Author: News Desk

വാരണാസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗ’ത്തിന്‍റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് പരിഗണിച്ച വാരണാസി ജില്ലാ കോടതിയാണ് ഹിന്ദു വിഭാഗത്തിന്റെ ഹർജി തള്ളിയത്. കാർബൺ ഡേറ്റിംഗ് പോലുള്ള ഏത് പരിശോധനയും പള്ളിയുടെ ഉൾഭാഗം സീൽ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. കേസിലെ ഹർജിക്കാരായ, ഹിന്ദു സമുദായത്തിന്റെയും എതിർ കക്ഷിയായ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടേയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പള്ളി സമുച്ചയത്തിൽ കാർബൺ ഡേറ്റിംഗ് നടത്താൻ കഴിയില്ലെന്നും ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി ഒടുവിൽ വാദിച്ചത്. ഇതേതുടർന്നാണ് ജില്ലാ ജഡ്ജി എ.കെ.വിശേഷ് ഹർജി തള്ളിയത്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ പള്ളിക്കുളത്തിൽ ശിവലിംഗം കണ്ടെത്തിയതായി കോടതി നിർദേശപ്രകാരം സർവേ നടത്തിയ ഒരു കൂട്ടം അഭിഭാഷകർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ശിവലിംഗമല്ലെന്നും നീരുറവയുടെ ഭാഗമാണെന്നും മസ്ജിദ്…

Read More

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്‍റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനമുണ്ടെങ്കിൽ ഹിജാബും നിരോധിക്കാം. ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമായിരിക്കില്ല. യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കപ്പെടില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കത്തിപ്പടരുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി. ബെൽജിയം കമ്പനിയിലെ തർക്കം കോടതിയിലെത്തിയതാണ് വിധിക്ക് കാരണമായത്. ആറാഴ്ചത്തെ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായി മുസ്ലീം യുവതി പരാതിപ്പെട്ടു. എന്നാൽ, കമ്പനിയുടെ പൊതുവായ ഡ്രസ് കോഡിന്‍റെ ഭാഗമായി, ശിരോവസ്ത്രങ്ങളും തൊപ്പികളും അനുവദിക്കില്ലെന്നും നിഷ്പക്ഷത നിയമം ഉണ്ടെന്നുമാണ് അറിയിച്ചതെന്ന് കമ്പനി വ്യക്തമാക്കി. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. ബെൽജിയൻ കോടതി പിന്നീട് നിയമ വ്യക്തതക്കായി കേസ് യൂറോപ്യൻ യൂണിയൻ കോടതിയിലേക്ക് റഫർ ചെയ്തു. കമ്പനിയിലെ തൊഴിലാളികൾ ശിരോവസ്ത്രം ധരിക്കുന്നത് മൊത്തത്തിൽ നിരോധിക്കുന്നത് യൂറോപ്യൻ യൂണിയൻ നിയമത്തിന്റെ…

Read More

വയനാട്: ചീരാലിലെ കടുവാ ശല്യവുമായി ബന്ധപ്പെട്ട് ചീരാൽ ഗ്രാമത്തിലെ മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ ചീരാൽ നിവാസികൾ കടുവകളെ ഭയന്ന് കഴിയുകയാണ്. ജനവാസ കേന്ദ്രത്തിൽ ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. കടുവ അകത്തെ വനത്തിനുള്ളിൽ പ്രവേശിച്ചതാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ബത്തേരി ദൊട്ടപ്പൻകുളത്ത് വീടിന്‍റെ കോമ്പൗണ്ട് മതിൽ ചാടിക്കടക്കുന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ വൈകുന്നേരം പുറത്തുവന്നിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ബത്തേരിക്കടുത്തുള്ള ചീരാൽ ഗ്രാമത്തിലും കൃഷ്ണഗിരിയിലും കടുവ ശല്യം രൂക്ഷമാണ്. ചീരാലിലെ ജനവാസ മേഖലയിൽ കണ്ടെത്തിയ കടുവയെ പിടികൂടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചു. കടുവ ഇന്നലെ ചീരാലിൽ വീണ്ടും ഇറങ്ങിയിരുന്നു. കടുവയെ പിടികൂടുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തില്ലെങ്കിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് കൂടുകളും 16 നിരീക്ഷണ ക്യാമറകളും…

