Author: News Desk

കൊച്ചി: ക്ലാസിക് ലെജന്‍റ് ജാവയുടെ പുതിയ ബൈക്കായ ജാവ 42 ബോബർ കേരള വിപണിയിൽ അവതരിപ്പിച്ചു. ക്ലാസിക് മോട്ടോഴ്സ് കൊച്ചിൻ ഡീലർഷിപ്പിലാണ് 42 ബോബറിന്‍റെ കേരള ലോഞ്ച് നടന്നത്. ക്ലാസിക് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ സൗമിൻ നവാസ്, സെയിൽസ് ഡയറക്ടർ നിഹാദ് വാജിദ്, ക്ലാസിക് ലെജൻന്റ്സ് ഏരിയ സെയിൽസ് മാനേജർ അരുൺ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജാവ 42 ബോബർ റെട്രോ മോട്ടോർസൈക്കിളിൽ ഒരു പുതിയ മുഖമായാണ് അവതരിപ്പിച്ചത്. ജാവയുടെ തനതായ ബോഡി സ്റ്റൈൽ നിലനിർത്തുന്നതിന് പുറമേ, ബോബറിലേക്ക് മാറ്റുന്നതിന് ആവശ്യമായ പോളിഷിംഗും ചെയ്തിട്ടുണ്ട്. ചോപ്പ്ഡ് ഫെൻഡറുകൾ, സിംഗിൾ-സീറ്റ്, ഫ്ലാറ്റ് ടയറുകൾ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോൾ വരുത്തിയ ചില പുതുമകൾ. സാധാരണ ജാവയിൽ നിന്ന് എടുത്ത പെട്രോൾ ടാങ്കും പരിഷ്കരിച്ച വശങ്ങളും ആകർഷകമാണ്. ഡ്യുവൽ ടോൺ നിറവും സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ജാവ 42 റെഗുലര്‍ മോഡലില്‍ 27 ബി.എച്ച്.പി. പവറും 27.05 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 293…

Read More

‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി രാജ്യത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സിനിമാപ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ‘കാന്താര’ ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കാന്താരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. കാന്താര കണ്ടതായി പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “കാന്താര രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം” പ്രഭാസ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

Read More

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് വിജയകരമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (എസ്എൽബിഎം) പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ബംഗാൾ ഉൾക്കടലിൽ നടത്തിയ പരീക്ഷണത്തിലാണ് മിസൈൽ ലക്ഷ്യം കണ്ടത്. ഇതോടെ സംവിധാനത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കി. ഐഎൻഎസ് അരിഹന്തിന്‍റെ പ്രകടനം ഇന്ത്യയുടെ സൈനിക ശേഷിയെ തെളിയിക്കുന്നതാണെന്നും രാജ്യത്തിന്‍റെ ആണവ ശേഷിയെ ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഐഎൻഎസ് അരിഹന്ത് എസ് 2 ഒരു തന്ത്രപരമായ ആക്രമണ ആണവ അന്തർവാഹിനിയാണ്. 2009 ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസിന്‍റെ വാർഷിക ദിനത്തിലാണ് ഐഎൻഎസ് അരിഹന്ത് നീറ്റിലിറക്കിയത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയുൾപ്പെടെ ആണവ അന്തർവാഹിനിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.

Read More

ദില്ലി: കൈക്കൂലി വാങ്ങിയതിന് സൈനികർ സി.ബി.ഐയുടെ പിടിയിൽ. നാസിക്കിലെ ആർമി ഏവിയേഷൻ സ്കൂളിൽ നിന്നാണ് സൈനികർ പിടിയിലായത്. മേജർ റാങ്കിലുള്ള എഞ്ചിനീയർ ഹിമാൻഷു മിശ്ര, ജൂനിയർ എഞ്ചിനീയർ മിലിന്ദ് വടിലെ എന്നിവരാണ് അറസ്റ്റിലായത്. ഏവിയേഷൻ സ്കൂളിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയ കോൺട്രാക്ടറോട് ബില്ലുകൾ മാറാൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണത്തിൽ സി.ബി.ഐയുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പും എത്തിയിട്ടുണ്ട്. സൈന്യം ഒരിക്കലും അഴിമതിക്കൊപ്പം നിൽക്കില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Read More

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ നൂറിലധികം സ്കൂൾ കുട്ടികളെ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും കുട്ടികൾ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഹൊസൂറിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് വിഷവാതകം ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സമീപത്തെ വ്യവസായ ശാലകളിൽ നിന്നുള്ളതാണോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡും വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

Read More

മലപ്പുറം: മുപ്പത് ലക്ഷത്തോളം മലയാളികൾ വിദേശത്ത് താമസിക്കുന്നുണ്ടെന്നും അവരെല്ലാം ഹിന്ദി പഠിച്ചവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദി അടിച്ചേൽപ്പിക്കുകയല്ല മറിച്ച് മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും പഠിക്കണമെന്നാണ് കേന്ദ്ര സർക്കാരും ബിജെപിയും ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി വരേണ്യവർഗത്തിന്‍റെ ഭാഷയാണെന്ന് ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു. നീചമായ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. “10 മുതൽ 30 ലക്ഷം വരെ മലയാളികൾ വിദേശത്തും മറ്റിടങ്ങളിലും താമസിക്കുന്നുണ്ട്. അവരെല്ലാം ഹിന്ദി പഠിച്ചവരാണ്. മലപ്പുറം ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളാണ് ദുബായിൽ ഹിന്ദി സംസാരിക്കുന്നത്. നമ്മുടെ വീട്ടമ്മമാർ 25-30 ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളികളോട് ഹിന്ദിയാണ് സംസാരിക്കുന്നത്,” സുരേന്ദ്രൻ പറഞ്ഞു.

