- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ചെന്നൈ: മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ 400 കോടി ക്ലബിലേക്ക്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് 400 കോടി ക്ലബിൽ ഇടം നേടാൻ 21 കോടി രൂപ മാത്രമേ ആവശ്യമുള്ളൂ. ലോകമെമ്പാടുമായി 379.13 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ ഇതുവരെ നേടിയതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. ആദ്യ ആഴ്ചയിൽ 308.59 കോടി രൂപ നേടിയ ചിത്രം രണ്ടാമത്തെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായി ചിത്രം യഥാക്രമം 15.47 കോടി, 26.72 കോടി, 28.5 കോടി ഉള്‍പ്പടെ ആകെ 379.13 കോടി നേടി. സെപ്റ്റംബർ 30ന് പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ ഐ-മാക്സ് ഫോർമാറ്റിലാണ് റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ കൽക്കിയുടെ പൊന്നിയിൻ സെൽവനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. കഥാപാത്രങ്ങളുടെ ആധിക്യവും കഥയുടെ സങ്കീർണ്ണതയും കാരണം പലരും ഈ ചിത്രത്തെ ലോകപ്രശസ്ത പരമ്പരയായ ഗെയിം ഓഫ് ത്രോൺസുമായി…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിദേശയാത്രയുടെ പുരോഗതി റിപ്പോർട്ട് പങ്കുവെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പത്തു ദിവസത്തെ ഒമാന്‍-യു.എസ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് വി.മുരളീധരന്‍ മടങ്ങിയത്. നിറവേറ്റിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോർട്ട് അദ്ദേഹം പങ്കുവച്ചു.
ഇന്ത്യൻ വംശജരെ ജോലിക്കെടുക്കുന്നതിൽ വിവേചനം; ഇൻഫോസിസ് നയം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി കോടതിയിൽ
ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിക്കുന്നു എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇൻഫോസിസിന് എതിരെ യുഎസ് കോടതിയിൽ കേസ്. കഴിഞ്ഞ വർഷം ഇൻഫോസിസിലെ ടാലന്‍റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്‍റ് ജിൽ പ്രിജീൻ, ഇന്ത്യൻ വംശജരായ സ്ത്രീകൾ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതിയിലാണ് ജിൽ പ്രിജീൻ കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്‍ഫോസിസിനും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പാര്‍ട്ണര്‍മാര്‍ക്കെതിരെയും പ്രജീൻ കേസ് ഫയൽ ചെയ്തത്.
ഡൽഹി: ജയിൽ മാറ്റത്തിനുള്ള അപേക്ഷയുമായി പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവർ കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിക്കുന്നു. അമീറുൾ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിൽ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് വഴങ്ങാത്തതിലുളള വൈരാഗ്യം മൂലം പ്രതി ജിഷയെ കൊലപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. ലൈംഗികാസക്തിയോടെ ജിഷയെ കടന്നു പിടിച്ച പ്രതി, എതിര്‍ത്തപ്പോള്‍…
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സെപ്റ്റംബർ മാസത്തെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ മികച്ച പുരുഷ താരമായും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ഹർമൻപ്രീതിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെയും ബംഗ്ലാദേശിന്‍റെ നൈഗര്‍ സുൽത്താനയെയും തോൽപ്പിച്ചാണ് ഹർമൻപ്രീത് പുരസ്കാരം നേടിയത്. ഹർമൻപ്രീതിന്‍റെ മികവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. 1999ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിൽ പരമ്പര നേടുന്നത്. ടൂർണമെന്‍റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 221 റൺസാണ് ഹർമൻപ്രീത് നേടിയത്. ആദ്യ ഏകദിനത്തിൽ 74 റൺസും രണ്ടാം ഏകദിനത്തിൽ 111 പന്തിൽ 143 റൺസും നേടി.