- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് താക്കറെ കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയെയാണ് കമ്മീഷൻ ഉത്തരവിനെതിരെ താക്കറെ സമീപിച്ചത്. താക്കറെ വിഭാഗം സമർപ്പിച്ച ചിഹ്നങ്ങളിൽ നിന്ന് ചിഹ്നം തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഉദ്ദവ് താക്കറെ-ഏക്നാഥ് ഷിന്‍ഡെ തർക്കത്തിന് പിന്നാലെയാണ് ശിവസേനയെന്ന പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്. കമ്മീഷന്‍റെ നടപടിയെ തുടർന്ന് ഇരുവിഭാഗങ്ങളും ഇന്ന് പുതിയ ചിഹ്നങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ശിവസേനയുടെ പേരും അമ്പും വില്ലും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇരു വിഭാഗവും സ്വതന്ത്രർക്ക് അനുവദിക്കപ്പെട്ടിരിക്കുന്നവയില്‍ നിന്നാണ് ചിഹ്നം തെരഞ്ഞെടുക്കുക. അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും ഉപയോഗിക്കാനാകും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യസർക്കാർ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ശിവസേന എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയിരുന്നു. ഈ അട്ടിമറി നടന്ന്…
കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി ലക്ഷങ്ങൾ പിരിച്ചെടുത്തതായി കാണിച്ച് നാല് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദീപ് വാര്യർക്കെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാതെയാണ് സന്ദീപ് വാര്യർ മടങ്ങിയത്. അനധികൃതമായി പണം പിരിച്ചെന്ന പരാതിയെ തുടർന്ന് പരാതിക്കാരെയും പ്രതികളെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ള സമിതി വിശദീകരണം തേടിയിരുന്നു.
വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര–വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞു പിറന്നതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. രാജ്യത്തു നിലവിലുള്ള ഇത്തരം ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ചെന്നൈയിൽ പറഞ്ഞു. ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതായി ഇന്നലെയാണ്…
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്ട്രേലിയയെ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്‌റ്റേണ്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. കെഎൽ രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഓപ്പണറായി. രോഹിത് ശർമ്മയായിരുന്നു സഹ ഓപ്പണർ. പക്ഷേ, ഇരുവരും നിരാശപ്പെടുത്തി. വെറും മൂന്ന് റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. 16 പന്തിൽ 9 റൺസ് മാത്രമാണ് പന്ത് നേടിയത്.
ഭുവനേശ്വര്‍: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുകയാണ്. അണ്ടര്‍-17 വനിതാ ലോകകപ്പ് ആവേശത്തിന് ഒക്ടോബര്‍ 11ന് കിക്കോഫാകും. മൂന്നുവേദികളിലായി 16 ടീമുകള്‍ കിരീടത്തിനായി മത്സരിക്കും. ഒക്ടോബര്‍ 30-നാണ് ഫൈനല്‍ നടക്കുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്കും കളിക്കാന്‍ അവസരമുണ്ട്. ചൊവ്വാഴ്ച 4.30ന് ഉദ്ഘാടനമത്സരത്തില്‍ ബ്രസീലും മൊറോക്കോയും കളിക്കും. രാത്രി എട്ടിന് ഇന്ത്യ യു.എസിനെ നേരിടും. 2017ല്‍ അണ്ടര്‍-17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചിരുന്നു. 4 ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. പോയിന്‍റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യ കളിക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ബി, ഡി മത്സരങ്ങൾ മഡ്ഗാവിലെ ഫറ്റോർഡ സ്റ്റേഡിയത്തിലും ഗ്രൂപ്പ് സി മത്സരങ്ങൾ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ്. രണ്ട് സെമിഫൈനല്‍ മത്സരങ്ങളും മഡ്ഗാവിലാണ്. ഫൈനല്‍ മുംബൈയിലാണ് നടക്കുക.
മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി പുതുക്കൽ ആവശ്യമായതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് വില ഉയരുക. യൂറോ 6ന് തുല്യമായ ബിഎസ്-6 ന്‍റെ രണ്ടാം ഘട്ടം കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിനായി, വാഹനങ്ങളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതിനാൽ അധിക ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തേണ്ടത്. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുക.
