- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. രേഖകളുടെ പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി കോടതിയിൽ ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. അതേസമയം, സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി ഒക്ടോബർ 20ന് പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി. ഇ.ഡിയുടെ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും എം.ശിവശങ്കറിനോടും കോടതി നിർദ്ദേശിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നതെന്ന് ട്രാൻസ്ഫർ ഹർജിയിൽ ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ സ്പീക്കർ, മുൻ മന്ത്രി എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ടെന്ന് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ സോളിസിറ്റർ ജനറൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ശക്തമായി എതിർത്തു.…
സാംബിയൻ ദേശീയ ടീം കളിക്കാരനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈട്ടന്റെ മിഡ്ഫീൽഡറുമായ എനോക് എംവേപ്പു പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് 24കാരനായ എനോക് കളിക്കളം വിടുന്നത്. ഇക്കാര്യം ബ്രൈട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൽസ്ബർഗിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന എനോക് കഴിഞ്ഞ സീസണിൽ ബ്രൈട്ടണിൽ എത്തിയിരുന്നു. ഈ വർഷം പ്രീമിയർ ലീഗിൽ ബ്രൈട്ടണു വേണ്ടി ആറ് മത്സരങ്ങളും എനോക് കളിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ, ദേശീയ ടീമിൽ ചേരാനുള്ള യാത്രാമധ്യേ എനോക് രോഗബാധിതനായി. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയത്. പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നമാണിതെന്നാണ് ക്ലബ് അറിയിച്ചത്. തുടർന്നും കളിച്ചാൽ താരത്തിന്റെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. ഇതോടെയാണ് കളിക്കളത്തോട് വിടപറയാനുള്ള എനോക്കിന്റെ തീരുമാനം.
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ തുഴച്ചിൽ ഇനത്തിൽ ഇരട്ട സ്വർണം നേടി കേരളം. വനിതകളുടെ കനോയിംഗിലും കയാക്കിങ്ങിലും കേരളം സ്വർണം നേടി. വനിതകളുടെ കനോയിംഗ് ടു വിഭാഗത്തിലും കയാക്കിങ് ഫോര്‍ വിഭാഗത്തിലുമാണ് സ്വര്‍ണം. വനിതകളുടെ 500 മീറ്റർ ഡബിൾസിൽ രണ്ട് വിഭാഗത്തിൽ കേരളത്തിന്‍റെ മേഘ പ്രദീപും അക്ഷയ സുനിലും സ്വർണം നേടി. കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കയാക്കിങ് ഫോര്‍ വിഭാഗത്തിൽ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാർവതി, അലീന ബിജു എന്നിവരടങ്ങിയ കേരള ടീം സ്വർണം നേടി. തുഴച്ചിൽ മത്സരത്തിൽ കേരളം ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്; ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായതായി സൂചന
ന്യൂയോര്‍ക്ക്: ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലായി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫീച്ചർ വഴി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ചില മെച്ചപ്പെട്ട പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. പ്രീമിയം സബ്സ്ക്രിപ്ഷൻ ബിസിനസുകളെ ലക്ഷ്യമിട്ടുള്ളതാണ്, കൂടാതെ ഇതിലേ മിക്ക പെയ്ഡ് ഫീച്ചറുകളും ശരാശരി ഉപയോക്താവിനെ പ്രത്യേകിച്ച് ഉപയോഗപ്രദമായേക്കില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ കോൺടാക്റ്റ് ലിങ്ക് മാറ്റാൻ കഴിയും. ഒരു ഫോൺ നമ്പറിൽ ടൈപ്പ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കൾക്ക് ഒരു ബിസിനസ്സ് കണ്ടെത്താനുള്ള എളുപ്പമുള്ള മാർഗമാണിത്. ടെലഗ്രാമിലും ഈ ഫീച്ചർ ലഭ്യമാണ്. പ്രീമിയം പതിപ്പിൽ, ഒരേ അക്കൗണ്ടിലൂടെ ഒരേ സമയം 10 ഡിവൈസുകൾ വരെ ബന്ധിപ്പിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് 32 അംഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനും കഴിയും. വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല.
തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാന പ്രസിഡന്റുമായ ഡോ. എ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്കായിരുന്നു അന്ത്യം. പരിസ്ഥിതിവിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഡോ. അച്യുതന്റേത്. പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷൻ,എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മിഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തിലും സജീവമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ 1974-ല്‍ കേരള പരിസ്ഥിതി സംരക്ഷണസമിതി രൂപവത്കരിച്ചതിന്റെ മുന്നണിയിലും അച്യുതനുണ്ടായിരുന്നു. വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ തൃശ്ശൂര്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലും അധ്യാപകനായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പബ്ലിക് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്‍റെ 70-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലയനത്തിനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ലാഭം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര വിപണിയിൽ മാത്രമല്ല അയൽ രാജ്യങ്ങളിലും പാലിന്‍റെ ലഭ്യത ഉറപ്പാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ പാൽ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും ഇന്ത്യയിൽ നിന്ന് പാൽ ലോക വിപണിയിലേക്ക് എത്തിക്കുന്നതിന് ഒരു മൾട്ടി-സ്റ്റേറ്റ്…
കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെട്ടു. മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് അയച്ച സമൻസ് ഹൈക്കോടതി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് സമൻസ് നൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ തേടാനുള്ള കാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ തോമസ് ഐസക്കിനാണ് സമൻസ് അയച്ചത്. പിന്നീട് വീണ്ടും സമൻസ് അയച്ചപ്പോൾ കൂടുതൽ വിശദാംശങ്ങൾ തേടി. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നുചെല്ലുന്ന ചോദ്യങ്ങളായിരുന്നു സമൻസുകളിൽ ഉണ്ടായിരുന്നത്. ഇതിന്റെ കാര്യം എന്ത് എന്ന് കോടതി ആ ഘട്ടത്തിൽ തന്നെ ചോദിച്ചിരുന്നു. എന്നാൽ ഇഡിക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണത്തിൽ ഇടപെടുകയും സമൻസ് നൽകുന്നത് മരവിപ്പിക്കുകയും ചെയ്തു. കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും മറ്റൊരു നിർണായക ഇടപെടലുണ്ടായി. റിസർവ് ബാങ്കിനെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തോമസ് ഐസക് നൽകിയ ഹർജിയിലും കിഫ്ബി നൽകിയ ഹർജിയിലും ജസ്റ്റിസ് വി.ജി…
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പിഴവ്; റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്ഷന്
കാസര്‍ഗോഡ്: കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സീനത്ത് ബീഗത്തെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് വച്ച് നടന്ന റിവ്യൂ യോഗത്തില്‍ കെആര്‍എഫ്ബിക്കു കീഴിലുള്ള പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ എത്തിയ എക്സിക്യൂട്ടീവ് എന്‍ജിനീയറെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശാസിച്ചിരുന്നു. എക്സിക്യുട്ടീവ് എൻജിനീയർ കെ. സീനത്ത് ബീഗത്തിന്‍റെ പ്രവർത്തനങ്ങളിൽ തുടർച്ചയായ വീഴ്ചകൾ കാസർകോട് ഡിവിഷനിലെ കെആർഎഫ്ബി പ്രവർത്തനങ്ങളുടെ പുരോഗതിയെ ബാധിക്കുന്നുവെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുക, പ്രോജക്ട് ഡയറക്ടറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കാതിരിക്കുക, തീരദേശ, മലയോര ഹൈവേകൾ ഉൾപ്പെടെ വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്ന പ്രതിവാര യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുക, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന നിലയിൽ നിർവഹിക്കേണ്ട മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക എന്നിവയുൾപ്പെടെ സീനത്ത് ബിഗമിനെതിരെ നിരവധി…
സുപ്രീം കോടതി ജഡ്ജിമാരായി മലയാളി അഭിഭാഷകനടക്കം 4 പേരെ ഉയർത്താനുള്ള നടപടി കൊളീജീയം അവസാനിപ്പിച്ചു
ദില്ലി: മുതിർന്ന മലയാളി അഭിഭാഷകൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്ന പ്രക്രിയ കൊളീജിയം നിർത്തിവെച്ചു. സെപ്റ്റംബർ 30ന് യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കത്തിലൂടെ ജഡ്ജിമാരെ നിയമിക്കണമെന്ന ചീഫ് ജസ്റ്റിസിന്‍റെ ആവശ്യത്തെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അബ്ദുൾ നസീർ എന്നിവർ എതിർത്തതായി കൊളീജിയം പ്രസ്താവനയിൽ പറയുന്നു. പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യാൻ കേന്ദ്രം കത്ത് നൽകിയതിനെ തുടർന്നാണ് കൊളീജിയം നടപടി അവസാനിപ്പിച്ചത്. പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനായിരുന്നു ശുപാർശ. പിൻഗാമിയുടെ പേർ നിർദ്ദേശിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് ആവശ്യപ്പെട്ടിരുന്നു. ലളിതിന്‍റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് കത്ത്. ഇതിന് പിന്നാലെയാണ് മലയാളിയായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ…
ജെയ്പി ഗ്രൂപ്പിന്‍റെ കീഴിലുള്ള സിമന്‍റ് നിർമ്മാണ യൂണിറ്റ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏകദേശം 5000 കോടി രൂപയ്ക്കാണ് അദാനി സിമന്‍റ് യൂണിറ്റ് ഏറ്റെടുക്കുക. ജെയ്പി ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ജയ്പ്രകാശ് അസോസിയേറ്റ്സിന്‍റെ (ജെഎഎൽ) കടബാധ്യത കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വിൽപ്പന. ജയ്പി ഗ്രൂപ്പ് മധ്യപ്രദേശിലെ രണ്ട് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള നിര്‍മാണ യൂണീറ്റും മറ്റ് ചെറിയ ആസ്തികളുമാണ് വിൽക്കുക. ജെയ്പി സിമന്‍റ്, ബുലന്ദ്, മാസ്റ്റർ ബിൽഡർ, ബുനിയാദ് എന്നിവയാണ് ജെയ്പി ഗ്രൂപ്പിന്‍റെ കീഴിലുള്ള സിമന്‍റ് ബ്രാൻഡുകൾ. നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത അംബുജ സിമന്‍റ്സ്, എ.സി.സി എന്നീ കമ്പനികളിൽ ഒന്നിലൂടെയാകും അദാനി ഗ്രൂപ്പിന്‍റെ പുതിയ ഏറ്റെടുക്കൽ.
