Author: News Desk

ചെന്നൈ: ആവേശകരമായ ഐഎസ്എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ചു. ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. 10 പേരായി ചുരുങ്ങിയെങ്കിലും ചെന്നൈയിൻ ബെംഗളൂരുവിനെ സമനിലയിൽ തളക്കുകയായിരുന്നു. ബെംഗളൂരുവിനായി റോയ് കൃഷ്ണയും ചെന്നൈയിൻ എഫ് സിക്ക് വേണ്ടി കെ പ്രശാന്തും ഗോൾ നേടി. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ ബെംഗളൂരു എഫ് സി ലീടെടുത്തു. മികച്ച ഹെഡറിലൂടെ റോയ് കൃഷ്ണയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ശിവശക്തി നാരായണന്‍റെ ഒരു ക്രോസ് റോയ് കൃഷ്ണ ഗോളാക്കി മാറ്റി. ആദ്യപകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ മുൻപ് വരെ ബെംഗളൂരു ലീഡ് നിലനിർത്തി. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പ്രശാന്ത് ചെന്നൈയിൻ എഫ്.സിക്ക് വേണ്ടി സമനില ഗോൾ നേടി. സ്ലിസ്കോവിച്ചിന്‍റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് ഹെഡ് ചെയ്ത പ്രശാന്ത് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട പ്രൊഫസർ സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക സിറ്റിംഗ്. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കാനാണ് പ്രത്യേക സിറ്റിംഗ്. ജസ്റ്റിസുമാരായ എം ആർ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 11 മണിക്ക് അപ്പീൽ പരിഗണിക്കും. മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സർക്കാർ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിഗണിക്കാതെ സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് സായിബാബ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത്. യു.എ.പി.എ പ്രകാരമുള്ള കേസിൽ ഹൈക്കോടതി പരിഗണിച്ചത് ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികളാണെന്നും അപ്പീൽ ചൂണ്ടിക്കാട്ടി.

Read More

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. ഹിജാബ് നിരോധിക്കരുതെന്നും ആരുടെ മേലും നിർബന്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. കോളേജുകളിലും സർവകലാശാലകളിലും കന്യാസ്ത്രീ വേഷത്തിൽ പെൺകുട്ടികൾ പഠിക്കുന്നു. ആരും അതിനെ എതിർത്തിട്ടില്ല. ആരും കേസിന് പോയില്ല. വിഷയത്തിൽ ഒരു കോടതിയും ഇടപെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു. കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാക്കാൻ കഴിയുന്നില്ല. കന്യാസ്ത്രീകളായ അധ്യാപകർക്ക് ഹിജാബ് അനുവദിക്കുമ്പോൾ അതേ അവകാശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകില്ലെന്ന വാശി ദുരൂഹമാണ്. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

Read More

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണുകൾ നിർബന്ധമാക്കിയ വിധിക്കെതിരെ കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയുടെ ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നതിൽ വ്യക്തതയില്ല. വനം, പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ബെഞ്ചിന് പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ കഴിയുമോ എന്നതിൽ ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ബഫർ സോൺ വിധിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ ചട്ടപ്രകാരം കേസിൽ വിധി പറഞ്ഞ ബെഞ്ചാണ് പുനഃപരിശോധനാ ഹർജിയും പരിഗണിക്കേണ്ടത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. ഇതിൽ എൽ.നാഗേശ്വര റാവു വിരമിച്ചു. ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവർ സുപ്രീം കോടതി ജഡ്ജിമാരായി തുടരുകയാണ്.…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പലിശ നിരക്ക് കൂട്ടി. പ്രാഥമിക സഹകരണ സംഘങ്ങളിലെയും കേരള ബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശ ആണ് വർധിപ്പിച്ചത്. ഇതോടെ, 15 മുതൽ 45 ദിവസം വരെയുള്ള ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങൾ മുതൽ രണ്ട് വർഷത്തിൽ കൂടുതൽ സമയത്തേക്കുള്ള നിക്ഷേപങ്ങൾക്ക് വരെ ഉയർന്ന പലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളിൽ 15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനമായിരിക്കും പുതിയ പലിശ നിരക്ക്. മറ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ ഉള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പലിശ നിരക്കും കൂട്ടിയിട്ടുണ്ട്. 5 % മുതൽ 6.75 % വരെയാണ് പുതിയ പലിശ നിരക്ക്. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പലിശ നിരക്ക് കൂട്ടാൻ തീരുമാനിച്ചത്.

