Author: News Desk

തിരുവനന്തപുരം: പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകൻ നിതിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കാമ്പസിനുള്ളിൽ പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. അധ്യാപകർ ഇടപെട്ടെങ്കിലും പിരിഞ്ഞുപോകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾ ഉപയോക്താക്കളുടെ സിസ്റ്റങ്ങളിൽ പ്രവേശിച്ച് അപകടം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂം ഉൽപ്പന്നങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ്. സൂം ഉൽപ്പന്നങ്ങളിലെ പിഴവ് പ്രയോജനപ്പെടുത്തി സൈബർ കുറ്റവാളികൾക്ക് സുരക്ഷാ നിയന്ത്രണത്തെ മറികടക്കാനും ടാർഗെറ്റഡ് സിസ്റ്റങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും കഴിയുമെന്ന് സിഇആർടി ചൂണ്ടിക്കാണിച്ചു. 4.8.20220916.131 പതിപ്പിന് മുമ്പുള്ള സൂം ഓൺ-പ്രിമൈസ് മീറ്റിംഗ് കണക്ടർ എംഎംആറിലും 5.10.6 മുതൽ 5.12.0 5.0 വരെയുള്ള മാക്ഒഎസ്-സൂം ക്ലയന്‍റുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി സിഇആർടി-ഇൻ അറിയിച്ചു. തെറ്റായ ആക്സസ് നിയന്ത്രണവും ഡീബഗ്ഗിംഗ് പോർട്ടിന്‍റെ തെറ്റായ കോൺഫിഗറേഷനുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ. സൈബർ ആക്രമണങ്ങൾ ഒഴിവാക്കാൻ ഏറ്റവും പുതിയ പതിപ്പിലേക്ക് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ സൂം അധികൃതർ നിർദ്ദേശിച്ചു.

Read More

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിൽ അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ വെസ്റ്റ് കുന്ന് റഹ്മത്ത് മൻസിലിൽ നസീറിന്‍റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. മറിയം വീടിന്‍റെ വാതിൽക്കൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ലുബ്ന ഓടിച്ച കാർ മറിയത്തെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

പ്രമുഖ സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി. ബെൽജിയത്തിലെ മൂന്ന് നഗരങ്ങളിൽ ഡെക്കാത്‌ലോൺ ഒരു മാസത്തേക്കാണ് പേര് മാറ്റിയത്. കമ്പനിയുടെ പേര് ഒരു മാസത്തേക്ക് “നോൾട്ടാസെഡ്” എന്ന് ആയിരിക്കും. പുതിയ പേരിൻ്റെ അർത്ഥം തിരയേണ്ടതില്ല. അത്തരമൊരു വാക്കേ ഇല്ല. ഡെക്കാത്‌ലോൺ എന്ന പേര് ഇംഗ്ലീഷിൽ തിരിച്ച് എഴുതിയതാണിത്. വെബ്സൈറ്റിന്‍റെ ലോഗോയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡെക്കാത്‌ലോൺ പുതിയ പേര് നൽകിയിട്ടുണ്ട്.  ഡെക്കാത്‌ലോണിൻ്റെ ബെൽജിയൻ ലൊക്കേഷനുകളായ നമൂർ, ഗെന്റ്, എവറെ എന്നിവിടങ്ങളിലാണ് ഇപ്പോൾ പുതിയ പേരുള്ളത്. പെരുമാറ്റത്തിന്‍റെ കാരണവും പുതിയ പേരും കമ്പനി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 

Read More

ന്യൂഡല്‍ഹി: ഡ്രഗ് പായ്ക്കറ്റിന് മുകളിൽ ബാർ കോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്താനുള്ള നിയമം ഉടൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. വ്യാജ മരുന്നുകളുടേയും നിലവാരമില്ലാത്ത മരുന്നുകളുടേയും വിൽപ്പന നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 300 ബ്രാൻഡുകളിലാണ് നിയമം നടപ്പാക്കുക. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ബ്രാൻഡുകളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് 20,000 ലധികം ബ്രാൻഡുകളിലാണ് വിവിധ മരുന്നുകൾ വിൽക്കുന്നത്. നിലവാരമില്ലാത്ത മരുന്നുകളും വ്യാജ മരുന്നുകളും വിൽപ്പനയ്ക്കെത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ നടപടി. 2016 മുതൽ നിയമം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ, കമ്പനികൾ ഇത് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്ന് പദ്ധതി മന്ദഗതിയിലാവുകയായിരുന്നു.

