- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ ചില നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന തരൂരിന്റെ ആരോപണത്തോട് പ്രതികരിച്ച് ഖാർഗെ. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നും ഖാർഗെ പറഞ്ഞു. ‘ഞങ്ങൾ സഹോദരങ്ങളാണ്. ചിലർ അത് വേറെ രീതിയിൽ പറഞ്ഞിട്ടുണ്ടാകാം. അത് വ്യത്യസ്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തമ്മിൽ പക്ഷഭേദമില്ല’ ഖാർഗെ പറഞ്ഞു. ചില പിസിസി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളും താനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചിരുന്നു. ഈ നേതാക്കളെല്ലാം ഖാർഗെയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു. ‘സംവിധാനത്തിൽ പോരായ്മകളുണ്ട്, അവ നമുക്കെല്ലാവർക്കും അറിയാം. കഴിഞ്ഞ 22 വർഷമായി പാർട്ടി അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് നടക്കാത്തതാണ് പ്രശ്നം’ തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടക്കുമെന്നും ഖാർഗെയോട് ശത്രുതയില്ലെന്നും തരൂർ പിന്നീട് വ്യക്തമാക്കി. കോൺഗ്രസിന് പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നത്. രഹസ്യ ബാലറ്റുകളാണ് വോട്ടിംഗിനായി ഉപയോഗിക്കുന്നത്. തികഞ്ഞ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുക. സിസ്റ്റത്തിലെ ചില തെറ്റുകളാണ് ഞാൻ…
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം മന്ത്രിസഭ പ്രഖ്യാപിച്ചു. വടക്കഞ്ചേരിക്ക് സമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പിറകിൽ ഇടിച്ച് ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ചതുപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
വെല്ലിംഗ്ടണ്‍: ടി20യിൽ കോഹ്ലിയുടെ മറ്റൊരു റെക്കോർഡും തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ 40 പന്തിൽ നിന്ന് 55 റൺസ് നേടിയ ബാബർ ഓപ്പണർ മുഹമ്മദ് റിസ്വാനുമൊത്ത് (56 പന്തിൽ 69) ഓപ്പണിംഗ് വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയപ്പോൾ പാകിസ്ഥാൻ 19.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന ഏഷ്യൻ താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ബാബർ മറികടന്നത്. 251 ഇന്നിങ്സുകളിൽ നിന്നാണ് ബാബർ 11,000 റൺസ് തികച്ചത്. 261 ഇന്നിങ്സുകളിലാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ചത്. 262 ഇന്നിങ്സുകളിൽ നിന്ന് 11,000 റൺസ് തികച്ച ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറാണ് പട്ടികയിൽ മൂന്നാമത്.
അച്ചു വിജയന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിചിത്രം നാളെ തിയേറ്ററുകളിലെത്തും. ഒരു കുടുംബത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം ചെറിയ നിഗൂഢതകളും ഹൊറർ ഘടകങ്ങളും ഉൾക്കൊള്ളുമെന്ന് ചിത്രത്തിന്‍റെ ട്രെയിലർ സൂചിപ്പിക്കുന്നു. ക്ലീൻ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിചിത്രം എന്ന പേരും അത്രയധികം പിടികൊടുക്കാതിരുന്ന ടൈറ്റിലും പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തിയിട്ടുണ്ട്. ‘വിചിത്രം’ എന്ന പേര് സിനിമയുടെ വര്‍ക്ക് ടൈറ്റില്‍ ആയിരുന്നുവെന്നും, പിന്നീട് അത് സിനിമയുടെ പേരായി മാറിയെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ നിഖിൽ പറഞ്ഞു. “ഞാനും ഷൈൻ ചേട്ടനും ഒരുമിച്ചിരുന്നപ്പോൾ എനിക്ക് തോന്നിയ വിചിത്രമായ ഒരു ആശയമായിരുന്നു ഇത്. ഒരു അമ്മയും അഞ്ച് കുട്ടികളുമുള്ള ഒരു കുടുംബം സാധാരണമാണ്. ഒരുപക്ഷേ ഇന്നത്തെ കാലത്ത് അത്തരമൊരു കാര്യം സംഭവിക്കില്ലായിരിക്കാം. എന്നാലും അത് സംഭവിക്കാവുന്നതാണ്. എന്നാൽ ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളിൽ ചില വിചിത്രമായ എലമെന്റ്‌സ് ഉണ്ട്. ആ എലമെന്റ്‌സില്‍ നിന്നാണ്…
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ പരാതി കോവളം സി.ഐക്ക് കൈമാറി. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവന്നേക്കാം. തുടര്‍നടപടികള്‍ക്കായി ഇനി നിയമസഭാ സ്പീക്കറെ അന്വേഷണം സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെ മാത്രമേ തുടര്‍നടപടികളെടുക്കാനാകു. ഇതിനുമുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം എൽദോസ് കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇപ്പോഴും ലഭ്യമല്ല. എംഎല്‍എ നേരത്തെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒക്ടോബർ 13 മുതൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ വ്യാഴം: കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് വെള്ളി: പത്തനംതിട്ട, ഇടുക്കി ശനി: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്(എൻഐഎ) മാറ്റി. എൻഐഎയിൽ ഐജിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. വിജയ് സാഖറെ പോകുന്ന ഒഴിവിൽ മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇടതുസര്‍ക്കാറിന്റെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെ അറിയപ്പെട്ടിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണവും സാഖറെയ്ക്കെതിരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍ഐഎയിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്തകാലത്തായി സര്‍ക്കാരുമായി ഇദ്ദേഹം സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നും വിവരങ്ങളുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ്. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയപ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നീട് അനുമതി തേടിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോർവേയും ഇംഗ്ലണ്ടും സന്ദർശിക്കാൻ പിണറായി വിജയൻ ആദ്യം അനുമതി തേടിയിരുന്നു. ഇതിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണാൻ ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രാനുമതി വിദേശകാര്യ സെക്രട്ടറി മുഖേനയാണ് വിദേശകാര്യ മന്ത്രിക്ക് നൽകുന്നതെന്നും ഇക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നോർവേയിലേക്കും ഇംഗ്ലണ്ടിലേക്കും യാത്ര ചെയ്യാൻ അനുമതി ലഭിച്ചതിന് ശേഷം ആ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി തേടുന്നതിൽ തെറ്റില്ലെന്ന് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രയ്ക്കിടെ മുഖ്യമന്ത്രി…
മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യും. ചിത്രത്തിന് യു-എ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവർ മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.
കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ട് പെൺകുട്ടികളെയാണ് കൊണ്ടുവന്നതെന്ന് ഭഗവൽ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി. ഇതേതുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഷാഫി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപം ഹോട്ടൽ നടത്തുകയായിരുന്നു ഷാഫി. നഗരത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഏറെക്കാലം പ്രലോഭിപ്പിച്ച് അവരെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നൽകിയിട്ടുണ്ട്.
