- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകളുടെ പേരിൽ ഇനി ബോയ്സ്, ഗേൾസ് എന്ന് ഉണ്ടാവില്ല. സംസ്ഥാനത്തെ ജനറൽ സ്കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം ഒഴിവാക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജെൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്കു പ്രവേശനം അനുവദിക്കുന്ന പല സ്കൂളുകളുടെ പേരിൽ ബോയ്സ്, അല്ലെങ്കിൽ ഗേൾസ് എന്ന് ഉണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികൾക്കു വിഷമം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നത്. വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെ ഇത്തരം സ്കൂളുകൾ പേര് പരിഷ്കരിക്കണം. സ്കൂളിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും അതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ദുബായിൽ നടത്തിയ സന്ദര്‍ശനം; പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഇ-ഫയൽ പരിശോധിക്കുന്നതിനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമാണ് ദുബായിലെ സ്വകാര്യ സന്ദർശന വേളയിൽ പേഴ്സണൽ അസിസ്റ്റന്‍റിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. യുകെ, നോർവേ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ദുബായിലേക്ക് സ്വകാര്യ സന്ദർശനം നടത്താൻ അനുമതി തേടി മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദുബായ് എത്തിയ ശേഷം സന്ദർശിക്കാൻ മന്ത്രാലയം അനുമതി നൽകി. എന്നാൽ, സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ പേഴ്സണൽ അസിസ്റ്റന്‍റായ വി.എം. സുനീഷിനെ കൂടെ കൊണ്ടുപോകുന്നതിൽ മന്ത്രാലയം വിശദീകരണം തേടി. സർക്കാർ ഉദ്യോഗസ്ഥനായ പേഴ്സണൽ അസിസ്റ്റന്‍റിനെ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. തുടർന്നുള്ള വിശദീകരണത്തിൽ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് വ്യക്തമാക്കി. സന്ദർശനത്തിന്‍റെ ചെലവ് താൻ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രാലയത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജും തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ കുടുംബത്തെ കൂടെ കൊണ്ടുപോയത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. യൂറോപ്പിൽ നിന്ന് ദുബായിലേക്ക് യാത്ര നീട്ടിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിദേശ പര്യടനങ്ങളിൽ ഉദ്യോഗസ്ഥർക്ക് പുറമെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നത് എന്തിനെന്നായിരുന്നു വിമർശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് മുഖ്യമന്ത്രി കുടുംബസമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാൽ, കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാർ നൽകിയത്.
അധ്യക്ഷ തെരഞ്ഞെടുപ്പ്; തനിക്ക് കിട്ടുന്ന വോട്ടുകൾ പാർട്ടിയിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂർ എംപി. ഈ വസ്തുത പാർട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ നിലവിലുള്ള സംവിധാനത്തിൽ തൃപ്തരായവരാണ് പ്രചാരണത്തിന് വരുമ്പോൾ മുഖം തരാത്തതെന്നും തരൂർ പറഞ്ഞു. അതേസമയം, എ.ഐ.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പൂർണമായി പരിഹരിക്കപ്പെടാത്തതിൽ ശശി തരൂരിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുമായി തരൂർ ഇക്കാര്യം വീണ്ടും ചർച്ച ചെയ്തു. അതേസമയം, പത്തനംതിട്ട കുമ്പനാട്ടിൽ ശശി തരൂരിന് അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡിൽ മാറ്റം അനിവാര്യമാണെന്നും നാളെയെക്കുറിച്ച് ചിന്തിക്കുന്നവർ തരൂരിനെ മറക്കില്ലെന്നും ബോർഡിൽ പറയുന്നു.
ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം; കേരളമുള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി. നിയമപ്രകാരം നിരോധിച്ചിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവദാസി സമ്പ്രദായം തുടരുകയാണെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി കമ്മീഷൻ അറിയിച്ചു. ആറാഴ്ചയ്ക്കകം കത്തിന് മറുപടി നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വനിതാ ശിശുവികസന മന്ത്രാലയത്തിലെയും സാമൂഹ്യനീതി മന്ത്രാലയത്തിലെയും സെക്രട്ടറിമാർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ദേവദാസി സമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികൾ മറുപടി കത്തിൽ ഉൾപ്പെടുത്തണം. ഇത്തരം അനാചാരങ്ങൾ തടയാൻ സംസ്ഥാന തലത്തിൽ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്നും മറുപടിയിൽ വ്യക്തമാക്കണം. നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കർണാടകയിൽ മാത്രം 70,000ത്തിലധികം സ്ത്രീകൾ ദേവദാസികളായി ജീവിക്കുന്നതായി ജസ്റ്റിസ് രഘുനാഥ് റാവു അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എൽദോസ് ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എംഎൽഎയ്ക്ക് ജാമ്യം നൽകേണ്ടതില്ലെന്ന കടുത്ത നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിക്കുക. എന്നാൽ ജാമ്യം ലഭിക്കാൻ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യം പ്രതിഭാഗം ഉന്നയിക്കും. എംഎൽഎ തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് യുവതി കോവളം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മൊഴി മാറ്റി പീഡിപ്പിച്ചുവെന്ന പരാതി നൽകിയെന്നതും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നും പ്രതിഭാഗം ഉന്നയിക്കും.
