- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും. സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് സൂചന. സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി ലക്ഷങ്ങൾ പിരിച്ചെടുത്തതായി നാല് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ സന്ദീപ് വാര്യർക്കെതിരെ നടപടിയിലേക്ക് നീങ്ങുന്നത്. അനധികൃതമായി പണം പിരിച്ചെടുത്തെന്ന പരാതിയെ തുടർന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ള സമിതി ഇവരോട് വിശദീകരണം തേടിയിരുന്നു.
അമ്മയെയും മകനെയും വീടിന് പുറത്ത് നിർത്തിയ സംഭവം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം
കൊല്ലം: കൊട്ടിയം തഴുത്തലയിൽ അഞ്ചുവയസുകാരനെയും അമ്മയെയും വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. കേസിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ ദേശീയ വനിതാ കമ്മിഷനടക്കം പൊലീസിന് നിർദ്ദേശം നൽകിയിട്ടും കൊട്ടിയം പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് ഭർതൃമാതാവ് അജിതകുമാരി അതുല്യയേയും അഞ്ചുവയസ്സുള്ള മകനേയും വീടിന് പുറത്താക്കി ഗേറ്റ് പൂട്ടിയത്. മേലുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് 21 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അമ്മയെയും മകനെയും വീടിനുള്ളിൽ കയറ്റിയത്. സംഭവത്തിൽ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ഒന്നാം പ്രതിയും അമ്മ അജിതകുമാരി രണ്ടാം പ്രതിയും സഹോദരി പ്രസീത മൂന്നാം പ്രതിയുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് അതുല്യയുടെ പരാതി. പൊലീസിന് മേൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്നും അതുല്യ ആരോപിച്ചു.
തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ വേഗപൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൃശൂരിൽ യാത്ര നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി. വടക്കഞ്ചേരിയിലെ അപകടകാരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം. ഇതേതുടർന്ന് സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ ബസുകളുടെ വേഗ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. മെസി ലോകകിരീടം നേടുമെന്ന പ്രതീക്ഷയിലാണ് അർജന്‍റീന ആരാധകർ. അതേസമയം, ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മെസ്സി നേടുമെന്ന് അർജന്‍റീനിയൻ താരം ഹെവിയർ സനേറ്റി പ്രവചിക്കുന്നു. ഇന്‍റർ മിലാന്‍റെ ഇതിഹാസം എന്ന് വാഴ്ത്തപ്പെടുന്ന സനേറ്റി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. “ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ എതിരാളിയായി ബ്രസീലിനെ കിട്ടണമെന്നും അവരെ തോൽപ്പിക്കണമെന്നുമാണ് ആഗ്രഹം.” സനേറ്റി പറഞ്ഞു. അതേസമയം ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ ഏത് ടീമിനെ എതിരാളായി കിട്ടരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാൻസെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്യോംങ്യാംങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മേൽനോട്ടത്തിലുള്ള തന്ത്രപ്രധാനമായ ആണവായുധ പരിശീലനമായിരുന്നു ഉത്തരകൊറിയയുടെ സമീപകാല മിസൈൽ പരീക്ഷണങ്ങളെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണിതെന്ന് ഉത്തരകൊറിയ പറഞ്ഞു. സിയോള്‍, ടോക്യോ, വാഷിംങ്ടണ്‍ എന്നിവിടങ്ങളില്‍ നാവികാഭ്യാസങ്ങള്‍ ശക്തിപ്പെടുത്തിയതും യു.എസിന്റെ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ്. റൊണാള്‍ഡ് റീഗനെ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചതും കിമ്മിനെ പ്രകോപിപ്പിച്ചു. യുദ്ധത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളായാണ് ഉത്തര കൊറിയ ഈ അഭ്യാസങ്ങളെ കണക്കാക്കുന്നത്. ഇതിന് മറുപടിയായാണ് ഉത്തരകൊറിയ സൈനികാഭ്യാസം നടത്താൻ തീരുമാനിച്ചതെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ചെറുതും ഭാരം കുറഞ്ഞതുമായ ആണവായുധങ്ങൾ യുദ്ധത്തിനായി വികസിപ്പിക്കണമെന്നത് കിമ്മിന്‍റെ ദീർഘകാലമായുള്ള ആഗ്രഹമാണ്. ഇതായിരുന്നു 2021 ലെ പാർട്ടി കോണ്‍ഗ്രസിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ മാസമാണ് ഉത്തരകൊറിയ ആണവ നിയമങ്ങൾ പരിഷ്കരിച്ചത്. ആണവായുധങ്ങളുടെ ഉപയോഗത്തിനുള്ള രാജ്യത്തിന്‍റെ വലിയ സാധ്യതകളാണ് ഇത് വിഭാവനം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, കിം