- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ആഭിചാര കർമ്മങ്ങളുടെ പേരിൽ സംസ്ഥാനത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യ പരാതിയിൽ തന്നെ സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മറ്റൊരു ജീവൻ രക്ഷിക്കാമായിരുന്നു. ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിയെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നാണ്. കേട്ടുകേള്‍വി മാത്രമായിരുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്. കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്ന വസ്തുത ഗൗരവമുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ മതതീവ്രവാദ ശക്തികളുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. “ദുരൂഹമായ കാര്യങ്ങളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നരബലി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുണ്ട്. അറിയപ്പെടുന്ന ഒരു സിപിഎം പ്രവര്‍ത്തകനാണ് ഇതിന്റെ പ്രധാനപ്പെട്ട കണ്ണിയായി പുറത്തുവന്നിരിക്കുന്നത്. മതഭീകരവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കണം. ലോകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രാകൃതമായ നടപടികള്‍ക്ക് സമാനമായ സംഭവമാണ് കേരളത്തിലും നടന്നത്” സുരേന്ദ്രന്‍ പറഞ്ഞു. ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മതതീവ്രവാദ സംഘടനകളുടെ ഏതെങ്കിലും പങ്കാളിത്തം ഉണ്ടോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഇന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. ലോകത്തിന് മുന്നിൽ രാജ്യത്തെ കളങ്കപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ട്. പ്രതികൾ നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്നെന്നും ഇപ്പോൾ കർഷക സംഘത്തിന്‍റെ ചുമതലയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും. നവംബർ 14നാണ് മത്സരം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ബഫൺ, റോമയുടെ പോർച്ചുഗൽ പരിശീലകൻ മൗറീഞ്ഞോ എന്നിവരും മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെസിയും മറ്റ് താരങ്ങളും ഈ മത്സരത്തിനെത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ലോകത്തെ ഞെട്ടിച്ചത്. തന്‍റെ 60-ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.
എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. അധിക ചെലവില്ലാതെ 5ജി ലഭ്യമാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സിം കാർഡ് ഇതിനായി ഉപയോഗിക്കാം.
അജ്മാൻ: ഡഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂർണമെന്‍റിൽ ഉടനീളം പരാജയം അറിയാതെ കളിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് 141 റൺസ് വിജയലക്ഷ്യം നൽകി. 101 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യൻ ക്യാപ്റ്റൻ വീരേന്ദ്ര സിംഗാണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നായകൻ വീരേന്ദ്ര സിംഗിന്‍റെ 50 റൺസിന്‍റെയും ഇന്ദ്രജീത് യാദവിന്‍റെ 40 റൺസിന്‍റെയും പിൻബലത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. 23 റൺസെടുത്ത ആർ ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ഗാംബിയ: കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം. സെപ്റ്റംബർ 29ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്വേഷണം പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഗാംബിയയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഒരു രാസപരിശോധനയിൽ കണ്ടെത്തി, ഇത് വൃക്ക തകരാറിൻ കാരണമാകുന്നു. മരുന്ന് കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായതിനെ തുടർന്ന് മൂന്ന് കുട്ടികളെ കൂടി പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മരണത്തോടെ മരണസംഖ്യ 69 ആയി. നിലവിൽ 81 കുട്ടികൾ സമാനമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണെന്ന് ഗാംബിയൻ അധികൃതർ പറഞ്ഞു. കുട്ടികളുടെ മരണത്തോടെ നീതി തേടി നിരവധി പേർ സെറെകുണ്ടയിലെ സ്ക്വയറിൽ…
പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസിങ് കേസിന്‍റെ അന്വേഷണത്തിലാണ് ഈ ക്രൂര സംഭവം പൊലീസ് കണ്ടെത്തിയത്. ശക്തമായ നടപടി സ്വീകരിക്കും. ഒരു പരിഷ്കൃത സമൂഹത്തിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ക്രൂരമായ കാര്യമാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവുമാണ് സ്ക്രീനിലുള്ളത്. ദോഹ കോർണിഷ് ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയായതിനാൽ, ആരാധകർക്ക് ഈ ഭീമൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനും ചുറ്റും നടക്കുന്ന ആഘോഷങ്ങൾ ആസ്വദിക്കാനും കഴിയും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങളും തത്സമയം സ്ക്രീനിൽ ആസ്വദിക്കാം. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശത്തോടെ ദോഹ കോർണിഷിലെ ഭീമൻ സ്ക്രീനിലൂടെ മത്സരം കാണാൻ കഴിയും.
ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ മ്യൂസിയം 5 ലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാർച്ചിൽ തുറന്ന മ്യൂസിയം ഇതിനകം 100,000 ആളുകൾ സന്ദർശിച്ചതായി മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസഫ് അൽ മുല്ല പറഞ്ഞു. ലോകകപ്പിന്റെ വേദികളിലൊന്നായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തോട് ചേർന്നാണ് ഒളിമ്പിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് ടിക്കറ്റ് ബുക്ക് ചെയ്ത ഹയ കാർഡ് ഉടമകൾക്ക് മാത്രമേ മ്യൂസിയത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുക. ഖത്തർ മ്യൂസിയത്തിന്റെ പുതുക്കിയ ടിക്കറ്റിംഗ് നയം അനുസരിച്ച് 3-2-1 ഒളിമ്പിക് മ്യൂസിയം ഒരാൾക്ക് 100 റിയാൽ ഫീസ് ഈടാക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേഷൻസിന്റെ…
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിന്‍റെ വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിച്ചത്. ഇന്നലെ സൂര്യ ഫെസ്റ്റിവലിന്റെ ഒമ്പതാം ദിവസമായിരുന്നു നവ്യയുടെ നൃത്തം. 2016ലാണ് നവ്യ അവസാനമായി മേളയിൽ പങ്കെടുത്തത്. ഒരുപാട് ആഗ്രഹിച്ചിട്ടും സംഭവിക്കാതിരുന്ന തിരിച്ചുവരവ് സാധ്യമായതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ. സൂര്യയുടെ വേദിയിൽ എത്താൻ കഴിയുക എന്നത് ഒരു കലാകാരിയുടെ ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണെന്ന് നവ്യ പറഞ്ഞു.