Read More

തിരുവനന്തപുരം: ലൈഗിക പീഡന പരാതി ആരോപിക്കപ്പെടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെടാതെ സി.പി.എം. കോൺഗ്രസിന്‍റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനം എടുക്കട്ടെ എന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിലപാട്. എം.എൽ.എ രാജിവച്ചില്ലെങ്കിൽ അത് രാഷ്ട്രീയ ആയുധമാകുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്ത് വിലയിരുത്തി. അതേസമയം എൽദോസ് കുന്നിപ്പിള്ളിൽ എം.എൽ.എ ഇപ്പോഴും ഒളിവിലാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ എവിടെയാണെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എം.എൽ.എയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിനിടെ, ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് എം.എൽ.എ അയച്ച വാട്സാപ്പ് സന്ദേശം പുറത്തുവന്നു. പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സന്ദേശങ്ങൾ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ വഞ്ചിച്ചുവെന്നും അതിന് ദൈവം തക്കതായ മറുപടി നൽകുമെന്നുമാണ് സന്ദേശം. പണത്തോടുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ…

Read More

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം. 450 രൂപയുടെ പിപിഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയ്ക്ക് ഹർജി നൽകിയത്. കെഎംസിഎൽ ജനറൽ മാനേജർ ഡോ. ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.

Read More

മലപ്പുറം: ‘ഓപ്പറേഷൻ തല്ലുമാല’ എന്ന പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടിക്കുക, വിദ്യാർത്ഥികൾക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റെയ്ഡ് നടത്തിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 200 പേർക്കെതിരെ കേസെടുത്തു. ഇവർക്ക് 5.39 ലക്ഷം രൂപ പിഴ ചുമത്തി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ റെയ്ഡിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 53 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനമോടിച്ചതിന് 69 വിദ്യാർത്ഥികൾക്കെതിരെയും അനധികൃതമായി വാഹനമോടിച്ചതിന് 22 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. 

Read More

ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും. ഒക്ടോബർ 25 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 27ന് നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

Read More

വാഷിങ്ടൻ: നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു പോലീസുകാരനും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പോലീസുകാരനും പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയാണ് വെടിയുതിർത്തത്. രാത്രി 9.30 ഓടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018 ൽ ഫ്ലോറിഡയിലെ ഒരു ഹൈസ്കൂളിൽ വെടിവയ്പ്പ് നടത്തി 17 പേരെ കൊലപ്പെടുത്തിയ നിക്കോളാസ് ക്രൂസിന്‍റെ വധശിക്ഷ ജൂറി ജീവപര്യന്തമായി കുറച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നോർത്ത് കരോലിനയിൽ വെടിവെപ്പ് നടന്നത്.

Read More

മോസ്‌കോ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സ്ഫോടനത്തിൽ തകർന്ന ക്രിമിയയിലെ കടൽപ്പാലം പുനർനിർമ്മിക്കാൻ റഷ്യ ഉത്തരവിട്ടു. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഏക പാലം തകർന്നത് വലിയ തിരിച്ചടിയാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പറഞ്ഞു . ഇതിന് പിന്നാലെയാണ് ഉക്രൈനിൽ വ്യോമാക്രമണം നടന്നത്. അതേസമയം, ക്രിമിയ പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ 2023 ജൂലൈയോടെ പൂർത്തിയാക്കാൻ റഷ്യൻ സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഒപ്പിട്ട ഉത്തരവിൽ, 2023 ജൂലൈ 1 നകം നിർമ്മാണം പൂർത്തിയാക്കാൻ ചുമതലപ്പെടുത്തിയ കമ്പനിയോട് കാബിനറ്റ് ആവശ്യപ്പെട്ടു. ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിന് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. യുദ്ധം മുറുകിയതോടെ പാലത്തിന്‍റെ തകർച്ച റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. റഷ്യൻ മാധ്യമങ്ങൾ പാലത്തെ ‘നൂറ്റാണ്ടിന്‍റെ നിർമ്മാണം’ എന്നാണ് വിശേഷിപ്പിച്ചത്. പുടിന്‍റെ കീഴിലുള്ള ഏറ്റവും…

Read More

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്‍ററി കാര്യ സമിതി അംഗങ്ങൾ. ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചത് വിവാദമായതിനെ തുടർന്നാണ് അംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിനൊപ്പം 2020 ൽ കേന്ദ്രം അവതരിപ്പിച്ച പുതിയ വിദ്യാഭ്യാസ നയവും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സമിതിയിലെ അംഗങ്ങളായ രണ്ട് എംപിമാർ പറഞ്ഞു. ഔദ്യോഗിക ഭാഷാ നിയമത്തിൽ, ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും ഹിന്ദി സംസാരിക്കുന്ന ‘എ’ വിഭാഗത്തിൽ പെടുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഔദ്യോഗിക ഉപയോഗത്തിന് ഹിന്ദി നിർബന്ധമാക്കുക. ബി, സി വിഭാഗങ്ങളിൽ പെടുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയുടെ നിർബന്ധിത ഉപയോഗം ബാധകമാവില്ല. ഇംഗ്ലീഷിന് പകരം ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അവർ പറഞ്ഞു. ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾക്ക് മുൻഗണന നൽകണമെന്ന് ഭാഷാ നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ഇത്രയും…

Read More