- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എം.ബി.ബി.എസ് അക്കാദമിക് കലണ്ടറും മാർഗ്ഗനിർദ്ദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക് www.nmc.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഉരുളക്കിഴങ്ങ് ചിപ്സ് അല്ലെങ്കിൽ പൊട്ടാറ്റോ ചിപ്സ് മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. അവയിൽ തന്നെ ‘ലെയ്സ്’ കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്. ഇവ പല ഫ്ലേവറുകളിൽ വിപണിയിൽ ലഭ്യമാണ്. തക്കാളി, സവാള, മുളക് തുടങ്ങി നിരവധി രുചികളിൽ ഇവ ലഭ്യമാണ്. വിലയാണെങ്കിൽ അഞ്ചോ പത്തോ രൂപ മാത്രമേ ഉള്ളൂ. പാക്കറ്റുകൾ കാണാൻ വളരെ വർണ്ണാഭവുമാണ്. ഇപ്പോൾ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗ് ലെയ്സ് പ്രേമികൾക്കിടയിൽ വൈറൽ ആയിരിക്കുകയാണ്. കണ്ടാൽ ഒരു ‘ലെയ്സ്’ പാക്കറ്റ് ആണെന്ന് തോന്നും. ലെയ്സ് ചിപ്സ് ഉള്ള ഒരു പാക്കറ്റിന് 10 രൂപയാണെങ്കിൽ ചിപ്സുകളില്ലാത്ത പാക്കറ്റ് മോഡൽ ലെതർ ബാഗിന് 1.40 ലക്ഷം രൂപയാണ് വില. ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ബാഗ് വിപണിയിലെത്തിച്ചത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് പൊട്ടറ്റോ ചിപ്സ് പാക്കുകളോട് സാമ്യമുള്ള ഈ ബാഗുകള്‍ നിർമിച്ചിരിക്കുന്നത്. ഡെംന തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പാരീസ് ഫാഷൻ വീക്കിലാണ് ബാഗ്…
ലണ്ടന്‍: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാർട്ടംഗിനെ പുറത്താക്കിയതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയും സ്കൈ ന്യൂസും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ലിസ് ട്രസ് തീരുമാനം കൈക്കൊണ്ടുവെന്നാണ് വിവരം. ബിബിസി റിപ്പോർട്ട് പ്രകാരം ക്വാർട്ടംഗ് ഇനി ട്രഷറിയുടെ തലവനായിരിക്കില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ പുറത്താക്കാൻ ആലോചിക്കുന്നതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ചയും ക്വാർട്ടംഗ് ഈ വാർത്ത നിഷേധിച്ചിരുന്നു. “താന്‍ എവിടെയും പോകില്ല” വാർത്തയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. 1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്നയാള്‍ എന്ന പദവി ഇതോടെ ക്വാർട്ടംഗിന് ലഭിക്കും. ലിസ് ട്രസ് നേരത്തെ തന്നെ വാഷിംഗ്ടണിലെ ഐഎംഎഫ് യോഗത്തിന് പോയ ക്വാർട്ടംഗിനോട് ലണ്ടനിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
കൊച്ചി: പീഡനാരോപണക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കഴിഞ്ഞ 4 ദിവസമായി എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് പി.എ.അഷ്‌കര്‍ പൊലീസിൽ പരാതി നൽകി. മണ്ഡലത്തിലെ ജനപ്രതിനിധിയായ എൽദോസ് പി. കുന്നപ്പള്ളിയെ കാണാനില്ല. എം.എൽ.എ.യുടെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതുകൊണ്ട് തന്നെ എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ നിറവേറ്റാൻ താനുൾപ്പെടെയുള്ള മണ്ഡലത്തിലെ പൊതുജനങ്ങൾക്ക് കഴിയുന്നില്ലെന്നും എം.എൽ.എയെ കണ്ടെത്തി നൽകണമെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പെരുമ്പാവൂർ പൊലീസ് റെസീപ്റ്റും നൽകിയിട്ടുണ്ട്. പെരുമ്പാവൂരിൽ ഡി.വൈ.എഫ്.ഐ നാളെ ‘പ്രതീകാത്മക തിരയലും’ സംഘടിപ്പിക്കും.