ഉത്തരകൊറിയയെ ശക്തമായ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സംവിധായകൻ നിരുപാധികം മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെയോ ജഡ്ജിമാരെയോ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിങ്കളാഴ്ച കോടതിയിൽ പറഞ്ഞ കാര്യങ്ങൾ രേഖാമൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ബൈജു കൊട്ടാരക്കര ഇളവ് തേടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ആദ്യം രേഖാമൂലം വിശദീകരണം നൽകിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ചാനൽ ചർച്ചയ്ക്കിടെ വിചാരണക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമർശത്തിന്‍റെ പേരിൽ ബൈജു കൊട്ടാരക്കരയ്ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. നേരത്തെ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേതുടർന്ന് തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി അന്ത്യശാസനം നൽകി. ഇത് അവസാന അവസരമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എറണാകുളം: 2021 ൽ ഇന്ത്യയിൽ കൊവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് എറണാകുളം ജില്ലയിലെ കൊവിഡ് -19 സർവൈലൻസ് യൂണിറ്റിന്‍റെ ഭാഗമായ ഡോക്ടർമാരുടെ സംഘം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയപ്പോഴും എറണാകുളം ജില്ലയിൽ വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലയിലെ പകർച്ചവ്യാധി സാഹചര്യം വിശകലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രബന്ധത്തിൽ പറയുന്നു. 2021 ജനുവരിയിലും 2021 മെയ് മാസത്തിലും എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് 30% മുതൽ 35% വരെ കൊവിഡ് കേസുകളും 50% കൊവിഡ് മരണങ്ങളും സംഭാവന ചെയ്യുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. എന്നാൽ, പ്രബന്ധമനുസരിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതാണ് ഇതിന് പ്രധാന കാരണം (ദേശീയ ശരാശരിയുടെ അഞ്ച്…
ടെഹ്റാന്‍: ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു. മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 185 ആയി. ഇതിൽ 19 കുട്ടികളും ഉൾപ്പെടുന്നു. സഹോദരനോടൊപ്പം ടെഹ്റാനിൽ എത്തിയ മഹ്സ അമിനി എന്ന കുർദ് വനിതയെയാണ് ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാൻ മത പോലീസ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് മഹ്സ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ഇറാനിൽ പ്രതിഷേധം അരങ്ങേറിയത്. രാജ്യത്തെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സ്ത്രീകളും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും തുടർന്ന് ഇതിനെ അടിച്ചമർത്താൻ ഇറാനിയൻ പോലീസിനെ രംഗത്തെത്തുകയുമായിരുന്നു. കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സാനന്ദാജിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) അംഗവും ബാസിജ് അർദ്ധസൈനിക വിഭാഗത്തിലെ അംഗവും കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐആർജിസി, ബാസിജ് തുടങ്ങിയ സുരക്ഷാ സേനയിലെ 20 അംഗങ്ങൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടതായി…
കോഴിക്കോട്: കുന്നമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുമായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കൂട്ടിയിടിയിൽ ബസിന്‍റെ മുൻഭാഗം തകർന്നു.
അറുപത്തിയേഴാമത് ഫിലിംഫെയർ സൗത്ത് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അയ്യപ്പനും കോശിയും മലയാളത്തിൽ നിന്ന് ഒന്നിലധികം അവാർഡുകൾ നേടി. മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിൽ ഈ ചിത്രം അവാർഡുകൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അന്തരിച്ച സംവിധായകൻ സച്ചിക്ക് പുരസ്കാരം സമർപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി ഗൗരി നന്ദ. സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരമാണ്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ മുഴുവൻ ടീമിനും നന്ദി, ഗൗരി കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ വളരെ ബോൾഡായ ഒരു സ്ത്രീ കഥാപാത്രമായിരുന്നു കണ്ണമ്മ. അയ്യപ്പനും കോശിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന കണ്ണമ്മ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.
