- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
പ്രമുഖ പേയ്മെന്‍റ് സേവന ദാതാവായ വിസ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എഫ്ടിഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് വിസ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 40 ലധികം രാജ്യങ്ങളിൽ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഇരു കമ്പനികളും പദ്ധതിയിടുന്നു. കരാറിന്‍റെ ഭാഗമായി എഫ്ടിഎക്സ് ഉപഭോക്താക്കൾക്ക് വിസ ഡെബിറ്റ് കാർഡുകൾ ലഭിക്കും. എഫ്ടിഎക്‌സ് വാലറ്റിലെ ക്രിപ്റ്റോ ഇടപാടുകൾക്ക് ഈ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകേണ്ടതില്ല. വിലയിൽ ഇടിവുണ്ടായെങ്കിലും ക്രിപ്റ്റോയോടുള്ള താൽപ്പര്യം ആളുകൾക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിസ സിഎഫ്ഒ വസന്ത് പ്രഭു പറഞ്ഞു.
ഇന്ത്യാന: ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ തോമസ് ഹെൻട്രിയെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി ഇന്ത്യാന പോലീസ് ഒക്ടോബർ 9 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ എട്ടിന് രാത്രിയാണ് മേയറെ അറസ്റ്റ് ചെയ്തത്. മേയറുടെ കാർ അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല. 2008 മുതൽ തുടർച്ചയായി നാൽ തവണ മേയറായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ഹെൻട്രി അഞ്ചാം തവണയും മത്സരരംഗത്ത് സജീവമാണ്.
ഓസ്റ്റിൻ: ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ടെക്സസിൽ കർശനമായി നടപ്പിലാക്കുന്ന ഗർഭച്ഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ശക്തമായി അപലപിച്ചു. ഒക്ടോബർ എട്ടിന് ഓസ്റ്റിനിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കമലാ ഹാരിസ് ഗർഭച്ഛിദ്ര നിരോധനത്തെ അധാർമ്മികം എന്ന് വിശേഷിപ്പിച്ചു. ഗർഭച്ഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സ്റ്റേറ്റ് നിയമത്തെ നിയമപരമായി നേരിടാൻ പ്രോസിക്യൂട്ടർമാരുടെയും സ്റ്റേറ്റ് ഒഫീഷ്യല്‍സിന്റെയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു.
ഡൽഹി: 2023 ഫെബ്രുവരി 1 മുതൽ ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഈ നീക്കം. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസൻസ് ആവശ്യമാണ്. പാൽ, മത്സ്യം, മാംസം, മുട്ട, ഈ ഉപ ഉൽപ്പന്നങ്ങളെല്ലാം രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അതിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ആരംഭിക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര നീട്ടി. നോർവേയും ബ്രിട്ടനും സന്ദർശിച്ച ശേഷം 12ന് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ യുഎഇ സന്ദർശനം കഴിഞ്ഞ് 15ന് മടങ്ങാനാണ് പുതിയ തീരുമാനം. ഇന്നലെ വെയിൽസിലെ കാഡിഫ് സന്ദർശിക്കാനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര റദ്ദാക്കി. മണിക്കൂറുകളോളം നീണ്ടുനിന്ന കരയിലൂടെയുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കാനാണ് ഇത് ചെയ്തത്. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോയത്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം ആദ്യം നോർവെ സന്ദർ ശിച്ചു. നോർവേയിലെ ഫിഷറീസ്, സമുദ്രനയ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപവത്കരിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേർന്ന മന്ത്രിമാരും നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻമാരായ പി ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതിനിധികൾ വരും ദിവസങ്ങളിൽ നാട്ടിലെത്തും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി…
റിയാദ്: പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്താൻ കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ ‘സാമൂഹ്യ സുരക്ഷാ പദ്ധതി’യുടെ പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്കാണ് ‘ഹദിയത്തു റഹ്മ’ എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ ജിദ്ദയിൽ അറിയിച്ചു. നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന, സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയ 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെൻഷന് അർഹത. ഇപ്രകാരം അർഹത നേടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്ത വർഷം മാർച്ച് മുതൽ പ്രതിമാസം 2,000 രൂപ പെൻഷനായി നിക്ഷേപിക്കും. ‘ഹദിയത്തു റഹ്മ’ പദ്ധതി സൗദി നാഷണല്‍ കെ.എം.സി.സി കമ്മറ്റിക്ക് കീഴിലുള്ള 35 സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് നടപ്പിലാക്കുക. ഇതിനുള്ള അപേക്ഷകള്‍…
പത്തനംതിട്ട : കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ നരബലി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുത്ത സംഭവത്തിൽ അറസ്റ്റിലായത് മൂന്നുപേരാണ്. തിരുവല്ല സ്വദേശികളും ദമ്പതികളുമായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ഇവർക്ക് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് നൽകിയ ഏജന്റ് മുഹമ്മദ് ഷാഫി. എന്നാൽ, അതിലും വലിയ ഞെട്ടലിലാണ് ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സുഹൃത്തുക്കളായി ഉണ്ടായിരുന്നവർ. അനേകം ഹൈക്കു കവിതകൾ എഴുതി സ്വയം കവിയായി അറിയപ്പെടുന്ന ആളാണ് ഭഗവൽ സിംഗ്. ഇയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലും എഴുതുന്നവരും വായിക്കുന്നവരും ധാരാളമുണ്ട്.
ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം; ശക്തമായ നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്തി
തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ. കടവന്ത്ര പോലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്”, മുഖ്യമന്ത്രി പറഞ്ഞു. “സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന്…
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഏകീകൃതനിറം പദ്ധതി നടപ്പാക്കാനും സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. എന്നാൽ ഇവരുടെ ആവശ്യം മന്ത്രി തള്ളി. സാവകാശം നൽകില്ലെന്നും ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്നും യോഗത്തിൽ മന്ത്രി നിലപാടെടുത്തു. നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ച തീരുമാനങ്ങൾ മാറ്റമില്ലാതെ നടപ്പാക്കാനാണ് തീരുമാനം. ഇന്നത്തെ പ്രത്യേക സാഹചര്യം ടൂറിസ്റ്റ് ബസ് ഉടമകളെ അറിയിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. പ്രഖ്യാപിച്ച തീരുമാനങ്ങളിൽ മാറ്റമില്ല. ഹൈക്കോടതി പറഞ്ഞതടക്കം എല്ലാം സമയബന്ധിതമായി നടപ്പാക്കും. എല്ലാ വാഹനങ്ങൾക്കും നിയമം ഒരുപോലെ ബാധകമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. അതേസമയം, സർക്കാർ നീക്കം പ്രായോഗികമല്ലെന്നും അടുത്ത ഫിറ്റ്നസ് സമയം വരെയെങ്കിലും സമയം നൽകണമെന്നും ടൂറിസ്റ്റ് ഉടമകൾ പറഞ്ഞു. ചിലർ നടത്തുന്ന അതിക്രമങ്ങൾക്ക് എല്ലാവരെയും ശിക്ഷിക്കുന്നത്…
ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ ഷൂട്ടിംഗ് കാരക്കുടിയിൽ ആരംഭിച്ചു. യുജിഎം പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജിതിൻ ലാലാണ് അജയന്റെ രണ്ടാമത്തെ മോഷണം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റർടെയ്നറായ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ടോവിനോ തോമസിനെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 1900, 1950, 1990 കളിലെ കഥയാണ് ചിത്രം പറയുന്നത്.
