Author: News Desk

തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോല വനങ്ങളിൽ മൂന്ന് പുതിയ ഇനം തേരട്ടകളെ കണ്ടെത്തി. ജർമ്മനിയിലെ അലക്സാണ്ടർ കെനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണ സംഘമാണ് ഇവയെ കണ്ടെത്തിയത്. സംഘത്തിലെ കൊടുങ്ങല്ലൂർ സ്വദേശി അവിണിപ്പുള്ളി പൂജ അനിൽകുമാറാണ് പുതിയ തേരട്ടകളെ കുറിച്ച് പ്രബന്ധം എഴുതിയത്. ഡിപ്ലോപോഡ വിഭാഗത്തിൽ പെടുന്നവയാണ് പുതുതായി കണ്ടെത്തിയ തേരട്ടകൾ. ആനമുടി മന്നവൻചോലയിലെ ഷോല ദേശീയോദ്യാനത്തിൽ നിന്ന് കണ്ടെത്തിയ തേരട്ട മന്നവൻ, ഇരവികുളം കടലാർ ചോലയിൽ നിന്ന് കണ്ടെത്തിയ തേരട്ട ഇരവികുളം, ഇരച്ചിപ്പേട്ട ചോല വനങ്ങളിൽ നിന്ന് കണ്ടെത്തിയ തേരട്ട ഷോല എന്നിവയാണ് പുതിയ ഇനം തേരട്ടകൾ.

Read More

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനിലയിൽ ആശങ്ക ഉണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് മരണമടഞ്ഞത്.

Read More

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളെയും അധികാരത്തിന്‍റെ ഇടനാഴികളിൽ നടന്ന സംഭവങ്ങളെയും വിവരിക്കുന്ന പുസ്തകത്തിൻ ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. പുസ്തകം അടുത്ത ദിവസം വിപണിയിലെത്തും. നേരത്തെ എം ശിവശങ്കർ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരിൽ പുസ്തകം എഴുതിയിരുന്നു. സമാനമായ രീതിയിൽ സ്വപ്ന സുരേഷ് മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്ന പേര് നൽകിയിട്ടുണ്ട്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. സ്വപ്ന സുരേഷ് യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാരത്തിന്‍റെ ഇടനാഴികളിൽ കണ്ട പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടെന്നാണ് വിവരം. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ തനിക്കറിയാവുന്നതെല്ലാം സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന മാധ്യമപ്രവർത്തകരോട് നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദമായിരുന്നു.

Read More

മലപ്പുറം: കെഎസ്ആർടിസിയുടെ ‘ഉല്ലാസയാത്ര’ വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ആദ്യ മൂന്നാർ യാത്രയ്ക്ക് ഈ 16ന് ഒരു വയസ് തികയും. അന്ന് ഡബിൾ ബെൽ മുഴക്കിയ ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയിലേക്ക് മറ്റ് ഡിപ്പോകളും സർവീസ് തുടങ്ങിയതോടെ പദ്ധതി ബംപർ ഹിറ്റായി. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് പുറമേ, അപ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രങ്ങളെ പോലും പ്രശസ്തമാക്കാൻ ഇത് സഹായിച്ചു. വനസഫാരി, ബോട്ട് യാത്രകൾ എന്നിവയ്ക്ക് പുറമേ, കപ്പൽ യാത്ര വരെ നടത്തി. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസിക്ക് പിടിച്ചുനിൽക്കാനുള്ള അനുഗ്രഹമായും ഉല്ലാസയാത്രകൾ തിളങ്ങി.

Read More

കാസിരംഗ: കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിച്ചതിന്‍റെ വീഡിയോ പങ്കുവച്ച് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക് ഡ്രൈവറെ തടഞ്ഞ് പിഴ ഈടാക്കുകയും ചെയ്തു. കാണ്ടാമൃഗങ്ങളുടെ മേഖലയിൽ ഇത്തരം നിയമലംഘനങ്ങൾ അനുവദനീയമല്ലെന്ന് വീഡിയോ ഷെയർ ചെയ്തുകൊണ്ട് അസം മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ വിപുലീകരണം മൂലം റോഡപകടങ്ങളിൽ വന്യമൃഗങ്ങളുടെ മരണം വർദ്ധിച്ചു വരികയാണ്. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളിക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അസം മുഖ്യമന്ത്രി കാണ്ടാമൃഗങ്ങളുടെ മേഖലയിൽ വാഹനങ്ങളുടെ വേഗ നിയമം ലംഘിക്കാൻ തന്‍റെ സർക്കാർ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മ പങ്കുവച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു ട്രക്ക് വേഗതയിൽ ഹൈവേയിലേക്ക് വരുന്നതും കാണ്ടാമൃഗത്തെ ഇടിക്കുന്നതും കാണാം. ദേശീയപാത 37 ലായിരുന്നു സംഭവം. വീഡിയോയിൽ, കാണ്ടാമൃഗം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ഇടറി വീഴുന്നതും കാണാം. പിന്നീട്, കാണ്ടാമൃഗം എഴുന്നേറ്റ് കാട്ടിലേക്ക് മടങ്ങുന്നതും കാണാം. സംഭവം നടന്ന…

