Author: News Desk

സ്കോൾ കേരള വഴി 2022-24 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും രജിസ്ട്രേഷൻ നടത്താം. ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷാ ഫോമിന്‍റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ ഓഫീസുകളിലേക്ക് അയക്കണം. ഫോൺ: 04712342950, 2342369. വെബ്സൈറ്റ്: www.scolekerala.org

Read More

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ തിരിമറി നടത്തിയതായി കണ്ടെത്തി. നിയമങ്ങൾ ലംഘിച്ച് ലൈറ്റുകളും, സൗണ്ട് സംവിധാനങ്ങളും ഘടിപ്പിച്ച ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കാൻ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കാണുന്നു.  നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ന് മുതൽ ഇത്തരം ബസുകൾ നിരത്തിലിറക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

Read More

പാലക്കാട്: അഴിമതി ആരോപണത്തെ തുടർന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയ സന്ദീപ് ജി വാര്യരെ പിന്തുണച്ച് സംവിധായകനും സംഘപരിവാർ അനുഭാവിയുമായ രാമസിംഹൻ അബൂബക്കർ. സന്ദീപ് ജി വാര്യർക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ച് രാമസിംഹൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും” എന്ന ഒറ്റവരി പോസ്റ്റിലൂടെയാണ് രാമസിംഹൻ പിന്തുണ അറിയിച്ചത്. പിന്നീട് മറ്റൊരു പോസ്റ്റിൽ “നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി” എന്നും രാമസിംഹൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപിനെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ പേരിൽ പണം പിരിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യരെ മാറ്റിയത് പാർട്ടിയുടെ സംഘടനാപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.  അതേസമയം സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്‍റുമാർ പരാതി…

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരമാണ് കോൺഗ്രസ് സമരത്തിലേക്ക് കടക്കുന്നത്. അതേസമയം, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്ച കോടതിയെ സമീപിക്കും. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം. ഇനിയും അറസ്റ്റിലാകാത്തവരെ പൊലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്തഭടൻമാരുടെ സംഘടന ശനിയാഴ്ച കമ്മീഷണറുടെ ഓഫീസിലേക്കും തിങ്കളാഴ്ച കളക്ടറേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തും. സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അരുണാണ് ഒന്നാം പ്രതി.

Read More

ചെന്നൈ: കരസേനയുടെ സിവിലിയൻ വിഭാഗത്തിലേക്ക് നിയമനത്തിനായി നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ചതിന് 29 ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നന്ദമ്പാക്കത്ത് നടന്ന പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ് കോപ്പിയടിച്ചത്. പരീക്ഷാ ഹാൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്ന് ബ്ലൂടൂത്ത് ഉപകരണം കണ്ടെടുത്തത്. ഇതിലൂടെ ഉത്തരങ്ങൾ ലഭിച്ചതായും കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ പരീക്ഷ എഴുതി.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്കു കോടതിയില്‍നിന്നു നീതി കിട്ടിയില്ല. കോടതിക്ക് ഇനി എന്തു തെളിവുവേണം. നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത് തലകുനിക്കുന്നു. സാധാരണക്കാര്‍ക്ക് എവിടെനിന്നാണു നീതി ലഭിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 4 മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പ്രതികൾക്ക് ഹൈക്കോടതി അനുമതി നൽകിയത്. “വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പോലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സി.പി.എം. നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്.…

Read More

കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ സാമ്പത്തിക ക്രമക്കേടുകളെന്ന് സൂചന. സന്ദീപിനെതിരായ നടപടിക്ക് പിന്നിൽ സംഘടനാപരമായ പ്രശ്നമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരിച്ചെങ്കിലും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചാണ് നടപടിയെന്നാണ് വിവരം. കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സന്ദീപ് എത്തിയെങ്കിലും നേതൃത്വം അനുവദിച്ചില്ല. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് തന്നെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ധാരണ. തിങ്കളാഴ്ച രാവിലെ കോട്ടയത്ത് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതോടെ യുവമോർ‌ച്ച, പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന ഭാരവാഹിത്വം വഹിച്ച് പാർട്ടി വക്താവായി, ചാനലുകളിലും വേദികളിലും നിറഞ്ഞ സന്ദീപ് വാര്യർ പാർട്ടിയിലെ സാധാരണ അംഗം മാത്രമായി. എന്നാൽ, ഈ നടപടി സംസ്ഥാനസമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്തില്ല. പുതിയ സംസ്ഥാന…

Read More

പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് ജി.വാര്യര്‍. പാലക്കാട് പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്ത് മൊബൈല്‍ ടവര്‍ സ്ഥാപിച്ച വിവരം പങ്കുവെച്ച് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യരുടെ പരിഹാസം. “വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ടുവന്നു” ബി.ജെ.പി നേതൃത്വത്തെ ലക്ഷ്യംവെച്ച് പോസ്റ്റിന്റെ അവസാന ഭാഗത്ത് സന്ദീപ് ജി. വാര്യര്‍ കുറിച്ചു. കോട്ടയത്ത് വെച്ച് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

Read More

ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജനപ്രാതിനിധ്യ നിയമലംഘനം നടന്നിട്ടില്ലെന്നും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ സംഘടനയായ എൻ.സി.പി.സി.ആർ നൽകിയ പരാതി ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഭരണപക്ഷവും അതിന്‍റെ ഭാരവാഹികളും കുട്ടികളെ പാർട്ടി പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് എതിർ പരാതി നൽകിയിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ (എൻസിപിസിആർ) പരാതിയിന്മേൽ തിരഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടി നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ്, വക്താവും പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയുമായ സുപ്രിയ ശ്രീനാഥ്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവരടങ്ങിയ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ സന്ദർശിച്ചു. “ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ  ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ  അറിയിച്ചു. എൻ‌സി‌പി‌സി‌ആറിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല”. ഉദ്യോ​ഗസ്ഥരെ കണ്ടതിന് ശേഷം ജയറാം…

Read More

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രകാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നത് സംബന്ധിച്ച് സുപ്രീം കോടതി വിചാരണ കോടതിയിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണക്കോടതി നൽകിയ മറുപടിയും ഇന്ന് കോടതിയുടെ മുന്നിലെത്തും. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും വിചാരണക്കോടതി ജഡ്ജിയെ തടയുകയാണെന്നാണ് ദിലീപിന്‍റെ ആരോപണം. മുൻ ഭാര്യയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമാണ് തന്നെ കേസിൽ കുടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ഡിജിപി റാങ്കിലാണെന്നാണ് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. അതേ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

Read More