനായി സജീവമായി നിക്ഷേപം ക്ഷണിക്കുകയാണ്. നഗരവികസനത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിച്ച ദേശീയ നഗരവികസന കോൺക്ലേവ് ‘ബോധി 2022’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവികസന പദ്ധതികളിൽ ലാൻഡ് പൂളിംഗ് ഉൾപ്പെടെയുള്ള നൂതന സമീപനങ്ങൾ നടപ്പാക്കണം. ഇതുവഴി നിയമപരമായ സങ്കീർണതകളും സർക്കാരിനുള്ള സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാകും. 2016ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്ടിൽ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചു. 50ലധികം പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണമായത്. മധ്യ വെനസ്വേലയിലാണ് സംഭവം. കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്ന് സന്ദർശിച്ചു. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ഈ സാഹചര്യത്തെ “ബുദ്ധിമുട്ടുള്ളതും വേദനാജനകവും” എന്നാണ് വിശേഷിപ്പിച്ചത്. 1,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി കാർലോസ് പെരസ് ആംപ്യൂഡ പറഞ്ഞു. എൽ പാറ്റോ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. അനൗദ്യോഗിക കണക്കനുസരിച്ച് 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കൊച്ചി: വടക്കഞ്ചേരിയിലെ അപകടകാരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കാനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ച വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും. നിയമം ലംഘിക്കുന്നതിനാണ് സാധാരണയായി പിഴ ഈടാക്കാറുണ്ട്. എന്നാൽ പിഴയടച്ച ശേഷം പഴയ രീതിയിൽ വീണ്ടും നിരത്തിലിറക്കുന്നതാണ് പതിവ്. ഇതൊഴിവാക്കാൻ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും. ആവശ്യമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു.
കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് കോട്ടയത്ത്. രാവിലെ 10ന് കോർ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്‍റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് പ്രധാന ചർച്ചാവിഷയം.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. ദയാഭായിയെ മരണത്തിലേക്ക് തള്ളിവിടരുതെന്നാണ് സമരസമിതിയുടെ ആവശ്യം. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്‍റെ ഒൻപതാം ദിവസമാണ് ഇന്ന്. കഴിഞ്ഞ മാസം കാസർകോട് നാല് എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ മാസം മാത്രം രണ്ട് കുട്ടികൾ മരിച്ചു. വിദഗ്ധ ചികിത്സ കിട്ടാതെയാണ് ഈ ആറ് കുട്ടികളും മരിച്ചതെന്ന് വ്യാപക പരാതിയുണ്ട്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ഇരകൾക്കായി ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പ്രസക്തിയേറുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. നാളെ (ചൊവ്വാഴ്ച) മലയോര മേഖലകളിൽ പെട്ടെന്നുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വിളിക്കുന്നത്. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
ലണ്ടൻ: ലോകത്ത് ക്ലബ് ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ ക്ലബ്ബുകൾക്കായി 700 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. 944 മത്സരങ്ങളിൽ നിന്ന് 700 ഗോളുകളാണ് റോണോയുടെ സമ്പാദ്യം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരമാണ് റൊണാൾഡോ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ 2-1ന് വിജയിച്ചു. മറ്റൊരു മത്സരത്തിൽ ആര്‍സനൽ ലിവർപൂളിനെ തോൽപ്പിച്ചു. മത്സരത്തിൽ ആര്‍സനൽ 3-2ന് വിജയിച്ചു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുമായി ആര്‍സനൽ നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
