Author: News Desk

ലോകമെമ്പാടും വ്യാജ മരുന്നുകളുടെ വിൽപ്പന വർദ്ധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. ഗാംബിയയിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യൻ നിർമിത ചുമ സിറപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിരുന്നു. 2019-21 കാലയളവിലെ 462 മരുന്നു സാമ്പിളുകൾ മായം കലർന്നതോ വ്യാജമോ ആണെന്ന കണ്ടെത്തലിനെ തുടർന്ന് 384 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Read More

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിന് വേഗം കൂട്ടി തരൂരും ഖാർഗേയും. ബിഹാർ യുപി സംസ്ഥാനങ്ങളിൽ ഖാർഗെ പ്രചാരണം നടത്തും. തരൂരിന്‍റെ പ്രചാരണ പരിപാടികളും ഉത്തർപ്രദേശിൽ തന്നെയാണ്. ഔദ്യോഗിക സ്ഥാനാർഥികൾ ഇല്ലെന്ന് നേതൃത്വം ആവർത്തിക്കുന്നതിന് ഇടയിലും വലിയ സ്വീകരണമാണ് പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് പിസിസികൾ ഒരുക്കുന്നത്. എന്നാൽ തരൂരിനോടുളള അവഗണന തുടരുകയാണ്.

Read More

തിരുവനന്തപുരം: പുതിയ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാനുള്ള കേരള സര്‍വകലാശാലയുടെ നിർണ്ണായക സെനറ്റ് യോഗം ഇന്ന് നടക്കും. വിസി നിർണ്ണയിക്കാനുള്ള സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് നിർദ്ദേശിക്കണമെന്നായിരുന്നു രാജ്ഭവനിൽ നിന്നുള്ള നിർദ്ദേശം. മുൻപ് രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി പേര് നൽകിയിരുന്നില്ല. പേര് നിർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാൻ മടിക്കില്ലെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി. യോഗം ചേരുന്നുണ്ടെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗവർണ്ണറുടേയും യുജിസിയുടെയും പ്രതിനിധികളാണ് ഗവർണ്ണർ രൂപീകരിച്ച സമിതിയിയിൽ നിലവിൽ ഉള്ളത്. ഗവർണ്ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് പ്രമേയം പാസ്സാക്കിയിരുന്നു. സെനറ്റ് പേര് നിർദ്ദേശിച്ചില്ലങ്കിൽ രണ്ടംഗ സമിതി വിസി നിർണ്ണയ നടപടിയുമായി മുന്നോട്ട് പോകും. കടുത്ത നടപടിയിലേക്ക് ഗവർണ്ണർ കടക്കും. ഉത്തരേന്ത്യൻ സന്ദർശനത്തിന് ശേഷം ഗവർണ്ണർ ഇന്ന് വൈകീട്ട് മടങ്ങിയെത്തും

Read More

മലപ്പുറം: ഓപ്പറേഷൻ ഫോക്കസ് 3 യുടെ ഭാഗമായി ടൂറിസ്റ്റ് ബസുകൾക്കായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്നലെ ആലത്തൂരിൽ ഒരു സ്കൂൾ ബസും കുടുങ്ങി. വാതിൽ അടയ്ക്കാതെ ബസ് ഓടുന്നത് കണ്ട് നിർത്തി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. കെട്ടിവച്ച സീറ്റുകൾ, തുരുമ്പിച്ച പ്ലാറ്റ് ഫോം, ഡോർ അറ്റൻഡറുമില്ല. രേഖകൾ പരിശോധിച്ചപ്പോൾ ഫിറ്റ്നസും എടുത്തിട്ടില്ല. പെർമിറ്റും ഇല്ല. ആലത്തൂർ കെ.കെ.എം.എച്ച്.എസ്.എസിന്‍റെ ബസാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 45 പേർക്ക് ഇരിക്കാൻ കഴിയുന്ന ബസിൽ 70 കുട്ടികൾ ഉണ്ടായിരുന്നതായും കണ്ടെത്തി. സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചു. അനുയോജ്യമല്ലാത്ത ബസിൽ കുട്ടികളെ പോകാൻ അനുവദിച്ച സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് ശുപാർശ ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് എംവിഐ പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Read More

കോഴിക്കോട്: ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുക്കാനുള്ള സൗകര്യം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ലഭ്യമാകും. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാൻ ഇതിലൂടെ സാധിക്കും. യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. നിലവിൽ പാലക്കാട് ഡിവിഷനു കീഴിലുള്ള 61 സ്റ്റേഷനുകളിൽ ക്യുആർ കോഡ് സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സെപ്റ്റംബർ 25ന് പുതിയ സംവിധാനം കോഴിക്കോട് പ്രാബല്യത്തിൽ വന്നെങ്കിലും അത്ര പരിചിതമല്ലാത്തതിനാൽ ആളുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ടിക്കറ്റുകൾ എടുക്കാൻ യാത്രക്കാർ ഇപ്പോഴും കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ട്. യുടിഎസ് ആപ്പ് അനുസരിച്ച് റെയിൽവേ ട്രാക്കിന്‍റെ 15 മീറ്റർ ചുറ്റളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ സ്റ്റേഷനിൽവെച്ച് ടിക്കറ്റെടുക്കാനാവില്ലായിരുന്നു. ടിക്കറ്റ് എടുക്കാൻ സ്റ്റേഷന് പുറത്തു വരണമായിരുന്നു. മാത്രമല്ല യാത്ര ആരംഭിക്കുന്ന സ്റ്റേഷനും യാത്ര അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. ക്യുആർ കോഡ് ഇതിനുള്ള പരിഹാരമാണ്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, സ്കാനിംഗ് സ്റ്റേഷനിൽ നിന്ന് ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റ് ലഭിക്കും. ഇതിനായി സ്റ്റേഷനുകളിലും…

