Author: News Desk

കാക്കനാട്: ഭൂമിയുടെ വില നൽകാൻ പണമില്ല, ജീവനക്കാർക്ക് ശമ്പളമില്ല, ഓഫീസുകൾക്ക് അനുമതിയില്ല മെട്രോ റെയിൽ കാക്കനാട് വരെ നീട്ടാനുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കടുത്ത പ്രതിസന്ധിയിലാണ്. പ്രശ്നപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കെഎംആർഎൽ ഓഫീസിൽ യോഗം ചേരും. എം.പിമാർ, എം.എൽ.എമാർ, മുനിസിപ്പൽ കൗൺസിലർമാർ, കലക്ടർ, കെഎംആർഎൽ എം.ഡി, ഭൂമി ഏറ്റെടുക്കൽ തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ഏറ്റെടുത്ത പല പ്ലോട്ടുകളുടെയും ഉടമകൾക്ക് പണം നൽകിയിട്ടില്ല. അടിയന്തരമായി 130 കോടി രൂപ ലഭിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരാനാകൂവെന്ന് അധികൃതർ കെഎംആർഎല്ലിനെ അറിയിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎംആർഎൽ തുക കളക്ടർക്ക് നൽകണം. ഇതും കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ്. അതേസമയം, സ്ഥലമെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിന്‍റെ അംഗീകാരം നഷ്ടപ്പെട്ടതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ശേഷിക്കുന്ന രണ്ട് ഓഫീസുകളുടെ അംഗീകാരം ഈ മാസം അവസാനിക്കും.നിരവധി തവണ ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർ…

Read More

നെടുമുടി വേണു ഓര്‍മയായിട്ട് ഇന്ന് ഒരാണ്ട്. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും, കഥാപാത്രങ്ങൾ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് അദ്ദേഹം. കരളിലെ കാൻസർ ബാധയെത്തുടർന്ന് കഴിഞ്ഞ വർഷമാണ് അദ്ദേഹം അന്തരിച്ചത്. മൂന്നു തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. 3 തവണ ദേശീയ പുരസ്കാരങ്ങളും 6 സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.

Read More

കു​വൈ​ത്ത് സി​റ്റി: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട് ചെയ്തു. വിദേശികളെ പരമാവധി ഒഴിവാക്കുകയും തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്ന നയത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തും. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ പിടിക്കപ്പെടുന്നവരെ സ്പോൺസർമാരുടെ ചെലവിൽ നാടുകടത്തും. രണ്ടാം ഘട്ടത്തിൽ, തൊഴിൽ മേഖലയിൽ വിദേശികൾ ആവശ്യമില്ലാത്ത ജോലികൾ കണ്ടെത്തുകയും വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് നിർത്തുകയും ചെയ്യും.

Read More

കുമ്പള (കാസര്‍കോട്): അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതലയായ ‘ബബിയ’ ഇനി ഓർമകളിൽ. ബബിയക്ക് സ്മാരക മണ്ഡപം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. സംസ്കാരം നടത്തിയ സ്ഥലത്ത് തന്നെ മണ്ഡപം പണിയാനാണ് തീരുമാനം. തികച്ചും സസ്യാഹാരിയായ മുതല ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിസ്മയക്കാഴ്ച്ച ആയിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തുള്ള കുളത്തിന്‍റെ തീരത്ത് ബബിയയെ നിശ്ചലമായി കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു. ക്ഷേത്രം അധികൃതർ അറിയിച്ചതനുസരിച്ച് മംഗളൂരുവിലെ പിലിക്കുള വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു. ഏകദേശം 80 വർഷം വയസ്സ് ഉള്ളതായി കണക്കാക്കുന്നു.

Read More

ഡൽഹി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവെച്ചത്. “അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,”- പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു. സിനിമാ മേഖലയിൽ മാത്രമല്ല, ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

Read More

സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി പടരുകയാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് ഡ്രൈ ഡേ ആചരിക്കാനും ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ പറമ്പിലുണ്ടെങ്കിൽ നീക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ജലസംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്തരീതിയിൽ പൂർണമായും മൂടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

Read More

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. നവംബർ 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശുപാർശയുടെ പകർപ്പ് രാവിലെ പത്ത് മണിക്ക് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിലെ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നിയുക്ത ചീഫ് ജസ്റ്റിസിന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് കൈമാറി. ചീഫ് ജസ്റ്റിസിന്‍റെ പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ ചന്ദ്രചൂഡിന് അനുവദിച്ചിരിക്കുന്നത്. 2024 നവംബർ 10ന് ആയിരിക്കും അദ്ദേഹം വിരമിക്കുക. 2016 മെയ് 13 നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബെ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ ബോംബെ ഹൈക്കോടതി ജഡ്ജിയാകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ…

Read More

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. എറണാകുളത്തു നിന്ന് രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

Read More

രാജ്യത്ത് 1957 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സജീവ കേസുകൾ 27374 ആയി. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 44616394 ആയി. സജീവ കേസുകൾ 27374 ആയി. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,125 കോവിഡ്-19 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് കോവിഡ്-19 വാക്സിനേഷൻ കവറേജ് 219.04 (2,19,04,76,220) കോടി കവിഞ്ഞു. ഇതുവരെ, 4.10 കോടിയിലധികം (4,10,83,298) കോടി കൗമാരക്കാർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,654 രോഗികൾ സുഖം പ്രാപിച്ചു, രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇപ്പോൾ 4,40,60,198 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്

Read More

തിരുവന്തപുരം: കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി തന്നെ പീഡിപ്പിച്ചെന്ന് പരാതി നൽകി അധ്യാപിക. ഇത് സംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് തെളിവുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ന് കോവളം പൊലീസിന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വച്ച് തന്നെ മർദ്ദിച്ചതിന് പരാതി നൽകിയതിനെ തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തതായി യുവതി പറഞ്ഞു. കാറിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇവർ പറഞ്ഞു.

Read More