Author: News Desk

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. നിലവിൽ സർക്കാർ അനുവദിക്കുന്ന തരത്തിലുള്ള എല്ലാ യാത്രാ സൗജന്യങ്ങളും അതേപടി തുടരും. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്ന അഞ്ചൽ-കൊട്ടിയം റൂട്ടിൽ വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും 1994 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഈ റൂട്ടിൽ പുതിയതായി കൺസഷൻ അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഇത് തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്ത പ്രചരിപ്പിക്കുന്നതെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ ഐ.എ.എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. 40 മുതൽ 48 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസുകളിൽ വിദ്യാർത്ഥികൾക്ക് 25 സീറ്റുകൾ കാലാകാലങ്ങളായി അനുവദിച്ചിട്ടുണ്ട്. ഇളവ് അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിലും വിദ്യാർത്ഥികൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും നേരിടാതിരിക്കാൻ കുറഞ്ഞത് ഒരു ബസെങ്കിലും ഇതിനായി സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇളവ് അനിയന്ത്രിതമായി നൽകാൻ കഴിയില്ല. 48 സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസിൽ ഇപ്പോൾ 25 സീറ്റുകൾ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.…

Read More

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ (41) അന്തരിച്ചു.  ഇരിങ്ങാലക്കുട കൂടൽ മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ദീപു വീട്ടിൽ നിന്നിറങ്ങിയത്.  തിരികെ വരാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ തെക്കൻ കുളത്തിന്‍റെ പരിസരത്ത് ചെരിപ്പുകളും വസ്ത്രങ്ങളും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം മുങ്ങിയെടുത്തത്.  ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.  മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും സഹ സംവിധായകനായും ദീപു ബാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. ‘വൺസ് ഇൻ മൈൻഡ്’, ‘പ്രേമസൂത്രം’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപു. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.

Read More

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച് മത്സരങ്ങൾ കാണാനും സമീപ രാജ്യങ്ങളിലേക്ക് പോകുന്നതിനും 1,308 പേർക്ക് വിലക്കേർപ്പെടുത്തും. ഇത്തരക്കാർ പാസ്പോർട്ട് കൈമാറാതിരിക്കുകയും ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്‌താൽ ആറ് മാസം വരെ തടവും പരിധിയില്ലാത്ത പിഴയും അനുഭവിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നവംബർ 10 മുതൽ ഖത്തർ ലോകകപ്പ് അവസാനിക്കുന്നതുവരെ ഖത്തർ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ 1308 പേർക്ക് പാസ്പോർട്ട് അനുവദിക്കാൻ പ്രത്യേകം അപേക്ഷിക്കണം.

Read More

ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവെച്ചു. മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും. യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നടപടികൾ പൂർത്തിയായി. ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലറും സാമൂഹിക പ്രവർത്തകയുമായ രൂപ രേഖ വർമ, ലഖ്നൗ സ്വദേശി റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഒരു ലക്ഷം രൂപ വീതവും രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. രൂപാ വർമ്മ സ്വന്തം കാർ ജാമ്യമായി നൽകിയിരുന്നു. യു.പിയിൽ നിന്നുള്ള ജാമ്യക്കാരെ ലഭിക്കാത്തതിനാൽ നടപടികൾ വൈകുന്നുവെന്ന് മനസ്സിലാക്കിയാണ് രൂപരേഖ വർമ്മ ജാമ്യം നിൽക്കാൻ സമ്മതിച്ചത്. എന്നാൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ച ശേഷമേ കാപ്പനെ വിട്ടയക്കാനാകൂ.

Read More

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും അതീതമായി കാര്യങ്ങൾ നിയന്ത്രിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു. അതേസമയം പിസിസികൾക്കെതിരായ തരൂരിന്റെ പരാതി തിരഞ്ഞെടുപ്പ് സമിതി ഉടൻ പരിഗണിക്കില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്. പ്രമുഖ നേതാക്കളെല്ലാം ഖാർഗെയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. മറുവശത്ത് ആള്‍ബലമില്ലാതെ ശശി തരൂർ ഉണ്ട്. പിന്തുണച്ചവർ പോലും പേടിച്ചിട്ടെന്നോണം മാറി നിൽക്കുകയാണ്. കൂടാതെ, അപൂർണ്ണമായ ഒരു വോട്ടർ പട്ടികയും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ എഐസിസി തലപ്പത്ത് നിന്ന് ഉന്നതതല ഇടപെടൽ ഉണ്ടായെന്നാണ് തരൂരിന്റെ വിലയിരുത്തൽ. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ആവർത്തിച്ച് പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് മുഴുവൻ സംവിധാനവും ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നതെന്നും തരൂർ ചോദിച്ചു.  ഉന്നതരിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് വോട്ടർമാർ തന്നോട് പറഞ്ഞതായി തരൂർ ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത്…