Read More

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും രഹസ്യമായി ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ബിജെപിയിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു. തന്നെ ഹിന്ദു വിരുദ്ധനെന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളിൽ പോസ്റ്റർ പതിച്ചവർ ചെകുത്താന്റെ സന്തതികളാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Read More

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് വി.ജി അരുൺ രാവിലെ വിധി പറയും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന ഇ.ഡി താൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ഹർജിയിൽ വാദിച്ചു. ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഇത് റിസർവ് ബാങ്ക് അന്വേഷിക്കണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നൽകിയ വ്യക്തിഗത വിവരങ്ങൾ ഇഡി ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും തോമസ് ഐസക് ഹർജിയിൽ പറയുന്നു.   എന്നാൽ, ഇ.ഡി അന്വേഷണത്തിനെതിരെ ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ അപക്വമാണെന്നും ഇ.ഡി സമൻസിനെ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നും എൻഫോഴ്സ്മെന്‍റ്…

Read More

കൊച്ചി: സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമയ്ക്കകത്തും പുറത്തും നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി നല്ല സിനിമകൾ നിർമ്മിക്കുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് കാര്യവട്ടം ശശികുമാർ. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്മെന്‍റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  “പ്രണാമം.. സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും കൂടിയായ കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയ മനുഷ്യൻ.. ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിക്കുന്ന ആൾ. ആരുടെയും സഹായത്തിനായി കാത്തിരിക്കാതെ പലർക്കും ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി.. എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ”, – നടി സീമ ജി നായർ എഴുതി.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലെത്തും. ലഖ്നൗവിലെ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ശശി തരൂരിന് താൽപ്പര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ആവർത്തിക്കാൻ സാധ്യതയുണ്ട്. മല്ലികാർജുൻ ഖാർഗെ ഇന്ന് കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. അസമിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പരിചയസമ്പന്നനായ താൻ രാഷ്ട്രീയത്തിലേക്ക് പൊട്ടി വീണതല്ലെന്ന് ഖാർഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നും ഖാർഗെ പറഞ്ഞു. “പാർട്ടിയെ സ്നേഹിക്കുന്നവരുടെ അനുഗ്രഹം എനിക്കുണ്ട്. പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ഞാൻ. രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയ ആളല്ല. സോണിയ ഗാന്ധി നല്ല അവസരങ്ങൾ നൽകി,” അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഖാർഗെ പ്രതികരിച്ചില്ല. ഒരു വലിയ വിഭാഗം ആളുകൾ തന്നോടൊപ്പമുള്ളതിന് തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ സ്വമേധയാ തന്നെ…

Read More

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി എ മത്സരത്തിനിടെയാണ് പരിക്കേറ്റത്. അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ ലെക്കെയ്ക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ റോമയ്ക്കായി വിജയഗോൾ നേടിയത് ഡിബാലയായിരുന്നു. എന്നാൽ, ഇടതുകാലിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഡിബാല ഉടൻ തന്നെ ഫീൽഡ് വിട്ടു. ഡിബാല കരഞ്ഞുകൊണ്ടാണ് ഡഗ്ഔട്ടിൽ തുടർന്നത്. ഈ വർഷം ഇനി ഡിബാല കളിക്കാൻ സാധ്യതയില്ലെന്ന് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റോമ കോച്ച് ഹോസെ മൗറീന്യോ വ്യക്തമാക്കി. നവംബർ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ ലോകകപ്പ് മത്സരം. ഈ മത്സരത്തിന് ആറാഴ്ച മാത്രം ശേഷിക്കെ, പരിക്ക് ഡിബാലയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമിടുമെന്നാണ് സൂചന.

Read More