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പരസ്യമായി പറഞ്ഞത്. അഫ്ഗാനിസ്ഥാന് വേണ്ടി ആഗോള വേദികളില്‍ ഇസ്ലാമാബാദ് പലപ്പോഴും സംസാരിക്കാറുണ്ടെന്നും അവര്‍ സമ്മതിച്ചു. ദാരിദ്ര്യം, പട്ടിണി, ഭീകരത എന്നിവയുടെ അനന്തരഫലങ്ങൾ അഫ്ഗാനിസ്ഥാന്‍ അഭിമുഖീകരിക്കുമ്പോള്‍, പാകിസ്ഥാന് നോക്കിയിരിക്കാനാകില്ല. അതിനാല്‍ ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം താലിബാൻ ഭരണകൂടവുമായി സംഭാഷണത്തിന് മുൻഗണന നൽകിയെന്നും ഖാർ കൂട്ടിച്ചേർത്തു. പാക് അതിർത്തിയിൽ അക്രമങ്ങളില്‍ പെട്ട് കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചാൽ രാജ്യത്ത് തനിക്ക് പോലും ഒരു മുറി അവശേഷിക്കില്ലെന്ന് ഖാർ പറഞ്ഞു. “എന്ത് ചെയ്യണമെന്ന് മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് ഞങ്ങൾ നയതന്ത്രം പിന്തുടരുന്നില്ല. ഞങ്ങൾ, സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നു. അത് പാശ്ചാത്യ വീക്ഷണമല്ല. അഫ്ഗാനിസ്ഥാനിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു വിധത്തിൽ, ഞങ്ങൾ താലിബാൻ വക്താക്കളായി മാറുന്നു. താലിബാൻ ഗവൺമെന്‍റിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി…
‘അർബൻ നക്‌സലുകൾ’ പുതിയ രൂപത്തില്‍ ഗുജറാത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നു: നരേന്ദ്ര മോദി
ബറൂച്ച്: ‘അർബൻ നക്സലുകൾ’ ഗുജറാത്തിലേക്ക് പുതിയ രൂപത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “അർബൻ നക്‌സലുകൾ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നിരപരാധികളും ഊർജ്ജസ്വലരുമായ നമ്മുടെ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു” അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെയാണ് പ്രധാനമന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ‘അർബൻ നക്‌സല്‍’ പരാമര്‍ശം.
ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധം കൂടെ ആരംഭിക്കരുതെന്ന് എം.കെ.സ്റ്റാലിന്‍
ചെന്നൈ: ജനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷായുദ്ധം ആരംഭിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലുള്ള 22 ഔദ്യോഗിക ഭാഷകൾക്ക് പുറമേ കൂടുതൽ പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ അത്തരമൊരു നീക്കത്തിന്‍റെ പ്രസക്തി എന്താണ് എന്ന് സ്റ്റാലിൻ ചോദിച്ചു. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആഘോഷ വേളയിൽ ഹിന്ദിയെ ഭരണഭാഷയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള നടപടികള്‍ ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
ഡൽഹി : പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ കടമയാണോയെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പശു സംരക്ഷിക്കപ്പെടേണ്ട മൃഗമാണെന്നും കേന്ദ്രസർക്കാർ പശുവിന് പ്രാധാന്യം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ഇത്തരം ഹർജികൾക്കെതിരെ പിഴ ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവനഷ് സേവ സദൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബീജിംഗ്: അടുത്തയാഴ്ച നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിന് മുന്നോടിയായി ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടർന്നാണ് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഷാങ്‌സി പ്രവിശ്യയിൽ നടത്തിയ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഇന്നർ മംഗോളിയൻ തലസ്ഥാനമായ ഹോഹോട്ടിലേക്കുള്ള പ്രവേശനം നാളെ മുതൽ നിരോധിച്ചു. ഏകദേശം 12 ദിവസത്തിനുള്ളിൽ 2000 ലധികം കോവിഡ് കേസുകൾ നഗരത്തിൽ രേഖപ്പെടുത്തി. കൊവിഡ് രോഗവ്യാപനം തടയാൻ ഇപ്പോഴും കടുത്ത നടപടികൾ സ്വീകരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഞായറാഴ്ച ആരംഭിക്കും. ഈ ഘട്ടത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 1ന് ആരംഭിച്ച വാർഷിക ദേശീയ ദിന അവധിയിൽ, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകൾ യാത്ര ചെയ്യുന്നതിൽ നിന്ന് സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു.…