Read More

ഡൽഹി: ബിജെപി നേതാക്കൾ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ വിദ്വേഷ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഒവൈസിയുടെ പരാമർശം. പർവേഷ് സാഹിബ് സിംഗ് വർമ്മ ഇന്നലെ ഡൽഹിയിൽ നടത്തിയ പൊതു പ്രസംഗത്തിൽ മുസ്ലിം സമുദായത്തെ പൂർണമായും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തെന്നാണ് ആരോപണം. “പാർലമെന്റിലെ കിംവദന്തികൾ പ്രകാരം ഈ ബിജെപി എംപി  പ്രധാനമന്ത്രിയോട് ഏറ്റവും അടുത്തയാളാണ്. പ്രധാനമന്ത്രിയിൽ നിന്നുള്ള വലിയ അനുഗ്രഹങ്ങളും ആത്മവിശ്വാസവും  ആസ്വദിക്കാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാലാണ് തനിക്ക് പറയാനുള്ളത് പറയാൻ അദ്ദേഹം ധൈര്യപ്പെട്ടത്.”  ഒവൈസി പറഞ്ഞു. “അദ്ദേഹത്തിന്  വോട്ട് ചെയ്തവരുടെയോ വിദ്വേഷജനകമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരുടെയോ മാത്രമല്ല, നരേന്ദ്ര മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്.  പക്ഷേ, നിർഭാഗ്യവശാൽ, പ്രധാനമന്ത്രി സംസാരിക്കില്ല. മറ്റുള്ളവർ സംസാരിക്കും. പക്ഷേ അത് ജനങ്ങളിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല”, ഒവൈസി പറഞ്ഞു.    പർവേഷ് സാഹിബ് സിംഗ്…

Read More

ലണ്ടൻ: വിവാദങ്ങൾക്കിടയിൽ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങുക. മന്ത്രിമാരായ വീണാ ജോർജും പി രാജീവും കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. കരയിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വന്നതിനാലാണ് മുഖ്യമന്ത്രി ഇവിടേക്ക് പോകാതിരുന്നത്.  മകളെയും കൊച്ചുമകനെയും ഭാര്യയോടൊപ്പം കൊണ്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വിവാദമായിരുന്നു. യാത്രയിൽ ദുരൂഹതയുണ്ടെന്നും മുൻ വിദേശ യാത്രകളുടെ ഗുണഫലങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Read More

ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ. ആക്രമണകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയും ഹർജിക്കൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടായേക്കും. കേരളത്തിൽ നൂറുകണക്കിന് ആളുകൾ ദിനംപ്രതി നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടൽ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അവയെ കൊല്ലാൻ അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകിയിട്ടുള്ളത്. നിലവിലുള്ള കേന്ദ്ര നിയമമനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് അനുവദനീയമല്ല. ആക്രമണകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റുകയും മരണം വരെ ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇളവ് ആവശ്യപ്പെടുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരുമ്പോൾ, അവയെ കൂട്ടത്തോടെ കൊല്ലാൻ അനുവദിക്കുന്നു. സമാനമായ നടപടിയാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. 

Read More

പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോ. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണു പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിനു ക്യാബ് സംഘടിപ്പിച്ചു നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്കു മന്ത്രിയുടെ നിർദേശം. വീടോ ഹോട്ടലുകളോ എവിടെയായലും ഉപഭോക്താവിനെ സുരക്ഷിതമായി ബാറുടമ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തിക്കണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. റോഡ് സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഈ നിർദേശം. ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ക്യാബുകളിൽ മടങ്ങുന്നവരുടെ വാഹനങ്ങൾ അടുത്ത ദിവസം വന്ന് കൊണ്ടുപോയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. “ആളുകൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ, ബാറുടമകൾ അവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ക്യാബ് ക്രമീകരിക്കണം. അവർക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങൾ എടുക്കാം. അദ്ദേഹം പറഞ്ഞു.…

Read More

വാഷിം​ഗ്ടൺ: യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ പതിച്ചതിന് തൊട്ടുപിന്നാലെ യുക്രൈന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിയുമായി ബൈഡൻ സംസാരിക്കുകയും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ നൽകുന്നത് തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. വിവേകശൂന്യമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവർക്ക് ബൈഡൻ അനുശോചനം രേഖപ്പെടുത്തി.  “പ്രതിരോധ സഹകരണത്തിൽ നിലവിൽ വ്യോമ പ്രതിരോധത്തിനാണ് ഒന്നാം സ്ഥാനം”എന്ന് ബൈഡനുമായി സംസാരിച്ച ശേഷം സെലെൻസ്കി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ റഷ്യൻ സൈന്യം 80ലധികം മിസൈലുകൾ പ്രയോഗിക്കുകയും അയൽരാജ്യമായ ബെലാറസിൽ നിന്ന് വിക്ഷേപിച്ച ഇറാനിയൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തതായി കീവിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂണ്…

Read More