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിലേക്ക് ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ നൽകിയ വകയിലുള്ള കുടിശിക 2 കോടി. ഇതോടെ സാധനങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തിയതിനാൽ കാത്ത് ലാബ് അടച്ചുപൂട്ടി. കഴിഞ്ഞ ഏപ്രിൽ മുതലുള്ള തുക കുടിശികയായെന്നു വ്യാപാരികൾ പറഞ്ഞു. ചിലർക്കു മാത്രം ഏപ്രിലിലെ പണം നൽകിയിട്ടുണ്ട്. കുടിശിക തുക ലഭിച്ചില്ലെങ്കിൽ സാധനങ്ങളുടെ വിതരണം നിർത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവരെയെല്ലാം മുൻപേ തന്നെ അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തതാണെന്നു വിതരണക്കാർ പറഞ്ഞു. കുടിശിക കിട്ടാതെ ഇനിയും മുന്നോട്ടു പോകാൻ പറ്റാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയതെന്നു ഇവർ അറിയിച്ചു. പ്രതിമാസം ശരാശി 40 ആൻജിയോഗ്രാമും അനുബന്ധമായി ആൻജിയോ പ്ലാസ്റ്റിയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചെയ്യുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനാൽ പാവപ്പെട്ട രോഗികൾക്ക് അതു ഏറെ ആശ്വാസമാണ്. തീരദേശ മേഖലയിലെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ബീച്ച് ആശുപത്രി.
1880ല്‍ കണ്ടെത്തി നാമകരണം ചെയ്ത ‘സ്വര്‍ണ കവചവാലന്‍’ പാമ്പിനെ 142 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തി. വയനാട് ചെമ്പ്രമലയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലുള്ള ഇടതൂര്‍ന്ന നിത്യഹരിത വനത്തില്‍ തടികള്‍ക്കടിയില്‍ മണ്ണ് കുഴിക്കുന്നതിനിടെയാണ് ‘ഗോള്‍ഡന്‍ ഷീല്‍ഡ് ടെയ്ല്‍’ ഇനത്തിലുള്ള 2 പാമ്പുകളെ ഗവേഷകര്‍ കണ്ടത്തിയത്. തിളങ്ങുന്ന സ്വര്‍ണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണില്‍ ദ്വാരമുണ്ടാക്കി അതില്‍ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ ‘യൂറോപെല്‍റ്റിഡേ’യില്‍ പെട്ടവയാണ് ഇവ. പ്രകൃതി സ്‌നേഹിയായിരുന്ന കേണല്‍ റിച്ചഡ് ഹെന്റി ബെഡ്ഡോം ആണ് 1880ല്‍ ഈ ഇനം പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആര്‍ദ്ര വനങ്ങളില്‍ മാത്രം കണ്ടു വരുന്നവയാണ് ഇവ. വളരെക്കുറച്ചു കാര്യങ്ങളേ ഇവയെക്കുറിച്ചു ശാസ്ത്രലോകത്തിന് അറിവുള്ളൂ. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ കവചവാലന്‍ പാമ്പിനെ കണ്ടെത്തിയത്.
കൊച്ചി: നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യമായി പെരുമാറേണ്ട ആവശ്യമില്ല. ചട്ടങ്ങൾ ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഡ്രൈവിംഗ് ലൈസൻസും ഉടൻ സസ്പെൻഡ് ചെയ്യണം. അനധികൃത ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ സ്കൂളിലോ കാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനമുള്ള വാഹനങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് ആവശ്യപ്പെടുന്നത് എന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും എങ്ങനെ അനുവദിക്കുമെന്ന് കോടതി ചോദിച്ചു. ഇത്തരം ബസുകളിൽ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ കരച്ചിൽ ആരു കേൾക്കുമെന്നും ചോദിച്ചു. വടക്കാഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ടൂറിസ്റ്റ് ബസുകൾക്ക് പൂട്ടിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. വടക്കാഞ്ചേരി അപകടത്തിന്‍റെ ദൃശ്യങ്ങൾ ഡിവിഷൻ ബെഞ്ച് തുറന്ന കോടതിയിൽ പരിശോധിച്ചു. അപകടവുമായി…
ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ബെൻ എസ്. ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്കാരം. ബാങ്കുകളെ കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും ഗവേഷണം നടത്തിയതിനാണ് പുരസ്കാരം.