Read More

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇത്തവണ അധികാരം നിലനിർത്തുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് ബിജെപിയുടെ തന്നെ അഭിപ്രായം. അതേസമയം, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. രണ്ട് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറിമാറി അധികാരത്തിൽ വന്ന ചരിത്രമാണ് ഹിമാചൽ പ്രദേശിനുള്ളത്. ഇതുവരെ 6 തവണയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 3 തവണ ബിജെപിയും. 2017ൽ ഫോൺ ചോർത്തൽ വിവാദത്തിൽ കുടുങ്ങിയ ബിജെപിയുടെ പ്രേം കുമാർ ധൂമാല്‍ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.  അതിനുശേഷം പ്രേം കുമാർ ധൂമാലിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021ൽ ഉപതിരഞ്ഞെടുപ്പ് നടന്ന 3 നിയമസഭാ മണ്ഡലങ്ങളിലും മണ്ടി ലോക്സഭാ സീറ്റിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ…

Read More

ന്യൂ ഡൽഹി: ഗൂഗിൾ പിക്സൽ 7 പ്രോ ക്യാമറ റാങ്കിംഗിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയി മാറി. ടെൻസർ ജി 2 എസ്ഒസി നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്‍റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ പിക്സൽ 7 പ്രോ, ആപ്പിളിന്‍റെ ഐഫോൺ 14 പ്രോയെ മറികടന്നാണ് ഡിഎക്സ്ഒമാർക്ക് ക്യാമറ റാങ്കിംഗിലെ മികച്ച സ്മാർട്ട്ഫോണായി മാറിയത്. ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് 147 പോയിന്‍റാണ് ലഭിച്ചത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ എന്നിവയുൾപ്പെടെ പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 148 പോയിന്‍റും സൂമിന് 143 പോയിന്‍റും വീഡിയോയ്ക്ക് 143 പോയിന്‍റും ലഭിച്ചു. ഫോട്ടോയിലെ എക്സ്പോഷറിന് 113 പോയിന്‍റും കളറിന് 119 പോയിന്‍റും ലഭിച്ചു. ബെഞ്ച്മാർക്കിംഗ് വെബ്സൈറ്റ് നിരീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ നല്ല കോൺട്രാസ്റ്റ് ബാക്ക്‌ലിറ്റ്…

Read More

റിയാദ്: റിയാദ് സീസൺ 2022 ഈ മാസം 21 ന് ആരംഭിക്കുമെന്ന് ജനറൽ എന്‍റർടെയിൻമെന്‍റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. കനേഡിയൻ വിനോദ ഭീമനായ സിർക്യു ഡു സോലെയിൽ ‘ഭാവനയ്ക്കപ്പുറം’ എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കച്ചേരിയും സർക്കസ് ഷോയുമാണ് മേളയുടെ ഉദ്ഘാടന ദിവസത്തെ പ്രധാന ആകർഷണങ്ങൾ. 65 ദിവസം കരിമരുന്ന് പ്രകടനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 15 സോണുകളിലായാണ് പുതിയ സീസണിന്‍റെ പ്രവർത്തനങ്ങൾ നടക്കുക. ഇവ ഓരോന്നിനും സവിശേഷമായ വിനോദ സവിശേഷതകളുണ്ടെന്നും തുർക്കി അൽ ഷെയ്ഖ് പറഞ്ഞു. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരങ്ങളും പാചകരീതികളും കാണാൻ കഴിയും. റിയാദ് സീസൺ 2022ൽ ആദ്യമായി ‘ബൊളുവാർഡ് വേൾഡ്’ മേഖല തുറക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകവും ഇവിടെ സ്ഥാപിക്കും. സന്ദർശകർക്ക് മരുഭൂമിയുടെ ഹൃദയഭാഗത്ത് ആദ്യമായി അന്തർവാഹിനി സവാരി ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

Read More

അജിത് കുമാർ നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. അജിത്തിന്‍റെ അവസാന രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ജനുവരിയിൽ പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ഒരു ബാങ്ക് കവർച്ചയെക്കുറിച്ചുള്ള ത്രില്ലർ ചിത്രമാണിതെന്നാണ് സൂചന. നീരവ് ഷാ ഛായാഗ്രഹണവും ജിബ്രാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കാൻ മോഹൻലാലുമായി ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ അജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹെയ്സ്റ്റ് ത്രില്ലർ ‘മങ്കാത്ത’ അജിത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ധനുഷിന്റെ നായികയായി അസുരൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

Read More

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണ വിഭവമാണ് ഇഡ്ഡലി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരം ഇഡ്ഡലി പ്രേമികൾക്കായി ഇപ്പൊൾ ഒരു സന്തോഷ വാർത്തയുണ്ട്.  ഇഡ്ഡലിയും ചട്ണിയും 24 മണിക്കൂറും ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിലാണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെൻഡിംഗ് മെഷീൻ പ്രവർത്തിക്കുന്ന വീഡിയോ ട്വിറ്ററിൽ ആണ് വൈറലായത്.  ബെംഗളൂരു ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ അവതരിപ്പിച്ചത്. മെനുവിൽ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉൾപ്പെടുന്നു. വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്കാൻ ചെയ്താൽ ഓൺലൈൻ പേയ്മെന്‍റ് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഓർഡർ നൽകി മിനിറ്റുകൾക്കുള്ളിൽ, സംഭവം നമ്മുടെ കൈകളിൽ എത്തും. വീഡിയോയിൽ, ഒരു സ്ത്രീ ഈ രീതിയിൽ ഇഡ്ഡലി ഓർഡർ ചെയ്യുന്നതും കഴിക്കുന്നതും കാണാം.  ട്വിറ്റർ ലിങ്ക് ചുവടെ: https://twitter.com/padhucfp/status/1580530031209508865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580530031209508865%7Ctwgr%5E51ab84478261d18ecc4359c404340e6a1308d169%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fpadhucfp%2Fstatus%2F1580530031209508865%3Fref_src%3Dtwsrc5Etfw

Read More