- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഷാർജ: കുട്ടികൾക്കും യുവജനതയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഒമ്പതാം പതിപ്പിന് ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ തുടക്കമായി. ആറ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ യുഎഇ ഉൾപ്പെടെ 43 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. 89 രാജ്യങ്ങളിൽ നിന്നായി 1717 സിനിമകളാണ് ലഭിച്ചത്. ഫ്രാൻസ്, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ സിനിമകൾ പ്രദർശനത്തിന് എത്തിച്ചത്. 100 സിനിമകളുടെ ഔദ്യോഗിക സെലക്ഷൻ പട്ടികയിൽ യു.കെയും സൗദി അറേബ്യയും ഒന്നാമതെത്തി. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചലച്ചിത്രോത്സവം ഏഴ് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സിനിമയുടെ വൈവിധ്യം ആഘോഷിക്കും.
കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ നാല് പ്രതികളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറി ഷിഹാസ്, സി.ടി സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ഈ മാസം 15 വരെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സംഘം കോടതിയെ സമീപിച്ചത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇവരെയെല്ലാം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള രേഖകളിൽ വിശദമായ പരിശോധന നടത്തി. ഈ അന്വേഷണത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും…
കോഴിക്കോട്: യുവതിയുടെ ശരീരത്തിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചതില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി? എന്താണ് സംഭവിച്ചത്? ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 28ന് കോഴിക്കോട് ചേരുന്ന യോഗത്തിൽ കേസ് പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. പന്തീരാങ്കാവ് മലയിൽകുളങ്ങരയിൽ അഷ്റഫിന്‍റെ ഭാര്യ ഹർഷിനയെ 2017 നവംബർ 30നാണ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് ക്ഷീണവും വേദനയും അനുഭവപ്പെട്ടു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാനിംഗിൽ കത്രിക കണ്ടെത്തിയത്. സെപ്റ്റംബർ 14ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. കത്രിക 17ന് പുറത്തെടുത്തു. 12 സെന്‍റീമീറ്റർ നീളവും 6 സെന്‍റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ…
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശിനിയായ അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടം നടന്ന അതേ ദിവസം തന്നെ അലംകൃതയുടെ പിതാവ് ഷിബു മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ 6.30ന് വെഞ്ഞാറമൂട് പള്ളിക്ക് സമീപമായിരുന്നു അപകടം. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. രാവിലെ കുഞ്ഞിന്‍റെ രക്തം പരിശോധിക്കുന്നതിനായി ലാബ് തുറക്കുന്നത് കാത്ത് ഷിബുവും മകൾ അലംകൃതയും ബൈക്കിൽ ഇരിക്കുകയായിരുന്നു. അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്ന മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശി അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കീവിലെ ഇന്ത്യൻ എംബസി. യുക്രൈനിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണം. യുക്രൈനിലെ ഇന്ത്യക്കാർ മുഴുവൻ വിവരങ്ങളും എംബസിക്ക് നൽകണം. യുക്രൈൻ സർക്കാരും പ്രാദേശിക അധികാരികളും നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദ്ദേശിച്ചു. യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ആക്രമണം വീണ്ടും രൂക്ഷമായത്. കീവിനെ കൂടാതെ മറ്റ് നഗരങ്ങളും ആക്രമിക്കപ്പെട്ടു. താപവൈദ്യുത നിലയത്തിനും ആശയവിനിമയ സംവിധാനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. തിരക്കേറിയ സമയത്തായിരുന്നു റഷ്യൻ ക്രൂയിസ് മിസൈലുകൾ നഗരങ്ങളിൽ പതിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഐഫോൺ 14 ലെ പുതിയ സവിശേഷതകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ എമർജൻസി സർവീസ് നമ്പറായ 911-ലേക്ക് അറിയിപ്പ് എത്തിക്കാനുള്ള സൗകര്യമാണിത്. എന്നാൽ ഈ സംവിധാനത്തിൽ ഒരു പ്രശ്നമുണ്ട്. അമ്യൂസ്മെന്‍റ് പാർക്കുകളിലെ റോളർ കോസ്റ്ററിൽ ഇരിക്കുന്നവരുടെ ഫോണുകളിൽ നിന്ന് 911 ലേക്ക് നിരന്തരം ഫോൺ കോളുകൾ പോകുന്നു. റോളർ കോസ്റ്റർ വാഹനം തിരിയുന്നതും മറിയുന്നതും വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണിലെ ക്രാഷ് ഡിറ്റക്ഷൻ സിസ്റ്റം എമർജൻസി സർവീസ് നമ്പർ 911 ലേക്ക് വിളിക്കുന്നത്. അപകടത്തിൽപ്പെടുമ്പോൾ ഐഫോൺ 14 കൈവശം വയ്ക്കുകയാണെങ്കിൽ, അതിൽ ഒരു അലർട്ട് ദൃശ്യമാകും, ഈ അലർട്ട് പിൻവലിച്ചില്ലെങ്കിൽ, ഫോണിൽ നിന്ന് എമർജൻസി സർവീസ് നമ്പറിലേക്ക് വിളിക്കും. ഈ കോളിൽ നിങ്ങൾ അപകടത്തിലാണെന്ന് അറിയിക്കുന്ന ഒരു ശബ്ദ സന്ദേശം ഉണ്ടായിരിക്കും. നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാകും.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്‍റെ ഒൻപതാം ദിവസം നിരവധി പേരാണ് ദയാബായിയെ പിന്തുണച്ച് രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, എം.എം.ഹസൻ തുടങ്ങിയവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. കെ.ജെ ബേബി ഏകാംഗ നാടകം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം നടൻ അലൻസിയറും സമരപന്തലിൽ എത്തിയിരുന്നു. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ദയാബായിയുടെ പോരാട്ടം. ദുരിതബാധിതർക്കായി പ്രതിദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, എയിംസ് നിർദ്ദേശത്തിൽ കാസർകോടിനെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിരാഹാര സമരം ഒൻപതാം ദിവസം പിന്നിടുമ്പോഴും ചർച്ചയ്ക്ക് വഴിയില്ല. നൂറുകണക്കിന് കോളേജ് വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തുണ്ട്.
കുവൈത്ത് സിറ്റി: പൂർണ്ണമായും കാർബൺ രഹിത നഗരം സ്ഥാപിക്കാൻ കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്സ്-സീറോ എന്ന് പേരിട്ടിരിക്കുന്ന ഹരിത നഗരത്തിൽ ഒരു ലക്ഷം പേർക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയും. നഗരം ആകാശ ദൃശ്യത്തില്‍ ഒരു പുഷ്പം പോലെ ആയിരിക്കും കാണപ്പെടുക. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികൾ, നക്ഷത്ര ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. മാലിന്യങ്ങൾ സംസ്കരിക്കാനും പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാനുമുള്ള സൗകര്യവും നഗരത്തിലുണ്ടാകും. നഗരത്തിലെ 30,000 പേർക്ക് ഹരിത ജോലി ഉറപ്പാക്കും. കൂടാതെ നഗരത്തിൽ കാറുകൾക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും.
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവർത്തിക്കാൻ കഴിയില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളുടെയും ലൈസൻസോ രജിസ്ട്രേഷനോ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 26 മുതൽ ഇതുവരെ 5764 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 406 സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾ സ്വമേധയാ അടച്ചുപൂട്ടി. 564 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ 70 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടൻ ലൈസൻസോ രജിസ്ട്രേഷനോ നേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ഡൽഹി: മഹാരാഷ്‌ട്രയിൽ ഉദ്ധവ് വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും പുതിയ പാർട്ടി പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാകും ഉദ്ധവ് പക്ഷം ഇനി അറിയപ്പെടുക. തീപ്പന്തമാണ് ഇവരുടെ പാർട്ടി ചിഹ്നം. ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ത്രിശൂലം, ഉദിച്ചുയരുന്ന സൂര്യൻ, ഗദ എന്നിവ ചിഹ്നങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും മതപരമായ കാരണങ്ങളാൽ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് മുമ്പ് പുതിയ ചിഹ്നം സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് അനുവദിച്ചത്. ചിഹ്നത്തിലും പേരിലും ഇരുപക്ഷവും അവകാശവാദമുന്നയിച്ചതിനാൽ അന്തിമ തീരുമാനത്തിലെത്തുന്നതുവരെ തൽസ്ഥിതി തുടരുമെന്നും കമ്മിഷൻ വ്യക്തമാക്കി. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ താക്കറെ-ഷിൻഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവുമായി മത്സരരംഗത്തിറങ്ങും. അതേസമയം, ചിഹ്നം മരവിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ കോടതിയെ സമീപിച്ചു. കമ്മീഷന്‍റെ ഉത്തരവിനെതിരെ താക്കറെ ഡൽഹി…
