Author: News Desk

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐഎസ്എൽ) ഒമ്പതാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശക്കടലാക്കി മാറ്റിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34,978 കാണികളാണ് പങ്കെടുത്തത്. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഉദ്​ഘടനമത്സരത്തിന് ശേഷം കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയത്. 22,236 പേരാണ് മത്സരം കാണാനെത്തിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ-എഫ്സി ഗോവ മത്സരം കാണാൻ 17,500 പേർ മാത്രമാണ് എത്തിയത്.

Read More

ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്. ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് യുദ്ധവിമാനങ്ങളും കിഴക്കൻ തീരത്തേക്ക് ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ അടുത്തിടെ നടത്തിയ ആയുധാഭ്യാസത്തിന് പിന്നാലെ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സംയുക്ത സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തരകൊറിയയാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ജപ്പാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ അഭ്യാസങ്ങളിൽ ഏറ്റവും പുതിയതാണ് ഇത്. ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ പരിശീലനത്തിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചതായി പ്യോങ്യാങ് വിശദമാക്കുന്നു. ന്യൂക്ലിയർ ആക്രമണ ശേഷി വികസിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ പരീക്ഷണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജപ്പാനിലുടനീളം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. മിസൈൽ കടലിൽ പതിച്ചെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുകയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഉച്ചയോടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകാൻ സാധ്യത. കൊമോറിൻ തീരത്തുള്ള ചുഴലിക്കാറ്റും മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയുടെ കാരണം. അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയ്ക്കും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലെ പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിച്ചുവിട്ട സംഭവത്തിൽ കർശന നടപടിയുമായി ഗവർണർ. ക്വാറം പൂർത്തിയാക്കാതെ പിരിച്ചുവിട്ട കേരള സെനറ്റ് യോഗത്തിന്‍റെ വിശദാംശങ്ങളാണ് ഗവർണർ തേടിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടനടി നൽകണം. വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാത്ത ഗവർണറുടെ നോമിനികളെ പിൻവലിക്കാനും സാധ്യതയുണ്ട്. ഗവർണർ നാമനിർദ്ദേശം ചെയ്ത ഒൻപത് പേരിൽ ഏഴ് പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നു. വി.സി സെലക്ഷൻ കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് തീരുമാനിക്കണമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്ന് വിളിച്ചുചേർത്ത സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാത്തതിനെ തുടർന്ന് പിരിഞ്ഞു. വി.സിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ആകെ 19 പേരാണ് ക്വാറം പൂർത്തിയാക്കാൻ വേണ്ടിയിരുന്നത്. 

Read More

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ (50) മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് സ്ത്രീകളുടെ മൃതദേഹങ്ങളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. മൃഗങ്ങളുടെ ശരീരഭാഗങ്ങളോ മറ്റെന്തെങ്കിലുമോ സ്ത്രീകളുടെ ശരീരഭാഗങ്ങളുമായി കലർന്നിട്ടുണ്ടോയെന്നും മറ്റാരുടെയെങ്കിലും ശരീരങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ചും നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നു. രണ്ട് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ആകെ 61 ശരീരഭാഗങ്ങളാണ് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നത്. ഇതിൽ 36 ശരീരഭാഗങ്ങൾ ബുധനാഴ്ച പരിശോധിച്ചിരുന്നു.

Read More

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവുള്ള 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്തുകൾ, 3 മുനിസിപ്പാലിറ്റികൾ, 20 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 14ന് പുറപ്പെടുവിക്കും. 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളിൽ 22ന് നടക്കും. പത്രികകൾ 25 വരെ പിൻവലിക്കാം. നവംബർ 10ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെടുന്ന മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രദേശത്തും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. മുനിസിപ്പാലിറ്റികളിൽ ആ വാർഡിലും ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാകും.