ന്യൂഡല്‍ഹി: കർഷകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. വളങ്ങളുടെ വിൽപ്പന, മണ്ണ്, വിത്ത് പരിശോധന, കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ തുടങ്ങി വിദഗ്ദ്ധ നിർദ്ദേശങ്ങൾ വരെ ഈ കേന്ദ്രങ്ങൾ വഴി കർഷകർക്ക് നൽകും. സർക്കാർ പുതുതായി ആരംഭിച്ച വൺ നേഷൻ വൺ ഫെർട്ടിലൈസർ (വളം) പദ്ധതി പ്രകാരമുള്ള വളങ്ങൾ സമൃദ്ധി കേന്ദ്രങ്ങൾ വഴിയാണ് വിൽക്കുക. വളങ്ങളെല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡിലാണ് വിൽക്കുക. നടപ്പു സാമ്പത്തിക വർഷം വളം സബ്സിഡിക്കായി 2.5 ട്രില്യൺ രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. സബ്സിഡിക്കായി 1.05 ട്രില്യൺ രൂപയാണ് കേന്ദ്രം ബജറ്റിൽ വകയിരുത്തിയത്. 1,000 സമൃദ്ധി കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. തുടർന്ന് ആവശ്യാനുസരണം എണ്ണം വർദ്ധിപ്പിക്കും. കർഷകരുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളും കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. കേന്ദ്രങ്ങൾക്ക് ഒരു സമയം 50 മുതൽ 100 വരെ ആളുകളെ ഉൾക്കൊള്ളാനുള്ള വലുപ്പം ഉണ്ടായിരിക്കും. കാർഷിക സർവകലാശാലകളുടെയോ കൃഷിവിജ്ഞാൻ കേന്ദ്രങ്ങളുടെയോ മേൽനോട്ടത്തിലായിരിക്കും സമൃദ്ധി കേന്ദ്രങ്ങൾ…
ഭോപാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ ആദ്യ അനുഭവമാണിതെന്ന് തരൂർ പറഞ്ഞു. സ്വീകരണത്തിന് കമൽനാഥിന് നന്ദി പറഞ്ഞ് തരൂർ ട്വീറ്റ് ചെയ്തു. എന്നാൽ പാർട്ടിയെ നയിക്കാൻ മല്ലികാർജുൻ ഖാർഗെയാണ് അനുയോജ്യനെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാർഗെ ഇന്ന് തമിഴ്നാട്ടിൽ പ്രചാരണം നടത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അതേസമയം, ശശി തരൂർ ഇന്ന് മധ്യപ്രദേശിലും ബിഹാറിലും വോട്ട് തേടി. ശശി തരൂരിന് മധ്യപ്രദേശിൽ വൻ സ്വീകരണമാണ് പിസിസി നൽകിയത്. പ്രചാരണ വേളയിലെ തരൂരിന്റെ ആദ്യ അനുഭവമായിരുന്നു ഇത്. മധ്യപ്രദേശ് കോൺഗ്രസിന് ട്വിറ്ററിലൂടെ തരൂർ നന്ദി പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ തരൂരിനെ അവഗണിച്ചപ്പോൾ മധ്യപ്രദേശ് പിസിസി അദ്ദേഹത്തെ സ്വാഗതം…
ആഗോള വന്യ ജീവികളുടെ എണ്ണം 1970-കൾക്ക് ശേഷം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഡബ്ല്യുഡബ്ല്യുഎഫ് 2020 ൽ നടത്തിയ പഠനങ്ങളിൽ ഇത് പ്രതിവർഷം 2.5 ശതമാനമായി കുറയുന്നുവെന്ന് കണ്ടെത്തി. ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശവും, മലിനീകരണവും, കാലാവസ്ഥാ വ്യതിയാനം പോലുള്ള ഘടകങ്ങളും തകർച്ചയെ ത്വരിതപ്പെടുത്തി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2018 ലെ വിവര ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതനുസരിച്ച് ആഗോള വന്യ ജീവികളുടെ എണ്ണത്തിൽ ശരാശരി 69 ശതമാനം ഇടിവുണ്ടായി. 1994 നും 2016 നും ഇടയിൽ ബ്രസീലിയൻ ആമസോൺ പിങ്ക് റിവർ ഡോൾഫിനുകളുടെ എണ്ണത്തിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തി. ലാറ്റിനമേരിക്കയിലും കരീബിയയിലും അഞ്ച് പതിറ്റാണ്ടിനിടെ 94 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ദേശീയോദ്യാനത്തിനടുത്തുള്ള വനപ്രദേശത്തെ മൗണ്ടൻ ഗൊറില്ലകളുടെ എണ്ണം 2018 ഓടെ 400…
ന്യൂ ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്‍റെയും ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37 ശതമാനം കുറവുണ്ടായി. അതേസമയം, ഇത് കരുതൽ ശേഖരത്തേക്കാൾ കുറവല്ല. എഫ്സിഐയുടെ കണക്കുകൾ പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരത്തേക്കാൾ 66 ശതമാനം കൂടുതലാണിത്. സാധാരണയായി 30.55 ദശലക്ഷം ടൺ ഭക്ഷ്യധാന്യം കരുതൽ ശേഖരമായി സംഭരിക്കണമെന്നാണ് ചട്ടം. നിലവിൽ 51.14 ദശലക്ഷം ടൺ ധാന്യം സംഭരിച്ചിട്ടുണ്ടെങ്കിലും ഇത് കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം കുറവാണ്. ഗോതമ്പിന്റെ സംഭരണത്തിലെ ഇടിവും, സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ധാന്യം നൽകേണ്ടി വന്നതും, ഭക്ഷ്യധന്യ ശേഖരത്തെ കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ കാരണമായി.
ന്യൂഡല്‍ഹി: ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റിക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്ത് 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ് മുകേഷ് അംബാനി. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭാവന നൽകിയത്. ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിൽ ഹെലികോപ്റ്ററിൽ എത്തിയ അംബാനി പൂജയിൽ പങ്കെടുത്ത് മടങ്ങിയതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കർണാടക: മതപരിവർത്തന നിരോധന നിയമ പ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതം മാറ്റിയെന്ന പരാതിയിൽ ബെംഗളൂരു പൊലീസാണ് 24 കാരനായ സയിദ് മൊയീൻ എന്നയാളെ അറസ്റ്റ് ചെയ്തത്. പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മതപരിവർത്തന നിരോധന നിയമം സങ്കീർണ്ണമായ നടപടികളും കഠിനമായ ശിക്ഷയുമുള്ളതാണ്. പുതിയ നിയമം അനുസരിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്ന വ്യക്തിക്ക് അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ചെറിയ കുട്ടികൾ, സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ മതപരിവർത്തനത്തിന് വിധേയരാക്കിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ചുമത്താം. കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
