Author: News Desk

കൊച്ചി: നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് വ്‌ളോഗർ സഹോദരൻമാരായ എബിൻ, ലിബിൻ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ തലശ്ശേരി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന് പേരിട്ടിരിക്കുന്ന വാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എംവിഡി സർട്ടിഫിക്കറ്റ് നൽകുന്നത് വരെ വാഹനം റോഡിൽ ഓടാൻ അനുവദിക്കില്ല. വാഹനത്തിലെ എല്ലാ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്ത് നിയമാനുസൃതമായി സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൻ്റെ ആത്മകഥയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതുണ്ടെന്നും അധികാരത്തിന്‍റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുറ്റസമ്മതമാണ് ആത്മകഥ എന്നും അദ്ദേഹം പറഞ്ഞു. പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ, മുഖ്യമന്ത്രി പലപ്പോഴും പുത്രീവാത്സല്യത്താല്‍ സത്യത്തിന് നേരെ മുഖം തിരിക്കുന്നു. മകൾക്കെതിരായ ആരോപണങ്ങളെ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് ആദ്യം മുതൽ അദ്ദേഹം ശ്രമിച്ചത്. അപകീർത്തികരമായ ആരോപണങ്ങൾ സ്വപ്ന അച്ചടിച്ച് വിതരണം ചെയ്തിട്ടും ആരോപണങ്ങളെ നിയമപരമായി നേരിടാനുള്ള ധൈര്യം മുഖ്യമന്ത്രി ഇതുവരെ കാണിച്ചിട്ടില്ലെന്നും അത് സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്നും സുധാകരൻ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തണം അതുവരെ ശിവശങ്കറിനെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ‘സ്വപ്ന സുരേഷിന്‍റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ വഴി മുഖ്യമന്ത്രിക്കും മകൾക്കും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. അധികാരത്തിന്‍റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ…

Read More

ഡൽഹി: ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നു. 2021 ൽ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒരു വർഷം കൊണ്ട് ഇരട്ടിയിലധികം (15000 കോടി ഡോളർ) വർദ്ധിച്ചു. മുകേഷ്​ അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ​ഡോളർ), സൈറസ്​ പൂനവല്ല (2,150 കോടി ഡോളർ), ഷിവ്​ നാടാർ (2,140 കോടി ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. മലയാളികളിൽ എംഎ യൂസഫ് അലിയാണ് ഒന്നാമത്. 540 കോടി ഡോളർ ആസ്തിയുള്ള യൂസഫലിക്കൊപ്പം അഞ്ച് മലയാളികളും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസഫലി.

Read More

മഞ്ജു വാര്യരുടെ വരാനിരിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുമായി മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ കൊറിയോഗ്രാഫറായി പ്രഭുദേവ തിരിച്ചെത്തുന്നത്.  ‘കണ്ണില് കണ്ണില്’ എന്ന് ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകർന്നിരിക്കുന്നു.  ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്‍റെ അറബിക് പതിപ്പ് എഴുതിയിരിക്കുന്നത്.  ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആസിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മഞ്ജു വാര്യർ ചിത്രം ഇത്രയധികം ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും. 

Read More

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് താൻ സമ്പൂർണ പരാജയമായിരുന്നെന്ന മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് എൻ.ശ്രീനിവാസന്‍റെ ആരോപണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. താൻ കളിക്കാരുടെ ഭരണാധികാരിയായിരുന്നുവെന്നും തന്‍റെ ഭരണകാലത്തും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. കോവിഡ് -19 പ്രതിസന്ധിക്കിടയിലും ഐപിഎൽ നടന്നു, ഐപിഎൽ പ്രക്ഷേപണ അവകാശങ്ങൾ റെക്കോർഡ് വിലയ്ക്ക് വിറ്റു, അണ്ടർ -19 ടീം ലോകകപ്പ് നേടി, വനിതാ ടീം ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി, ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര നേടി, വനിതാ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നിവയെല്ലാം തൻ്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിനായി എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

Read More

ന്യൂഡൽഹി: ​ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച് തകർത്തതിനും നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചതിനും നിരവധി പേർക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഭോര കലൻ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്തെ ചില അക്രമികൾ പള്ളി നശിപ്പിക്കുകയും ആളുകളെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അക്രമികൾ പള്ളിയുടെ ഗേറ്റ് പൂട്ടി ഓടി രക്ഷപ്പെട്ടു. ഭോര കലനിൽ നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നതെന്ന് പൊലീസിൽ പരാതി നൽകിയ സുബേദാർ നാസർ മുഹമ്മദ് പറഞ്ഞു. ബുധനാഴ്ച, താനും കൂടെയുള്ളവരും പള്ളിയിൽ നമസ്കാരം നടത്തുന്നതിനിടെ, ചിലർ പള്ളിയിൽ പ്രവേശിച്ച് ആക്രമിച്ചുവെന്നും പ്രദേശം വിട്ടുപോകണമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും മുഹമ്മദ് പറഞ്ഞു. ഐപിസി സെക്ഷൻ 295 എ, 323, 506, 147, 148 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളായ രാജേഷ് ചൗഹാൻ, അനിൽ ബദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. 

Read More

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്. ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

Read More

മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രമോഷണൽ കാമ്പയിന്‍റെ ഭാഗമായി 22 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയർ വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഓഫർ ലഭ്യമാകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. 20 കിലോ ഭാരമുള്ള ബാഗേജും അനുവദിക്കും. നിലവിൽ മസ്കറ്റ്-കേരള സെക്ടറിൽ തിരുവനന്തപുരം ഭാഗത്തേക്ക് മാത്രമാണ് സലാം എയർ സർവീസ് നടത്തുന്നത്.

Read More

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സെന്ന ഹെഗ്ഡെ. 1744 വൈറ്റ് ആൾട്ടോ ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ അവതരിപ്പിച്ചു. 1.45 മിനിറ്റ് ആണ് രസകരമായ ടീസറിൻ്റെ ദൈർഘ്യം. ഷറഫുദ്ദീൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിൻസി അലോഷ്യസാണ് നായികയായി എത്തുന്നത്. കോമഡി ക്രൈം ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മൻമഥൻ, സജിൻ ചെറുകയിൽ, ആർ.ജെ.നിൽജ, രഞ്ജി കങ്കോൽ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഹരിലാൽ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമ്പിളി പെരുമ്പാവൂർ, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, ഉല്ലാസ് ഹൈദൂർ, വസ്ത്രാലങ്കാരം മെൽവിൻ ജോയി, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ്…

Read More

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ വരാൽ നാളെ തീയേറ്ററുകളിലെത്തും. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ കണ്ണൻ പറഞ്ഞിരുന്നു. സണ്ണി വെയ്ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

Read More