- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലും പങ്കെടുക്കും. ഒക്ടോബർ 11 മുതൽ 16 വരെ ആറ് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ, യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ രാജ്യങ്ങളുമായും ധനമന്ത്രി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജപ്പാൻ , ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ജർമനി, യുഎഇ, ഇറാൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ധനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബ്രൂക്കിംഗ്സ് സർവകലാശാലയിൽ നടക്കുന്ന സെമിനാറിലും ധനമന്ത്രി പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ആഗോള സമ്പദ് വ്യവസ്ഥയിൽ അതിന്‍റെ പങ്കുമാണ് വിഷയം. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ഇടനാഴി…
വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാൾ. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിച്ചത്. താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ എന്നാണ് മോഹൻലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്. “ചെറുപ്പത്തില്‍ ഞാൻ അടക്കമുളള തലമുറയുടെ സ്‍ക്രീൻ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചൻ. നമ്മുടെ ഇന്ത്യൻ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചൻ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്‍ടപ്പെടുന്നവയാണ്. അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭാവം” മോഹൻലാല്‍ പറയുന്നു “ശരിക്കും ഇന്ത്യൻ സിനിമയ്‍ക്ക് ഞാൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം. കാലത്തിന് കീഴ്പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്‍ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ അദ്ദേഹത്തൊപ്പോലൊരു താരത്തിനൊപ്പം നടൻ എന്ന നിലയ്ക്ക് സ്‍ക്രീൻ സ്‍പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി…
കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പ്രഭാത സവാരിക്കിടെയാണ് ഇവരെ തെരുവ് നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈൻ റോഡിലും വച്ചാണ് നായ ആക്രമിച്ചത്. എല്ലാവരെയും ഒരേ നായയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചത്. സ്കൂളിൽ നിന്ന് മടങ്ങും വഴിയാണ് തെരുവ് നായ കടിച്ചത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം. സഹോദരന്‍ ആകാശ്, ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി…
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനിക നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. അതീവ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണ് സൂം എന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. തെക്കൻ കശ്മീരിലെ ഭീകരരെ കണ്ടെത്താനുള്ള സജീവ ഓപ്പറേഷന്‍റെ ഭാഗമാണ് സൂം എന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച പതിവുപോലെ, ഭീകരർ ഒളിച്ചിരുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തി. ഓപ്പറേഷനിൽ നായയ്ക്ക് രണ്ട് തവണ വെടിയേറ്റതായും ഗുരുതരമായി പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. സൂം,തീവ്രവാദികളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം പോരാടുകയും തന്‍റെ കടമ നിറവേറ്റുകയും ചെയ്തു. ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
വൈപ്പിൻ: നിരോധിത പെലാജിക് വല ഉപയോഗിച്ച് അശാസ്ത്രീയ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുനമ്പം ഹാർബറിൽ സംഘർഷാവസ്ഥ. ബോട്ട് ഉടമയെയും 4 തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമ മുനമ്പം അറക്കപ്പറമ്പിൽ ബിജു ആന്റണി (48), പറവൂർ പെരുമ്പടന്ന മൈലൻതറ സന്തോഷ് (58), മുനമ്പം കത്തിക്കുളത്ത് ബാബു (56), കൊൽക്കത്ത സ്വദേശി സൗരവ് ദാസ് (40), മുനമ്പം അറക്കപ്പറമ്പിൽ വിൽജൻ (45) എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലെ എടമുട്ടം ഭാഗത്ത് മത്സ്യബന്ധന ബോട്ടുകളായ അബാൻ, ആബേൽ എന്നിവ കടലിൽ പെലാജിക് വലകൾ ഉപയോഗിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സ്യത്തൊഴിലാളികൾ തടഞ്ഞപ്പോൾ ബോട്ട് തൊഴിലാളികൾ വല ഉപേക്ഷിച്ച് സ്ഥലം വിട്ടു. തുടർന്ന് വലയുമായി ബോട്ടുകാർ ഫിഷറീസ് അധികൃതർക്ക് പരാതി നൽകി. പിന്നീട് ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ഹാർബറിലെത്തിയ ഉദ്യോഗസ്ഥർ അബാൻ എന്ന ബോട്ട് പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇത് ഉടമയും തൊഴിലാളികളും തടഞ്ഞു. തൊഴിലാളികൾ വീൽഹൗസിൽ പൂട്ടി പുറത്തിറങ്ങിയ…
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര നേടാൻ ഇന്ത്യ ഇന്നു 3–ാം മത്സരത്തിനിറങ്ങും. നിലവിൽ ഓരോ മത്സരം ജയിച്ചു നിൽക്കുകയാണ് ഇരുടീമുകളും. ഉച്ചയ്ക്ക് 1.30ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരത്തിനു തുടക്കം. മഴ ഭീഷണിയുണ്ട്. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാന്റെ ഫോമിന്റെ കാര്യത്തിൽ ഇന്ത്യ വലിയ ആശങ്കയിലാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 17 റൺസാണ് ധവാൻ നേടിയത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും വലിയ സ്കോർ നേടിയിട്ടില്ല. എന്നാൽ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും മികച്ച ഫോം മധ്യനിരയിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ മുഹമ്മദ് സിറാജിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.