സ്കോട്ട്ലാന്‍ഡ്: ഹോളിവുഡ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. ഹാരി പോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് താരത്തിന് 72 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് റോബി സിനിമാ പ്രേമികൾക്ക് സുപരിചിതനായത്. സ്കോട്ട്ലൻഡിലെ ഫോർത്ത് വാലി റോയൽ ഹോസ്പിറ്റലിലാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, മരണകാരണം വ്യക്തമല്ല. 1990 ൽ ക്രാക്കർ എന്ന ടെലിവിഷൻ പരമ്പരയിൽ സൈക്യാട്രിസ്റ്റായാണ് റോബി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും റോബിക്ക് ലഭിച്ചു. ജെകെ റൗളിംഗിന്‍റെ ഹാരി പോട്ടറിലെ ഹാഗ്രിഡ് എന്ന കഥാപാത്രവും അദ്ദേഹത്തിന്‍റെ അഭിനയ മികവിന്‍റെ സാക്ഷ്യപത്രമായിരുന്നു. 2001 നും 2011 നും ഇടയിൽ പുറത്തിറങ്ങിയ എട്ട് ഹാരി പോട്ടർ ചിത്രങ്ങളിലും റോബി അഭിനയിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നീ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. റോബി തന്‍റെ സഹോദരി ആനി റേ,…
ഭുവനേശ്വര്‍: അണ്ടർ 17 വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ തോൽവി വഴങ്ങി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ മൊറോക്കോയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. മൊറോക്കോയ്ക്കായി ദോഹ എൽ മദനി, യാസ്മിൻ സൗഹിർ, ദേന്യ ചെറിഫ് എന്നിവർ ഗോൾ നേടി. കരുത്തരായ മൊറോക്കോയ്ക്കെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യപകുതിയിൽ മൊറോക്കോയെ ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം പകുതിയിൽ മൊറോക്കോ ആധിപത്യം പുലർത്തി. 51-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. പെനാൽറ്റിയിലൂടെയാണ് ദോഹ ഗോൾ നേടിയത്. 62-ാം മിനിറ്റിൽ യാസ്മിനും ഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ദേന്യ ചെറിഫും ഗോൾ നേടിയതോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ അവസാനിച്ചു.
ഇടുക്കിയിൽ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. തണുപ്പും കാറ്റും ആസ്വദിച്ച് നീലക്കുറിഞ്ഞി പൂക്കുന്നിടത്തേക്ക് പോയാലോ. അതിന് അവസരമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാർ ഡിപ്പോയിൽ നിന്ന് ശാന്തൻപാറ, കള്ളിപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണിക്ക് മൂന്നാറിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ആനയിറങ്കൽ വഴി കള്ളിപ്പാറയിലെത്തും. അവിടെ സഞ്ചാരികൾക്ക് കുറിഞ്ഞി പൂക്കൾ 2 മണിക്കൂർ കാണാം. വൈകീട്ട് മൂന്നിന് കള്ളിപ്പാറയില്‍ നിന്ന് യാത്ര തിരിക്കും. പിന്നെ സര്‍വീസുകൾ ഇല്ല. വൈകീട്ട് ആറുമണിക്ക് മൂന്നാർ ഡിപ്പോയിലേക്ക് തിരിച്ചെത്തും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
മുംബൈ: സൗരവ് ഗാംഗുലിക്കെതിരെ ബിസിസിഐയില്‍ ആരും വിമര്‍ശനം ഉന്നിയിച്ചിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. ബി.സി.സി.ഐ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു നിലവിലെ ട്രഷററും നിയുക്ത ഐ.പി.എൽ ചെയർമാനുമായ അരുൺ ധുമാൽ. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും ഭാഗമായിരുന്നു ഗാംഗുലിയെന്നും സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് വർഷത്തിലധികം ആരും ബി.സി.സി.ഐ പ്രസിഡന്‍റായി ഇരുന്നിട്ടില്ലെന്നും ധുമാൽ പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്‍റ് എന്ന നിലയിൽ ദാദ ടീം വർക്കിലൂടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ ഗാംഗുലിയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ധുമാൽ പറഞ്ഞു.