Read More

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കും. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കപ്പെടും. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം-3) എന്ന് പേര് മാറ്റിയ ജിഎസ്എൽവി ഉപയോഗിച്ചുള്ള ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ വിക്ഷേപണമാണ് അടുത്ത ആഴ്ച നടക്കുക. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ ഉപഗ്രഹം ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്നത്. 10 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശേഷി എൽവിഎം-3 റോക്കറ്റിനുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഇതുവരെ ഉപയോഗിച്ചിരുന്നത് പിഎസ്എൽവി റോക്കറ്റുകളാണ്. ഇതിന് മുൻപ് ജിഎസ്എൽവി മാർക്ക്-3 നടത്തിയ നാല് വിക്ഷേപണങ്ങളും ഇന്ത്യയുടെ ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായിരുന്നു.

Read More

ചെന്നൈ: പറയാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ബിജെപി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങൾ ജാതിയും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തെ ബിജെപി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച നടന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ജനറൽ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024 ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രവർത്തകർ കാര്യക്ഷമമായി പ്രവർത്തിച്ച് വിജയം നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 12 പേരാണ് മഴക്കെടുതിയിൽ മരണമടഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. മഴവെള്ളം നിറഞ്ഞ തടാകത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എട്ട് വയസിനും 13 നും ഇടയിൽ പ്രായമുള്ളവരായിരുന്നു കുട്ടികൾ. ഡൽഹിയിലെ ലാഹോറിഗേറ്റില്‍ വീട് തകർന്ന് വീണ് നാല് വയസുകാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ സുന്ദർഗഡിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശിലും ഇടിമിന്നലേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്തു.

Read More

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു. കാണികളുടെ ആവേശം കെടുത്താതെ എം.എൽ.എ അതുമായി നേരെ ശാന്തിഗിരി ആശ്രമത്തിലേക്ക് നടന്നു. ആശ്രമത്തിന് മുന്നിലെ 17 ഏക്കറിൽ 26 വർഷമായി നിർത്താതെ നടക്കുന്ന പൊക്കാളി കൃഷിയുടെ വിളവെടുപ്പിൽ ജനപ്രതിനിധികൾ താരങ്ങളായി. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് കൃഷിയെന്നും മറ്റെല്ലാ കണ്ടുപിടുത്തങ്ങളും ഭക്ഷണത്തിന്‍റെ ബലത്തിലാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ദെലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.രാഖി ആന്‍റണി, വൈസ് പ്രസിഡന്‍റ് എം.പി.ബിജു, ആശ്രമത്തിന്‍റെ ചുമതലയുള്ള ഭക്തദത്തൻ ജ്ഞാനതപസ്വി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സീനത്ത്, ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ഇ.ഇ ഇർഷാദ്, സി.പി.എം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നേതാക്കളായ സി.പി.പ്രകാശൻ, ചന്ദ്രിക സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം.അജിത് കുമാർ, കൃഷി അസിസ്റ്റന്‍റ് എ.വി.ചിത്ര, അജിത് കുമാർ ആലപ്പുഴ, മുതിർന്ന കർഷകൻ അബ്ദുൾ ഖാദർ,…

Read More

ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി മുൻഗണനേതര വിഭാഗത്തിലെ ചെലവ് സർക്കാർ നിയന്ത്രിക്കും. ബജറ്റ് കമ്മി ജിഡിപിയുടെ 6.4 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിന് മുന്നോടിയായി വിവിധ വകുപ്പുകളുമായും ധനമന്ത്രാലയവുമായുള്ള യോഗങ്ങൾ ഇന്ന് ആരംഭിക്കും. നവംബർ 10 വരെയാണ് ചർച്ചകൾ. അതിനുശേഷം ബജറ്റ് ചെലവ് പുതുക്കി നിശ്ചയിക്കും. പ്രത്യക്ഷവും പരോക്ഷവുമായ നികുതികളിൽ നിന്ന് വരുമാനമുണ്ടെങ്കിലും ഭക്ഷ്യ, വളം സബ്സിഡികൾ നൽകാൻ അവ പര്യാപ്തമല്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കേന്ദ്രത്തിന്‍റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) നീട്ടുന്നതിനെ ധനമന്ത്രാലയം എതിർത്തിരുന്നു. പദ്ധതി 2022 ഡിസംബർ വരെ നീട്ടുന്നതോടെ കേന്ദ്രത്തിന് 44,762 കോടി രൂപയുടെ അധിക ചെലവ് വരും. ബജറ്റിൽ കണക്കാക്കിയ 2.07 ട്രില്യൺ രൂപയുടെ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം ഭക്ഷ്യ സബ്സിഡിക്ക് 3.32 ട്രില്യൺ രൂപ…

Read More