Author: News Desk

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കുന്ന വിവാദ ശുപാർശയ്ക്കെതിരെ സിപിഐ(എം) രംഗത്തെത്തി. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആശയം ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസിന്‍റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഇന്ത്യ വൈവിധ്യങ്ങളുടെ ആഘോഷമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കാനുള്ള വിവേചനപരമായ നീക്കവുമായാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ഹിന്ദി നിർബന്ധമാക്കാനുള്ള അജണ്ട മുൻനിർത്തി 112 ശുപാർശകളോട് കൂടിയ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ സി.ബി.എസ്.ഇ തയ്യാറെടുക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്’ (എച്ച്പിസി) പദ്ധതി ആരംഭിക്കും. ഓഗസ്റ്റിൽ നടന്ന സി.ബി.എസ്.ഇ ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിദ്യാർത്ഥികളുടെ അക്കാദമിക് വിവരങ്ങൾ സംഭരിക്കുന്ന ഡിജിലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്ന വെർച്വൽ കാർഡാണ് എച്ച്പിസി. വീടും സ്കൂളും തമ്മിൽ സുതാര്യമായ ബന്ധം നിലനിർത്താനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സമഗ്രവികസനത്തിലും മാതാപിതാക്കളെ പങ്കാളികളാക്കാനും എച്ച്പിസി ലക്ഷ്യമിടുന്നു. അധ്യാപകർക്കും മാതാപിതാക്കൾക്കും പഠനത്തിലും മറ്റ് വ്യക്തിത്വ വികാസത്തിലും കുട്ടിയെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പ്രോഗ്രസ് കാർഡിൽ വിഭാവനം ചെയ്യും. വിദ്യാർത്ഥികളുടെ പുരോഗതി സമഗ്രമായി വിലയിരുത്താൻ അധ്യാപകർക്ക് പരിശീലനം നൽകും.

Read More

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. ഇയാൾ അച്ഛനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദ്ദനനെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഗേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കുടുംബപ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Read More

ബാര്‍ബഡോസ്: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഫൈനലിൽ നേർക്കുനേർ വരുമെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു. ആന്ദ്രെ റസ്സൽ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ അഭാവം വിൻഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളിയെയും തോൽപ്പിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും ഗെയ്ൽ പറഞ്ഞു. “വിന്‍ഡീസ് ടീമിലുള്ള കളിക്കാരെല്ലാം പ്രതിഭാധനരാണ്. എതിരാളികളെ വിറപ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഗെയ്ൽ പറഞ്ഞു. എന്നാൽ ഗെയ്ലിന്‍റെ പ്രവചനത്തെ സാധൂകരിക്കുന്ന പ്രകടനമല്ല വെസ്റ്റ് ഇൻഡീസ് ടീമിന്റേത് എന്നതാണ് വസ്തുത. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

Read More

തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇത് മതഭീകരവാദികൾക്ക് സുരക്ഷയാണ്. ലഹരി ഉപയോഗത്തിനെതിരായ സർക്കാരിന്റെ പ്രചാരണം തൊലിപ്പുറത്തെ ചികിത്സയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ ജാതിമത ഭേദമന്യേ ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ സിപിഐഎമ്മും മുസ്ലിം ലീഗും അതിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ സ്വിസ് ബാങ്ക് രാജ്യത്തിന് കൈമാറി. അക്കൗണ്ട് വിശദാംശങ്ങളുടെ നാലാമത്തെ പട്ടികയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. വാർഷിക വിവര കൈമാറ്റത്തിന്‍റെ ഭാഗമായാണ് നാലാമത്തെ പട്ടിക ഇന്ത്യയ്ക്ക് കൈമാറിയത്. 101 രാജ്യങ്ങൾക്കായി 34 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പങ്കുവെച്ചത്. 2019 സെപ്റ്റംബറിലാണ് സ്വിറ്റ്സർലൻഡ് ആദ്യമായി വിവരങ്ങൾ നൽകിയത്. ഇന്ത്യക്ക് കൈമാറിയ വിവരങ്ങൾ അനുസരിച്ച്, ഒരേ വ്യക്തികൾക്കും സംഘടനകൾക്കും ട്രസ്റ്റുകൾക്കും ഒന്നിലധികം അക്കൗണ്ടുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. നികുതി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ മുതലായവ പരിശോധിക്കാൻ വിവരങ്ങൾ ഉപയോഗിക്കാം. കണക്കിൽപ്പെടാത്ത പണം സമ്പാദിച്ചവർക്കെതിരെ നടപടി ശക്തമാക്കാനും ഈ ഡാറ്റ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. വ്യക്തിഗത വിശദാംശങ്ങൾ നൽകില്ലെന്ന നിബന്ധനയുണ്ടെങ്കിലും ഭൂരിഭാഗം അക്കൗണ്ടുകളും വ്യാപാരികളുടെയും പ്രവാസികളുടെയും ആണെന്ന് അധികൃതർ പറഞ്ഞു.