ഇന്ത്യൻ സിനിമയുടെ ഷെഹൻഷാ അമിതാഭ് ബച്ചൻ ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ്. 80-ാം വയസ്സിലും സൂപ്പർ മെഗാ സ്റ്റാർതാരപദവിയിൽ തുടരുകയാണ് അമിതാഭ് ബച്ചൻ. ജീവിതത്തോടും കലയോടുമുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും സ്വയം നവീകരണവുമാണ് അമിതാഭ് ബച്ചനെ ഇന്ത്യൻ സിനിമയുടെ ഇതിഹാസമാക്കി മാറ്റുന്നത്. ആകാശവാണി തനിക്ക് ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ച അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന ചെറുപ്പക്കാരൻ അതേ ശബ്ദത്തിന്‍റെ പരിശുദ്ധിയും ഗാംഭീര്യവും ഉപയോഗിച്ച് ഇന്ത്യൻ സിനിമയുടെ ചക്രവർത്തിയുടെ കസേരയിലേക്കുള്ള ആദ്യ ചുവട് വെച്ചു. കവി ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്തമകനാണ് അമിതാഭ് ബച്ചൻ. ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്‍റെ വിഖ്യാതമായ ‘ഭുവൻ ഷോ’മിന്‍റെ ആഖ്യാതാവായിട്ട്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ ‘സാത് ഹിന്ദുസ്താനി’യിൽ. ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്‍റെ ആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത്…
റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ സ്വർണം നേടി. 500 മീറ്റർ സി 2 ഇനത്തിൽ രണ്ടംഗ കനോയിങ് സംഘവും സ്വർണം നേടി. ആറുപേരും പുന്നമട സായി സെന്ററിലെ താരങ്ങളാണ്. ഈ വിജയത്തോടെ 19 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി മെഡൽ പട്ടികയിൽ കേരളം ഒരു പടി കൂടി ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. മേഘ പ്രദീപും അക്ഷയ സുനിലും 2:16:81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സബർമതി നദിയിലെ ട്രാക്കിൽ കനോയിങ്ങിൽ സ്വർണം നേടി. അലീന ബാബു, ശ്രീലക്ഷ്മി ജയപ്രകാശ്, ട്രീസ ജേക്കബ്, ജി.പാർവതി എന്നിവർ 1:56:25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കയാക്കിങ്ങിൽ സ്വർണം നേടി. കേരളത്തിൽ കയാക്കിങ് പരിശീലനം നടത്തുന്നതിനിടെ 2015 ലെ ദേശീയ ഗെയിംസിനായി വാങ്ങിയ നെലോ എന്ന ബോട്ട് ടീമിന് ലഭിച്ചിരുന്നു. വർഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരുന്ന ബോട്ടിന്‍റെ…
ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ചെല്ലോ ഷോ’യിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ‘ചെല്ലോ ഷോ’യിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. ഞായറാഴ്ച തുടർച്ചയായി പനി ഉണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദ്ദിച്ചിരുന്നുവെന്നും രാഹുലിന്‍റെ പിതാവ് രാമു കോലി പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ. ‘ചെല്ലോ ഷോ’ എന്ന വാക്കിന്‍റെ അർത്ഥം അവസാന സിനിമാ പ്രദർശനം എന്നാണ്. സംവിധായകൻ പാൻ നളിന്റെ ബാല്യകാല ഓർമ്മകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ, നളിൻ താൻ സിനിമയിലേക്ക് ആകർഷിക്കപ്പെട്ടതെങ്ങനെയെന്ന് പറയുന്നു. സമയ് എന്ന ഒൻപത് വയസ്സുകാരൻ, ഫസൽ എന്ന ഫിലിം പ്രൊജക്ടർ ടെക്നീഷ്യനെ സ്വാധീനിച്ച് സിനിമ കാണുകയും സിനിമ സ്വപ്നം കാണുകയും ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം.
സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസിയുടെ രാത്രികാല ജംഗിൾ സഫാരി പദ്ധതി വിവാദമാകുന്നു. ബത്തേരി ഡിപ്പോയിൽ നിന്ന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ജംഗിൾ സഫാരിക്കെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാത്രികാല വന സഫാരി നിയമവിരുദ്ധമാണെന്നും അതിന് അനുമതി നൽകരുതെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിലാണ് രാത്രി സഫാരി നടക്കുക. ജില്ലയിൽ ഏറ്റവും കൂടുതൽ മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന ഗ്രാമങ്ങളിലൂടെയാണ് സഫാരി നടത്താൻ ഉദ്ദേശിക്കുന്നത്. ഇത് നിലവിലുള്ള വന്യജീവി സംഘർഷം രൂക്ഷമാക്കാൻ ഇടയാക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. കെഎസ്ആർടിസി 300 രൂപ നിരക്കിലാണ് രാത്രിസഫാരി നടത്താന്‍ ഒരുങ്ങുന്നത്. രണ്ട് ബസുകൾ ഇതിനായി ഏർപ്പാടാക്കിയിട്ടുണ്ട്. രാത്രി 9 മണിക്ക് ബത്തേരിയിൽ നിന്ന് പുറപ്പെട്ട് കേരള-കർണാടക അതിർത്തിയിലെ പൊന്‍കുഴിയിലെത്തി, അവിടെനിന്ന് തിരികെ മൂലങ്കാവില്‍വന്ന് വള്ളുവാടി, കരിപ്പൂര്‍, വടക്കനാട് വഴി ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ഇരുളംവരെ പോകുന്ന 60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള സഫാരിയാണ്…