Read More

കല്പറ്റ: ഒഎൽഎക്സ് വഴി ഐഫോൺ മോഷ്ടിക്കുന്ന സംഘത്തെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ (26), ഭാര്യ ഓമശ്ശേരി സ്വദേശി ഷബാന ഷെറിൻ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരാണ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരി സ്വദേശിയിൽ നിന്ന് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന 52500 രൂപ വിലവരുന്ന ഐഫോൺ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. ഒഎൽഎക്സിൽ വിൽക്കാൻ വയ്ക്കുന്ന ഐഫോണുകളുടെ ഉടമകളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ഷബാന ഷെറിൻ വ്യാജപേരിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പാക്കിയ ശേഷം കോഴിക്കോട്ടേക്കും നിലമ്പൂരിലേക്കുമുള്ള ബസിൽ മൊബൈൽ ഫോൺ വയ്ക്കാൻ ആവശ്യപ്പെടുകയും മുഹമ്മദ് യൂസഫ് ഇസാം ഫോണിന്‍റെ വിലയായി വ്യാജ ബാങ്ക് രസീത് തയ്യാറാക്കി ഫോണിന്‍റെ ഉടമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

Read More

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കി, സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്നും സർക്കാർ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമുണ്ട്. ഇഡി 12 തവണ മൊഴിയെടുത്തിട്ടും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന ഇപ്പോൾ മജിസ്ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണുവാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം സംസ്ഥാനത്തെ നേതൃത്വവും മന്ത്രിമാരും രാഷ്ട്രീയ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ വിമർശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം…

Read More

ചെന്നൈ: ബി.ജെ.പി ഭാരവാഹി വായ്പ തിരിച്ചടവ് മുടക്കിയതിനെ തുടർന്ന് മൊബൈൽ ലോൺ ആപ്ലിക്കേഷൻ കമ്പനി വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. തമിഴ്നാട് ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡന്‍റും തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജന്‍റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പാ ആപ്പുമായി ബന്ധപ്പെട്ടവർ തിരിച്ചടവിൽ വീഴ്ച വരുത്തിയയാളുടെ ഫോൺ ഗാലറിയിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചെന്നൈ ബിജെപിയുടെ മുൻ ജില്ലാ ഭാരവാഹിയായ ഗോപി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലോൺ ആപ്പ് വഴി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ആരംഭിച്ചു. എന്നാൽ ഗോപി ഇത് കാര്യമാക്കിയില്ല. ഇതോടെയാണ് ആപ്പ് സംഘം ഫോൺ ഹാക്ക് ചെയ്തത്. തമിഴിസൈ ഉൾപ്പെടെ ഗാലറിയിലെ എല്ലാ സ്ത്രീകളുടെയും ചിത്രങ്ങൾ ചോർത്തി. തുടർന്ന് ഗോപിയുടെ ഫോണിലെ എല്ലാ നമ്പറുകളിലേക്കും ചിത്രം അയച്ചുകൊടുത്തു. റോയൽ ക്യാഷ് ആപ്പ് എന്ന ലോൺ ആപ്ലിക്കേഷനിൽ നിന്നാണ് ഗോപി വായ്പയെടുത്തത്. വായ്പയെടുത്ത ഫോണാണ് സംഘം ഹാക്ക്…

Read More

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി.കെ. ശശിക്കെതിരായ പരാതിയിൽ നാളെ സി.പി.എം ലോക്കൽ യൂണിറ്റുകളിൽ ചർച്ച നടക്കും. പരാതികൾ മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. പികെ ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള യൂണിവേഴ്സൽ കോളേജിനായി പാർട്ടി അറിയാതെ ഫണ്ട് സ്വരൂപിച്ച് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതികളിലൊന്ന്. സി.പി.എം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചു. പലിശയോ ലാഭമോ ഇല്ലാതെ, പണം കൈമാറിയ എല്ലാ ബാങ്കുകളും കടക്കെണിയിലായി. മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ.മൻസൂറാണ് പരാതിക്കാരൻ. ശശിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തന ശൈലിയിലും രോഷാകുലരും അസംതൃപ്തരുമാണ് മിക്ക നേതാക്കളും. പാർട്ടി നേതൃത്വത്തെ പ്രതിനിധീകരിച്ച്…

Read More