Read More

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർവഹിക്കാൻ മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ സ്ഥിരീകരിച്ചു. ഓഹരി വിൽപ്പനയുടെ കാര്യം പരിഗണനയിലാണെന്ന് ചെയർമാൻ എം.എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. സ്റ്റോക്കിൽ ലുലു ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിൽ ഉള്ളത്. ഇറാഖ്, വടക്കേ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ലുലു അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഓഹരി വിൽപ്പന എപ്പോൾ ആരംഭിക്കുമെന്നോ ഓഹരിയുടെ വില എത്രയാകുമെന്നോ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ലുലുവിന്‍റെ ഓഹരികൾ വാങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2020 ലെ കണക്കനുസരിച്ച് ലുലു ഗ്രൂപ്പിന്‍റെ മൂല്യം 500 കോടി ഡോളറിലധികം ആയിരുന്നു. നിലവിൽ 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ,…

Read More

അബുദാബി: ഡിസംബർ 15 മുതൽ പുതിയ ഗാർഹിക നിയമം പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കും. വീട്ടുജോലിക്കാരിൽ നിന്ന് പണം കൈപ്പറ്റാൻ പാടില്ലെന്ന വ്യവസ്ഥയും ഉണ്ടാകും. റിക്രൂട്ട്മെന്‍റ് ഓഫീസ് വഴിയോ സ്പോൺസർമാർ വഴിയോ നിയമനം നടത്തുകയാണെങ്കിൽ, എല്ലാ ചെലവുകളും ബന്ധപ്പെട്ടവർ വഹിക്കേണ്ടിവരും. 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കാരായി നിയമിക്കരുത്. അനുയോജ്യമായ അന്തരീക്ഷം, ശരിയായ വേതനം, താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ തൊഴിലുടമകൾ ഉറപ്പാക്കണം. വാരാന്ത്യ അവധി, കുറഞ്ഞത് 8 മണിക്കൂർ തുടർച്ചയായി വിശ്രമം ഉൾപ്പെടെ ദിവസം 12 മണിക്കൂർ വിശ്രമം, ഒരു മാസത്തെ ശമ്പളത്തോടെയുള്ള അവധി, നാട്ടിലേക്ക് പോയി മടങ്ങാനുള്ള ടിക്കറ്റ് എന്നിവ നൽകണം.

Read More

ന്യൂഡല്‍ഹി: വനിത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 മാർച്ചിൽ ആരംഭിച്ചേക്കും. പുരുഷ ഐപിഎല്ലിന് മുമ്പാണ് ടൂർണമെന്‍റ് നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ് വനിത ഐപിഎല്ലിന് കൊടിയുയരുന്നത്. അഞ്ച് ടീമുകൾ പരസ്പരം മത്സരിക്കും. ഏറ്റവും കൂടുതൽ പോയിന്‍റുള്ള രണ്ട് ടീമുകൾ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ടൂർണമെന്‍റിൽ 20 ലീഗ് മത്സരങ്ങൾ നടക്കും. ഓരോ ടീമിനും പ്ലെയിങ് ഇലവനിൽ അഞ്ച് വിദേശ താരങ്ങൾ ഉണ്ടാകാം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിന് ശേഷം വനിത ഐപിഎൽ തുടങ്ങും. ഫെബ്രുവരി 9 മുതൽ 26 വരെയാണ് ലോകകപ്പ് നടക്കുക. വനിത ഐപിഎല്ലിൽ പങ്കെടുക്കുന്ന അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

Read More

കൊച്ചി: അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരല്ല കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതെന്ന് പൊലീസ്. ഇവർ സെപ്റ്റംബർ 24നാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, മെയ് മാസത്തിലാണ് കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചത്. അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തന്നെയാണ് കൊച്ചിയിലെ പ്രതികളെന്ന സംശയത്തെ തുടർന്നാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്. കൊച്ചിയിൽ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിൽ നിന്ന് മടങ്ങി. രാജ്യവ്യാപകമായി ഗ്രാഫിറ്റി വാന്‍റലിസം നടത്തുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ 4 പേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ടാസ് എന്ന ഗ്രാഫിറ്റി ഇവർ വരച്ചത്. ഈ കേസിലാണ് ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ അഹമ്മദാബാദിലെ അവരുടെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.  പിന്നാലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ…

Read More