Read More

മോസ്‌കോ: റഷ്യയ്ക്കെതിരായ ആക്രമണം ആവർത്തിച്ചാൽ യുക്രൈന്‍ കടുത്ത നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. വീഡിയോ സന്ദേശത്തിലൂടെയാണ് റഷ്യൻ പ്രസിഡന്റ് പ്രതികരിച്ചത്. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രൈൻ തകർത്തത് ഭീകരപ്രവർത്തനമാണെന്ന് പുടിൻ ആരോപിച്ചിരുന്നു. ഉക്രൈനിലെ പ്രത്യേക സേനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് പുടിൻ പറഞ്ഞു. പാലത്തിലെ സ്ഫോടനത്തിന് സമാനമായ ഭീകരാക്രമണങ്ങൾ രാജ്യത്തെ വൈദ്യുതി നിലയങ്ങളെയും ഗ്യാസ് വിതരണ ശൃംഖലകളെയും ലക്ഷ്യമിട്ട് നടന്നിരുന്നു. ടര്‍ക്കിഷ് പൈപ്പ് ലൈൻ തകർക്കാനും ശ്രമം നടന്നു. “ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ, യുക്രൈന് കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കാതെ ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നും പുടിൻ പറഞ്ഞു. തെക്കൻ യുക്രൈനിലെ യുദ്ധഭൂമിയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയായ പാലം തകർന്നതിന് മറുപടിയായിട്ടാണ് തിങ്കളാഴ്ച രാവിലെ കീവിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 24ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി കീവിന്റെ മേയർ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിൽ കാറുകൾക്ക്…

Read More

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാല് മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. നേരത്തെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.അരുൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഓഗസ്റ്റ് 31നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഗാർഡുമാരായ ദിനേശന്‍, കെ.എ. ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണാൻ ശ്രമിച്ച ദമ്പതികളെ അകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്നായിരുന്നു സംഭവം.

Read More

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ് ഉടമകളുടെ സംഘടന രംഗത്തെത്തി. ബസ് ഉടമകളെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്നത് തുടർന്നാൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കാരണം ബസ് ഉടമകൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. അതേസമയം പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി വൻ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു. സർക്കാർ പറയുന്ന കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഘടിപ്പിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിറ്റ് കോടികൾ തട്ടിയ കമ്പനികൾ അറ്റകുറ്റപ്പണി നടത്താൻ സർവീസ് സെന്‍റർ പോലും അവശേഷിപ്പിക്കാതെ കടകൾ അടച്ചുപൂട്ടി. ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗ വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ്…

Read More

തിരുവനന്തപുരം: ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് വേഗനിയന്ത്രണ ഉപകരണം നീക്കം ചെയ്തതായി കണ്ടെത്തി. അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തുമെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ബസ് കരിമ്പട്ടികയിലുള്ളതാണ്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ യാത്ര തടയാൻ കഴിയുമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെ പരിധിക്കുള്ളിൽ ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും.കേരളത്തിൽ ഇനി വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയുണ്ടാകും.

Read More