Author: News Desk

ചൈനയുടെ രാജ്യാര്‍ത്തിക്കുള്ളില്‍ സ്റ്റാർ ലിങ്ക് വിൽക്കരുതെന്ന് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടവർ തന്നോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ സ്റ്റാർലിങ്ക് സേവനം ആരംഭിച്ചതിനെ ചൈന അംഗീകരിച്ചിരുന്നില്ല. സ്റ്റാർലിങ്ക് ചൈനയിൽ വിൽക്കില്ലെന്ന് ചൈന ഉറപ്പാക്കിയിട്ടുണ്ടെന്ന് മസ്ക് പറഞ്ഞു. എന്നാൽ ചൈനയുടെ അഭ്യർത്ഥന മസ്ക് അംഗീകരിച്ചോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സ്റ്റാർലിങ്കിന്‍റെ സേവന മാപ്പ് അനുസരിച്ച്, ചൈനയിൽ സ്റ്റാർലിങ്ക് വിന്യസിക്കാൻ കമ്പനിക്ക് പദ്ധതികളൊന്നുമില്ല. ചൈനയുടെ അയൽ രാജ്യങ്ങളായ തായ്‌വാൻ, മംഗോളിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ സേവനം എപ്പോൾ ആരംഭിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

Read More

കാൻബറ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒപ്പിട്ട എംആർഎഫ് ബാറ്റ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസിനു കൈമാറി. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച കാൻബറയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിക്ക് ബാറ്റ് സമ്മാനിച്ചത്. “കാൻബെറയിൽ, എസ്. ജയശങ്കറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹവും അതിലുണ്ട്. ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഒപ്പിട്ട ഒരു ബാറ്റ് തന്ന് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.” ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read More

ലണ്ടൻ: 40 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം അവിചാരിതമായി തെളിഞ്ഞതിന്റെ ഞെട്ടലിൽ പൊലീസ്. 40 വർഷത്തിന് ശേഷം കൊലപാതകം നടത്തിയ ആൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി താൻ നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.  ജോൺ പോൾ എന്ന 61 കാരനാണ് 1980 ൽ താൻ ഒരാളെ കൊന്നതായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വെളിപ്പെടുത്തിയത്. 1980 ജൂൺ ആറിന് പോർട്ടറും പാർട്ട് ടൈം ബാർമാനുമായ ആന്റണി ബേർഡ് എന്ന 42കാരനെ വെസ്റ്റ് ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ന​ഗ്നനായി കൈകൾ ബന്ധിച്ച്, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 41 വർഷം ഈ കൊലപാതകം ആര് നടത്തി എന്നതും എന്ത് സംഭവിച്ചു എന്നതും ദുരൂഹമായി തുടരുകയായിരുന്നു. ജോൺ പോൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരോട് ആന്റണിയെ താനന്ന് അടിച്ച് കൊല്ലുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു.

Read More

ഡൽഹി: ഭാരത് വാഹന രജിസ്ട്രേഷന്‍(ബിഎച്ച്) പ്രക്രിയ ലളിതമാക്കി കേന്ദ്ര സർക്കാർ. പഴയ വാഹനങ്ങൾക്ക് ബി.എച്ച് രജിസ്ട്രേഷൻ നടത്താനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി നഷ്ടം ഭയന്ന് സംസ്ഥാന സർക്കാരുകൾ എതിർപ്പുകൾ ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ബിഎച്ച് രജിസ്ട്രേഷന് അർഹതയുള്ളവർക്ക് അവരുടെ പഴയ വാഹനങ്ങൾ ബിഎച്ച് ലേക്ക് മാറ്റാൻ സാധിക്കും. താമസസ്ഥലത്തോ ജോലിസ്ഥലത്തോ രജിസ്ട്രേഷൻ മാറ്റത്തിനായി നിങ്ങൾക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർ, സൈനികർ തുടങ്ങി രജിസ്ട്രേഷന് അർഹതയുള്ള എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാം. നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമാണ് ബി.എച്ച് രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് വ്യത്യസ്ത രജിസ്ട്രേഷനുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചത്. 15 സംസ്ഥാനങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

Read More

ബാലികമാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ദിനമാണ് ഇന്ന്. എല്ലാ വർഷവും ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്. നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പാക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഒരു സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ച് ബോധവാൻമാരാക്കുകയും പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, വൈദ്യ പരിചരണം എന്നിവയിൽ നിലനിൽക്കുന്ന അസമത്വങ്ങളിൽ നിന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.

Read More

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസിനായി സ്റ്റാർലിങ്ക് അപേക്ഷിക്കും. രാജ്യത്ത് സാറ്റലൈറ്റ് ഇന്‍റർനെറ്റ്, വോയ്സ് സേവനങ്ങൾ നൽകുന്നതിന് സാറ്റലൈറ്റ് ലൈസൻസ് ആവശ്യമാണ്. 20 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. കഴിഞ്ഞ വർഷം ലൈസൻസ് ലഭിക്കാതെ സ്റ്റാർലിങ്ക് സേവനങ്ങൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം കമ്പനിക്ക് ബുക്കിംഗ് തുക തിരികെ നൽകേണ്ടി വന്നു. ആ സമയത്ത്, സ്റ്റാർലിങ്കിന് 5,000 ലധികം പ്രീ-ബുക്കിംഗുകൾ ലഭിച്ചു. ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ് (വൺവെബ്), ജിയോ സാറ്റ്‌ലൈറ്റ് എന്നിവയോടും സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. രണ്ട് കമ്പനികളും സാറ്റലൈറ്റ് ഇന്‍റർനെറ്റ് അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ്. അതേസമയം, സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്കായുള്ള സ്പെക്ട്രം ലേലം ചെയ്യണമോ എന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.…

Read More

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന് പിടിച്ചെടുത്തത്. പി.കെ.സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് അരി പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു മണ്ണാർക്കാട് പൊലീസിന്റെ നടപടി. സംഭവത്തിൽ കേസെടുത്തു.

Read More

ലക്നോ: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ലഭിക്കുക. ഇത്തരത്തിൽ നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത്. സോപ്പു കട്ടയും പഴയ സാധനവുമൊക്കെ മാറി ലഭിച്ചിട്ടുള്ള വാര്‍ത്തകളാണ് സാധാരണ പുറത്ത് വരിക. എന്നാല്‍, യുപിയിലെ കൗശാംബി ജില്ലയിലെ യുവതിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വന്ന പാഴ്സലില്‍ നിന്ന് ലഭിച്ചത് ചാണകമാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് സഹോദരൻ രാഘവേന്ദ്രയ്ക്കായാണ് നീലം യാദവ് എന്ന യുവതി വാച്ച് ഓർഡർ ചെയ്തത്. ബിഗ് ബില്യൺ ഡേ സെയിലിനിടെയാണ് വാച്ച് ബുക്ക് ചെയ്തത്. 1304 രൂപയായിരുന്നു വില. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 28ന് ഓർഡർ ചെയ്ത വാച്ച് ഒക്ടോബർ ഏഴിനാണ് ലഭിച്ചത്. പണം നൽകിയ ശേഷമാണ് പാക്കറ്റ് തുറന്നത്. പായ്ക്കറ്റിനുള്ളില്‍ ദുർഗന്ധം വമിക്കുന്ന ചാണകമാണ് ഉണ്ടായിരുന്നത്. രാഘവേന്ദ്ര ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു.…

Read More

കാക്കനാട്: വാതിൽ തുറന്ന് സർവീസ് നടത്തിയ 36 സ്വകാര്യ ബസുകൾ കൊച്ചിയിൽ പിടിയിൽ. ആലുവ റൂട്ടിലെ രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. പിടിച്ചെടുത്ത ബസുകളുടെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ബസുകൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. പിടിച്ചെടുത്ത എല്ലാ ബസുകളിലും വാതിലുകൾ ഘടിപ്പിച്ചിരുന്നെങ്കിലും അവ തുറന്ന് ഇട്ട് സർവീസ് നടത്തുകയായിരുന്നു. ചില ബസുകളിലെ വാതിൽ പാളി മനപ്പൂർവ്വം തകർത്തതായും കണ്ടെത്തിയതായി ആർടിഒ പി എം ഷബീർ പറഞ്ഞു. വാതിൽപ്പടി കെട്ടി വെക്കുന്ന കുറ്റത്തിന് ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. ചില ബസുകളിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. യാത്രക്കാരുടെ സുരക്ഷയിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തുല്യ ഉത്തരവാദിത്തമുള്ളതിനാൽ പിടിച്ചെടുത്ത ബസുകളിലെ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ…

Read More

കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന് യുക്രൈനിനെ കുറ്റപ്പെടുത്തിയ റഷ്യ വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിന്റെ കേന്ദ്രഭാഗത്തെ തിരക്കേറിയ നഗരങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണമെന്നാണ് അമേരിക്ക സംഭവത്തെ വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈൻ തൊടുത്ത മിസൈലുകളിൽ 43…

Read More