Read More

നിവിൻ പോളി നായകനാകുന്ന ‘പടവെട്ടിലെ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറങ്ങിയത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.  ഗോവിന്ദ് വസന്ത റാപ്പും നാടോടി ശീലും ഉപയോഗിച്ച് വ്യത്യസ്തമായ ഒരു പരീക്ഷണത്തിലൂടെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അൻവർ അലി എഴുതിയ വരികൾ സി.ജെ.കുട്ടപ്പൻ, വേടൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. അമൽ ആന്‍റണിയും സംഘവുമാണ് കോറസ് ഒരുക്കിയിരിക്കുന്നത്, ഗിറ്റാർ കെബ ജെറമിയ, ബാസ് നവീൻ കുമാർ, രാജൻ കെ.എസ് ഗാനം മിക്സ് ചെയ്തിരിക്കുന്നു.  മലയാളം റാപ്പും നാടൻപാട്ടുകളും മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത പുതുമയോടെ ചേർത്താണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷമ്മി തിലകന്‍റെ സംഭാഷണങ്ങളും ഗാനത്തിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംഗീത ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘പടവെട്ട്’.

Read More

കെയ്‌റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് കൗമാരക്കാരനായ രുദ്രാന്‍ക്ഷ് സ്വർണം നേടിയത്. താരത്തിന് 18 വയസ്സ് മാത്രമാണ് പ്രായം. 2006ന് ശേഷം ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ കളിക്കാരനായി രുദ്രാന്‍ക്ഷ് മാറി. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തിൽ മുൻപ് സ്വർണം നേടിയത്. അടുത്തിടെ സമാപിച്ച ദേശീയ ഗെയിംസിലും രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയിരുന്നു. ഫൈനലിൽ ഇറ്റലിയുടെ ഡി ഡി സൊലാസോയെ പരാജയപ്പെടുത്തിയാണ് മഹാരാഷ്ട്ര സ്വദേശിയായ രുദ്രാന്‍ക്ഷ് സ്വർണം നേടിയത്. ഒരു ഘട്ടത്തിൽ 4-10ന് പിന്നിലായിരുന്ന രുദ്രാന്‍ക്ഷ് പിന്നീട് 17-13 എന്ന സ്കോറിന് വിജയം നേടുകയായിരുന്നു. സൊലാസോ വെള്ളിയും ചൈനയുടെ ലിഹാവോ ഷെങ്…

Read More

തിരുവനന്തപുരം: പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉന്നയിച്ച വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിച്ചാൽ മാത്രമേ ദയാബായി സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും സതീശൻ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീർപ്പിന് സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ഏറ്റെടുക്കാനാണ് യു.ഡി.എഫ് തീരുമാനം. സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കും.

Read More

കൊച്ചി: അധിക വരുമാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കരാർ നൽകിയ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബസുകളിൽ പരസ്യം പാടില്ലെന്ന നിർദ്ദേശവും നൽകി. സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സിയെന്നോ സ്വകാര്യ ബസുകളെന്നോ വേർതിരിവ് ഇല്ലെന്നും അധിക ഫിറ്റിംഗുകൾ പാടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ടി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് വാഹനങ്ങളിലെ അമിത ഫിറ്റിംഗുകൾക്കും പരസ്യങ്ങൾക്കുമെതിരെ കോടതി കർശന നിലപാട് സ്വീകരിച്ചത്. വടക്കഞ്ചേരി സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. വിനോദയാത്രയ്ക്കായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം തിരഞ്ഞെടുത്തതിനെ വിമർശിച്ച കോടതി, അധികൃതർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.

Read More

ടൊയോട്ട എസ്‍യുവി അർബൻ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലും ഉണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ വേരിയന്‍റുകളിൽ എത്തുന്ന വാഹനത്തിൻ്റെ വില 10.48 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് പ്രസിഡന്റ്, തകാഷി തകാമിയ, നിപ്പോൺ ടൊയോട്ട സിഎംഡി, എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ നയീം ഷാഹുൽ എന്നിവർ ചേർന്ന് നിപ്പോൺ ടൊയോട്ട ഇഞ്ചക്കൽ ഷോറൂമിൽ വച്ച് വാഹനം അനാവരണം ചെയ്തു. 10.48 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വാഹനത്തിന് 11 വേരിയന്‍റുകളുണ്ട്. ഏറ്റവും ഉയർന്ന മോഡലിന് 18.99 ലക്ഷം രൂപയാണ് വില. ഹൈറൈഡറിന്‍റെ ബ്രാൻഡ് എഞ്ചിനീയറിംഗ് പതിപ്പായ ഗ്രാൻഡ് വിറ്റാരയുടെ വില മാരുതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Read More